ഡ്യുഒലിംഗൊ
തികച്ചും സൗജന്യമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. വിദേശഭാഷകളുടെ പഠനത്തിനായി മാത്രമാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ഭാഷകള്‍ എഴുതാനും, വായിക്കാനും, പറയാനും പഠിക്കാന്‍ ഇതു സഹായകമാണ്. കളികള്‍പോലെ ക്രമപ്പെടുത്തിയിരിക്കുന്ന ചെറുപാഠങ്ങളിലൂടെ ഭാഷ പഠിക്കാനാകും. കൃത്യമായി ഈ ആപ്പ് ഉപയോഗിച്ചു പഠിച്ചാല്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ സാധിക്കും എന്നുമാത്രമല്ല, പദസമ്പത്തും വര്‍ധിക്കും. വാക്കുകള്‍ തെറ്റായി ഉച്ചരിച്ചു പഠിക്കാതിരിക്കാന്‍ ഈ ആപ്ലിക്കേഷനില്‍ പ്രത്യേക ഓപ്ഷനുകള്‍ ലഭ്യമാണ്. പൊതുവായ ശൈലികളില്‍നിന്നും വാചകങ്ങളില്‍നിന്നും തുടങ്ങി ഘട്ടംഘട്ടമായി പുരോഗമിക്കുംവിധമാണ് ഇതില്‍ പഠനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഒരു പുതിയ വാക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയും വളരെ ഉപകാരപ്രദമാണ്. പത്തുകോടിയില്‍പ്പരം തവണ ഈ ആപ്പ്, ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു കണക്കുകള്‍ പറയുന്നു.
ഡ്യുഒലിംഗൊയുടെ പ്രത്യേകതകള്‍
സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
- ആസ്വദിച്ചു പഠിക്കാം. ചെറിയ ചെറിയ പാഠങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ ബുദ്ധിമുട്ടില്ലാതെ, പഠനഭാരം അറിയാതെ, പഠിക്കാനാകും.
പുരോഗതി വിലയിരുത്താനുള്ള സൗകര്യമുപയോഗിച്ച് എന്തുമാത്രം പഠിച്ചു എന്നു മനസ്സിലാക്കാം. കൂടുതല്‍ പഠിക്കാന്‍ ഇതു പ്രചോദനമാകും.
- സര്‍വകലാശാലയിലെ ഒരു സെമസ്റ്റര്‍ തലത്തിലുള്ള വിദ്യാഭ്യാസം നേടാന്‍ ഈ ആപ്ലിക്കേഷനിലെ മുപ്പത്തിനാലു മണിക്കൂര്‍ പഠനംകൊïു സാധ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
- ഇംഗ്ലീഷ് മാത്രമല്ല, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, ടര്‍ക്കീഷ് എന്നിവയുള്‍പ്പെടെ അനേകം ഭാഷകളുടെ പഠനം ഈ ആപ്പില്‍ ഒരുക്കിയിരിക്കുന്നു.
വെബ്‌സൈറ്റ്:www.duolingo.com
മെമ്‌റൈസ്
ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത ഇതു യാന്ത്രികമായ പാഠങ്ങളല്ല നല്‍കുന്നത് എന്നതാണ്. യഥാര്‍ഥ ഭാഷാവിദഗ്ധര്‍തന്നെ ഭാഷ പഠിപ്പിച്ചും സംസാരിച്ചും അറിവുനല്‍കുന്നു. ഭാഷ പഠിക്കാനും ഉപയോഗിക്കാനും പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള കളികളും ഒരുക്കിയിട്ടുണ്ടï്.
ഉച്ചാരണശുദ്ധി ലഭിക്കാന്‍ ഉച്ചാരണഗൈഡ് തന്നെ. സംസാരത്തിന്റെ വേഗം, കേട്ടു മനസ്സിലാക്കാനുള്ള കഴിവ് എന്നിവയും വിശകലനം ചെയ്തു മനസ്സിലാക്കുവാന്‍ പാകത്തില്‍ അനേകം ഗെയിമുകളും ഒരുക്കിയിട്ടുണ്ടï്. ഉച്ചാരണശുദ്ധി ഉറപ്പുവരുത്താനുള്ള സംവിധാനംവഴി ശബ്ദം റെക്കോഡ് ചെയ്ത് ഭാഷ തദ്ദേശീയര്‍ സംസാരിക്കുന്നതുമായി താരതമ്യം ചെയ്തു പഠനം സാധ്യമാക്കുന്നു.
ഓഫ്‌ലൈന്‍ മോഡ് - ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തപ്പോഴും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പഠനം നടക്കുന്നു.
ലഭ്യമായ ഭാഷകള്‍: സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ്, ഇറ്റാലിയന്‍, ജര്‍മന്‍, കൊറിയന്‍, അറബിക്, റഷ്യന്‍, ചൈനീസ്, പോര്‍ച്ചുഗീസ്, ഡാനിഷ്, സ്വീഡിഷ്, പോളീഷ്, നോര്‍വീജിയന്‍, ടര്‍ക്കിഷ്, ഡച്ച്, ഐസ്‌ലാന്‍ഡിക്, മംഗോളിയന്‍, ഇംഗ്ലീഷ്.
ഈ കോഴ്‌സുകളും സൗകര്യങ്ങളും ലഭ്യമാകാന്‍ മെമ്‌റൈസ് ആപ്പില്‍ സബ്‌സ്‌ക്രൈബ് ചെയ്യേïതുണ്ട്. വേഗത്തിലും അനായാസവും പഠിക്കുവാനും റിവിഷന്‍ ചെയ്യുവാനും സഹായകമായ മറ്റ് ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്.
ലിംഗൊഡിയര്‍, കേക്ക്, ഇന്‍ഗുരു തുടങ്ങി മറ്റനേകം ആപ്പുകളും വിദേശഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ലഭ്യമാണ്.
ഒരു പുതിയ ഭാഷ പഠിക്കുക എന്നാല്‍ വിശാലമായ ലോകത്തെ നോക്കിക്കാണാന്‍ ഒരു വാതായനംകൂടി തുറക്കപ്പെടുന്നു എന്നാണ് ചൈനീസ് പഴമൊഴി. ഈ പുതുവര്‍ഷത്തില്‍ കൗതുകകരവും വിജ്ഞാനപ്രദവുമായ ഭാഷാപഠനം പുതുവത്സരപ്രതിജ്ഞയില്‍ ഉള്‍ക്കൊള്ളിക്കാം.
ലേഖിക എറണാകുളം ഗവ. ലോ കോളേജ്
ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്