•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

ഉബുണ്ടു

ആഫ്രിക്കന്‍നാട്ടില്‍ നിന്നുരുത്തിരിഞ്ഞ ഉബുണ്ടു എന്ന സുന്ദരകഥ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ചതാണ്. ആഫ്രിക്കക്കാരുടെ ഉബുണ്ടു സംസ്‌കാരം ആ ചെറുകഥയുടെ ആശയത്തിന്റെ കരുത്തു നമുക്കു കാണിച്ചുതരുന്നു.
ഒരിക്കല്‍ ആഫ്രിക്കയിലെ നാടോടിക്കുട്ടികള്‍ക്കുവേണ്ടി ഒരു നരവംശശാസ്ത്രജ്ഞന്‍ ഒരു കളി നിര്‍ദേശിച്ചു. അതിപ്രകാരമായിരുന്നു:
നൂറു മീറ്ററകലെ കുട്ടികളെ മാറ്റിനിറുത്തിയതിനുശേഷം ഒരു കുട്ട നിറയെ മധുരവുമായി അദ്ദേഹം ഒരു മരച്ചുവട്ടിലേക്കു മാറി നിന്നു. മധുരം നിറച്ച കുട്ട അവിടെവച്ചതിനുശേഷം കളിയുടെ നിയമവശം അദ്ദേഹം കുട്ടികള്‍ക്കായി വിശദീകരിച്ചു:
''നൂറു മീറ്റര്‍ ഓടി കുട്ടയുടെ അടുത്ത് ആദ്യമെത്തുന്ന ആള്‍ക്ക് ആ കുട്ട സമ്മാനം.''
കുട്ടികള്‍ ആവേശഭരിതരായി. അവര്‍ ക്രമമനുസരിച്ച്  ഒരു വരിയില്‍ നിരന്നുനിന്നു. ''റെഡി സ്റ്റെഡി ഗോ.'' അദ്ദേഹം വിളിച്ചുപറഞ്ഞു.
പിന്നീടുണ്ടായ സംഭവം കാണികളെ വിസ്മയഭരിതരാക്കി. ഒരു കൈ അകലം പാലിച്ച് അതുവരെ അകന്നുനിന്ന നാടോടിക്കുട്ടികള്‍ അവരുടെ കരങ്ങള്‍ പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ട് ഫിനിഷിങ് പോയിന്റിലേക്ക് ഓടിയെത്തി. കുട്ടയിലെ മധുരപലഹാരങ്ങള്‍ ഒരേപോലെ പങ്കുവച്ച് അവര്‍ അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു.
എന്തുകൊണ്ടാണ് കുട്ടികളേ, നിങ്ങള്‍ ഇപ്രകാരം ചെയ്തതെന്ന ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് ഒരേസ്വരത്തില്‍ അവര്‍ മറുപടി നല്‍കി: 'ഉബുണ്ടു.'
ഒരുവന്‍ ദുഃഖിക്കുമ്പോള്‍ അപരന്‍ എപ്രകാരം സന്തോഷിക്കും എന്ന ചോദ്യമാണ് ഉബുണ്ടു. ആഫ്രിക്കക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിപ്രകാരമാണ്.
'ക മാ യലരമൗലെ ംല മൃല' എല്ലാ തലമുറകള്‍ക്കും പിഞ്ചെല്ലാവുന്ന കരുത്തുറ്റ സന്ദേശം.
ഈ ആശയത്തെ നമുക്കു മറ്റൊരു തലത്തിലൂടെയും ചിന്തിക്കാം. മത്സരങ്ങള്‍ ഇപ്രകാരം ഒരുമിച്ചു മുന്നേറാനുള്ളതായാല്‍ അതെപ്രകാരം മത്സരമാവും? വിജയവും പരാജയവും ഏതൊരു കളിയിലും അവശ്യഘടകങ്ങളല്ലേ?
ഇവിടെയാണ് ഉബുണ്ടുവിന്റെ പ്രസക്തി. മത്സരബുദ്ധിയുടെ ആവേശം അതിരുകടക്കുമ്പോള്‍ ആരോഗ്യകരമായ മത്സരങ്ങള്‍ ഇല്ലാതാവുന്നു. വിജയപരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, താന്‍ വിജയിക്കുന്നതിനോടൊപ്പം അപരന്റെ ജീവിതത്തെക്കൂടി താറുമാറാക്കണമെന്ന വിഷം നിറഞ്ഞ ചിന്ത ഉടലെടുക്കുന്നിടത്ത് മത്സരങ്ങളുടെ അര്‍ത്ഥം ചോര്‍ന്നുപോകുന്നു.
വ്യക്തിപരമായ ശത്രുതകള്‍ ഉടലെടുക്കുന്നതിലൂടെ മത്സരങ്ങള്‍ പരാജയത്തിലേക്കു കൂപ്പുകുത്തുന്നിടത്താണ് ഉബുണ്ടു പ്രശസ്തിയാര്‍ജിക്കുന്നത്. മത്സരങ്ങള്‍ ഏതെന്നോ എന്തെന്നോ അല്ല എങ്ങനെ മത്സരിക്കണമെന്നാണ് ഈ കഥ പഠിപ്പിക്കുന്നത്.
വരൂ, നമുക്കും ഈ മനോഭാവത്തിനുടമകളാകാം. സമൂഹത്തില്‍ ഇന്ന് അത്യന്താപേക്ഷിതമായ ഈ സന്ദേശത്തെ നമുക്കേറ്റെടുക്കാം. സ്വന്തമെന്ന് അവകാശം പറയാന്‍ ഒരു ഉബുണ്ടു ജീവിതത്തിനുടമകളായിക്കൊണ്ട് സമൂഹത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പ്രശോഭിപ്പാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

 

Login log record inserted successfully!