•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: ലോക വനിതാദിനത്തിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വനിതകള്‍ക്കായി പ്രിവന്റീവ് മെഡിക്കല്‍ ചെക്കപ്പ് ആരംഭിച്ചു. മെഡിസിറ്റിയിലെ വനിതകളെ ആദരിക്കാനായി നടത്തിയ യോഗത്തില്‍ മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന പാക്കേജ് രോഗസാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിന് സഹായകമാണ്. ഇതിലൂടെ വനിതകളുടെ സമ്പൂര്‍ണ്ണ ആരോഗ്യമാണ് മാര്‍ സ്ലീവാ മെഡിസിറ്റി ലക്ഷ്യം വയ്ക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. കൊളസ്‌ട്രോള്‍, ബ്ലഡ് ഷുഗര്‍ പരിശോധന, കരള്‍, വൃക്ക, തൈറോയിഡ് എന്നിവയുടെ പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നിവ ഉള്‍പ്പെടുതാണ് വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്കപ്പ്. ഇതിനു പുറമേ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, കാര്‍ഡിയാക് എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, ഡയബറ്റിക് ഹെല്‍ത്ത് ചെക്കപ്പ്, പീഡിയാട്രിക് ഹെല്‍ത്ത് ചെക്കപ്പ്, കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ്, വോള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പ് എന്നീ പാക്കേജുകളും കുറഞ്ഞ നിരക്കില്‍ മെഡിസിറ്റിയില്‍ ലഭ്യമാണ്.
വനിതാ ദിനത്തിന്റെ ഭാഗമായി വനിതകള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ രൂപത വനിതാ ദിനാഘോഷത്തോടുചേര്‍ന്ന് ളാലം പഴയപള്ളിയില്‍ വച്ച് നടത്തി. ക്യാമ്പില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് 50% ഡിസ്‌കൗണ്ടില്‍ മാമോഗ്രാമിനുള്ള കൂപ്പണുകളും വിതരണം ചെയ്തു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)