•  5 Dec 2024
  •  ദീപം 57
  •  നാളം 39
പ്രതിഭ

വേഷം മാറാത്ത കഥാപാത്രങ്ങള്‍

സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഉത്സാഹത്തിലാണ് കുട്ടികള്‍. പെട്ടെന്നാണ് അധ്യാപകരും കുട്ടികളുമൊക്കെ ആ കാഴ്ച കണ്ടത്. സ്‌കൂളിലെ അല്പം താന്തോന്നിയായ നാലാം ക്ലാസ്സുകാരന്‍ മൊയ്തീന്‍, എബിന്‍ എന്ന സഹപാഠിയെ കുനിച്ചു നിര്‍ത്തി പുറത്തിടിക്കുന്നു. ഇതു കണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആല്‍ഫിയും അധ്യാപകരായ ജോബിയും സ്വപ്‌നലേഖയും എല്‍സമ്മയും സിജിയും സീനാമോളുമൊക്കെ ഓടിച്ചെന്നു. കയ്യില്‍ ചൂരലുമായി ചെന്ന 
ടീച്ചര്‍ മൊയ്തീനിട്ട് ഒന്നു കൊടുത്തു; ആകെ അവശനായ എബിന്‍ ഒരു മിഠായിക്കഷണം ഛര്‍ദ്ദിച്ചു.
''ടീച്ചര്‍മാരേ, മൊയ്തീന്‍ എന്നെ ഇടിച്ചതല്ല, എന്റെ തൊനണ്ടയില്‍ മിഠായികുടുങ്ങി എനിക്കു ശ്വാസം മുട്ടി... മൊയ്തീന്‍ എത്തിയില്ലായിരുന്നെങ്കില്‍...''അവശനാണെങ്കിലും എബിന്‍ ഒരുവിധം കാര്യം പറഞ്ഞൊപ്പിച്ചു.അതുവരെ മൊയ്തീനു നേരേ ദേഷ്യക്കണ്ണുകളെറിഞ്ഞ ഗുരുജനങ്ങളുടെ കവിളുകളില്‍ കണ്ണീര്‍ ചാലിട്ടു. അവര്‍ മൊയ്തീനെ കെട്ടിപ്പിടിച്ചു. ഏങ്ങലടിച്ച മൊയ്തീന്റെ കണ്ണീരൊഴുകി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആല്‍ഫിയുടെ വെള്ളയുടുപ്പ് കുതിര്‍ന്നു. ആ റിപ്പബ്ലിക് ദിനത്തില്‍ മൊയ്തീനായികുടക്കച്ചിറ സ്‌കൂളിലെ താരം. സ്‌കൂ
ളിലെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താനെത്തിയ എസ്. ഐ. 
മോഹനനും, മാനേജര്‍ ഫാ. മാത്യു കാലായിലും പഞ്ചായത്തുമെമ്പര്‍ റാണി ജോസുമൊക്കെ മൊയ്തീന്റെ ധീരതയെയും സഹപാഠിസ്‌നേഹത്തെയും വാനോളം പുകഴ്ത്തി. മൈക്കിലൂടെ വികാരിയച്ചന്റെ വാക്കുകളൊഴുകി:
''അകത്തേക്ക് എടുത്ത ശ്വാസം പുറത്തേക്കുവിടാന്‍ പറ്റിയില്ലയെങ്കില്‍ പിന്നെന്ത് ജാതി? മതം? എബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മൊയ്തീന്‍ നമുക്കു മുമ്പില്‍ ഈശ്വരനാണിന്ന്...'' കാണികളുടെ കയ്യടിമധ്യേ സ്‌ക്രീനില്‍ 'ശ്വാസം ശുഭം' എന്ന കുറിപ്പ്.
ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും യഥാര്‍ഥജീവിതത്തിലും ആ 'വേഷക്കാര്‍'തന്നെ. സിനിമ
യിലെ ഫാ. മാത്യു, കുടക്കച്ചിറ സ്‌കൂളിന്റെ മാനേജരച്ചനായ റവ. ഫാ. മാത്യുതന്നെ. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആല്‍ഫി, പഞ്ചായത്ത് മെമ്പര്‍ റാണി എന്നിവര്‍ക്ക് സിനിമയിലും മാറ്റമില്ല. ഏറ്റുമാനൂര്‍ എസ്.ഐ. ആയി റിട്ടയര്‍ ചെയ്ത മോഹനനാണ് സിനിമയിലെ എസ്.ഐ. മൊയ്തീനായി ജിസ് സജിയും എബിനായി എബിന്‍ ഡെയ്‌സും വേഷമിട്ടു.  
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ പ്രശസ്ത ഹ്രസ്വചിത്രസംവിധായകന്‍ വി. അനൂപാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി 'ശ്വാസം' സംവിധാനം ചെയ്തത്. 
22  ന് രാവിലെ 10.30 ന് പ്രശസ്ത  സിനിമാതാരം മിയ 'ശ്വാസ'ത്തിന്റെ റിലീസിംഗ് നിര്‍വഹിച്ചു. പാലാ രൂപത
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. മാത്യു കാലായില്‍, രാമപുരം എ.ഇ.ഒ എന്‍. രമാദേവി, ബി.പി.ഒ. ജി.അശോക്, ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ ആല്‍ഫി ജോസ് എസ്.എച്ച്., പി.ടി.എ. പ്രസിഡന്റ് ജോബി പുള്ളുവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  വേഷം മാറാത്ത കഥാപാത്രങ്ങള്‍ 

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)