ഇത് തികച്ചും രസകരമായ ഒരു ചെറുകഥയാണ്. സത്യം, കള്ളം എന്നു പേരുള്ള രണ്ടു സഹോദരിമാര്‍ കുളിക്കുവാനായി ഒരു പുഴക്കടവിലെത്തി. കുസൃതിക്കാരിയായ കള്ളം കുളി കഴിഞ്ഞ ഉടനെ സഹോദരിയായ സത്യത്തിന്റെ വസ്ത്രം ധരിച്ചുകൊണ്ടï് നഗരത്തിലേക്കു നടന്നുപോയി. അസത്യത്തിന്റെ വസ്ത്രം കടവില്‍ അവശേഷിക്കുന്നതു കï സത്യത്തിന് അതെടുക്കാന്‍ മനസ്സുവന്നില്ല. അങ്ങനെ വിവസ്ത്രയായ സത്യം അടുത്തുണ്ടായിരുന്ന കാട്ടിലേക്കു പോയിമറഞ്ഞു.
സത്യത്തിന്റെ വസ്ത്രം ധരിച്ച കള്ളത്തിന്റെയും കാടുകയറിപ്പോയ സത്യത്തിന്റെയും കഥ ഒരുപക്ഷേ, നാം കേട്ടിട്ടുïണ്ടാവാം. ഒരു പഴങ്കഥയാണെങ്കിലും അല്പം കാര്യമുള്ള കഥ തന്നെയാണിത്.
സത്യത്തിന്റെ വസ്ത്രം ധരിച്ചതു
കൊണ്ട് കള്ളം സത്യമാകുന്നില്ല. അതുപോലെതന്നെ നഗ്നയാണെന്നതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.
സത്യത്തിന്റെ മേല്‍വസ്ത്രമിട്ട കള്ളം തെറ്റുധാരണകള്‍ ഉണ്ടാക്കുന്നുവെന്നും കാടുകയറിപ്പോയ സത്യത്തെ അന്വേഷിച്ചിറങ്ങാന്‍ നാം വിമുഖത കാണിക്കുന്നുവെന്നതുമാണ് സത്യം.
നമുക്കിടയില്‍ നിലവിലുള്ളത് രണ്ടു തരം സത്യങ്ങളാണ്; റിലേറ്റീവ് ട്രൂത്തും അബ്‌സല്യൂട്ട് ട്രൂത്തും. സാഹചര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കപ്പെട്ട സത്യങ്ങളെ റിലേറ്റീവ് ട്രൂത്തിലുള്‍പ്പെടുത്താം. തന്റെതന്നെയോ മറ്റുള്ളവരുടെയോ മെച്ചത്തിനുവേണ്ടി കളവുകളെ സത്യത്തിന്റെ കുപ്പായം തുന്നി സമ്മാനിക്കുകയാണിവിടെ.
നഗ്നമായ സത്യം എത്രതന്നെ കയ്പുനിറഞ്ഞതും വേദനാജനകവുമാണെങ്കിലും അവയ്ക്കുമീതെ കളവിന്റെ പരിമളം പൂശാതെയുള്ള പച്ചയായ സമര്‍പ്പണമാണ് അബ്‌സല്യൂട്ട് ട്രൂത്ത്.
പേരില്‍ 'ട്രൂത്ത്' ഉള്ളതുകൊണ്ട്
റിലേറ്റീവ് ട്രൂത്ത് സത്യമാകുന്നില്ല. എന്നാല്‍, നമ്മില്‍ പലരും കണ്ട സത്യങ്ങള്‍ പലപ്പോഴും 'ട്രൂത്ത്'
എന്ന വസ്ത്രം മാത്രമേ
ധരിച്ചിട്ടുള്ളൂവെന്നും ആത്മാവ് പൊള്ളയാണെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപക്ഷേ, ഒരുപാടു വൈകിയിട്ടുണ്ടാവാം. സത്യാന്വേഷിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം റിലേറ്റീവ് ട്രൂത്ത് മരുഭൂമിയിലെ കുളംപോലെയാണ്. ദാഹിച്ചുവലഞ്ഞവന് നൈമിഷികാശ്വാസം നല്കാനേ അതിനു സാധിച്ചുള്ളൂ. സംതൃപ്തി നല്കാന്‍ കെല്പുള്ളവള്‍ ഇന്നും കാടിനുള്ളിലാണ്.
ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാതെപോവുന്നു. തെറ്റിയവനുണ്ടായ തിരിച്ചറിവും അനുഭവപരിചയവും അവനുണ്ടായിരുന്ന കേട്ടുകേഴ്‌വികളെക്കാള്‍ മൂല്യമുള്ളതും പ്രായോഗികവുമാണ്.
അതുകൊണ്ട് തെറ്റു തിരിച്ചറിഞ്ഞവരും അസത്യത്തെ കണ്ടുമുട്ടിയവരും വഴിമുട്ടിയവരല്ല. കാടു കയറുന്നവര്‍ക്കുള്ള കത്തിജ്വലിക്കുന്ന റാന്തലുകളാണ് അവര്‍. ആയിരങ്ങളെ വഴിനടത്താനുള്ളവര്‍...
പ്രതിഭ