പാലാ: പാലായിലെ യുവജനങ്ങള്‍ കരുത്തന്മാരാണെന്നും അവരില്‍ വലിയ പ്രത്യാശയുണ്ടെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലിയുടെ രണ്ടാംദിനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, രൂപതയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍മാര്‍, വിവിധ ക്രൈസ്തവസംഘടനാപ്രതിനിധികള്‍ എന്നിവര്‍ യുവജനങ്ങളുമായി സംവദിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്‍വിന്‍ സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന്‍ ടി. ജോസ് താന്നിമല, ജോസഫ് വടക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.