ഒരു നല്ല വിദ്യാര്‍ഥിക്കു മാത്രമേ നല്ല കര്‍ഷകനാകാന്‍ സാധിക്കുകയുള്ളൂ എന്നു തെളിയിച്ചുകൊണ്ട് തന്റെ കൊച്ചുകൃഷിയിടത്തില്‍നിന്ന് മികച്ച വിളവെടുപ്പു നടത്തിയ കുട്ടിക്കര്‍ഷകന് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം.
പഠനത്തോടൊപ്പം പച്ചക്കറികൃഷിയും നടത്തി വിജയമാക്കിയ, കേരളത്തില്‍ പച്ചക്കറികൃഷി നടത്തുന്ന മികച്ച രണ്ടïാമത്തെ വിദ്യാര്‍ഥിയായി
തിരഞ്ഞെടുക്കപ്പെട്ട ടോമിന്‍ ഷിനുവാണ് ഈ മിടുക്കന്‍. കുറവിലങ്ങാട് സെന്റ് മേരീസ് ബി.എച്ച്.
എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ടോമിന്‍ അധ്യാപകനും ഒപ്പം കര്‍ഷകനുമായ പിതാവ് പാക്കരമ്പേല്‍ ഷിനു പി. തോമസിന്റെ പാത പിന്തുടര്‍ന്നാണ് കൃഷിയിടത്തിലേക്കിറങ്ങിയത്.
വീടിന്റെ പരിസരത്തും ടെറസിലുമായി തക്കാളി,
കോളിഫഌവര്‍ എന്നിവയടക്കം ഇരുപതിനം പച്ചക്കറികള്‍ ടോമിന്‍ കൃഷി ചെയ്യുന്നുണ്ട്.
പച്ചക്കറികളിലെ കീടനിയന്ത്രണമാണ്
ടോമിനെ അവാര്‍ഡിനര്‍ഹനാക്കിയത്. സൂക്ഷ്മനിരീക്ഷണത്തിലൂടെ കീടങ്ങളെ കണ്ടെത്തി നശിപ്പിക്കുന്ന രീതിയാണ് ടോമിന്‍ പിന്തുടരുന്നത്. അതുപോലെ തന്നെ തിരിനനയെന്ന ജലസേചനരീതിയുമുപയോഗിക്കുന്നു.
കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ പിതാവ് ഷിനു പി. തോമസിന്റെയും റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥയായ ലിജിയുടെയും മകനാണ് ഈ കൊച്ചുമിടുക്കന്‍.