•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

സ്വത്വം

സ്വത്വം എന്ന സംസ്‌കൃതശബ്ദത്തിന്, തനതുസത്ത, മമത, തന്റേതെന്ന ഭാവം, ഉടമസ്ഥാവകാശം വ്യക്തിത്വം തുടങ്ങിയ അര്‍ത്ഥങ്ങളാണ് കേരളഭാഷാനിഘണ്ടുകാരന്‍ നല്‍കിയിരിക്കുന്നത്. മറ്റ് പ്രമുഖ നിഘണ്ടുകര്‍ത്താക്കളും ഇതേ വിവക്ഷിതത്വത്തില്‍ സ്വത്വത്തെ പരിഗണിച്ചിരിക്കുന്നു. സ്വ+ത്വം എന്നാണ് സ്വത്വത്തിന്റെ പിരിച്ചെഴുത്തുരൂപം. ''സ്വ'' എന്ന വിശേഷണത്തോടാണ് ''ത്വം'' എന്ന ഭാവപ്രത്യയം ചേരുന്നത്. ''സ്വ'' എന്നതിന് തന്നെ സംബന്ധിച്ച, തനിക്കുള്ള,  സ്വന്തമായ എന്നെല്ലാം അര്‍ത്ഥം വരാം. ''സ്വ'' എന്നതിനോട് ''ത്വം'' ചേര്‍ന്നുവരുമ്പോഴാണ് ആദ്യം സൂചിപ്പിച്ച അര്‍ത്ഥം ലഭിക്കുന്നത്. സ്വത്ത്വം തെറ്റായ രൂപമാണ്. ഇരട്ടിച്ചെഴുതേണ്ട സന്ദര്‍ഭം ഭാഷയില്‍ ഒരിടത്തുമില്ല.
ശറലിശേ്യേ എന്ന ഇംഗ്ലീഷ് പദത്തിനു സമാനമായി സ്വത്വം എന്നും ശറലിശേ്യേ രൃശശെ െഎന്നതിന് സ്വത്വപ്രതിസന്ധി എന്നും മലയാളത്തില്‍ ഉപയോഗിക്കുന്നു. സാഹിത്യത്തിലെ ആധുനികതാവാദത്തിന്റെ (ാീറലൃിശാെ) സാമൂഹികപരിസരത്ത് രൂപംകൊണ്ട ഒന്നത്രേ സ്വത്വപ്രതിസന്ധി.
നിഘണ്ടുക്കള്‍ നല്‍കുന്ന വിവക്ഷിതങ്ങളിലല്ല സ്വത്വം എന്ന പദത്തിന്റെ ഇപ്പോഴത്തെ നിലനില്പ്. വിപുലവും ആഴമുള്ളതുമായ അര്‍ത്ഥമണ്ഡലം സ്വത്വം എന്ന ശബ്ദം ഉള്‍ക്കൊള്ളുന്നുണ്ട്. അത് എളുപ്പം പിടികിട്ടണമെന്നില്ല. സ്വത്വം എന്നാല്‍ എന്ത്? എം.കെ. സാനു സരളമായി വിശദീകരിക്കുന്നു: ''ജന്മവാസനയും പാരമ്പര്യവും സാഹചര്യവുമാണ് ഏതൊരു മനുഷ്യന്റെയും സ്വഭാവം രൂപപ്പെടുത്തുന്നത്. ആ സ്വഭാവമാണ് വ്യക്തിത്വത്തിന്റെ കാതല്‍. അതേക്കുറിച്ച് സ്വത്വം, ആത്മവത്ത (ആത്മനിയന്ത്രണം, വിവേകം) എന്നും മറ്റും നാം പറഞ്ഞുപോകുന്നു. സാഹചര്യമെന്നു പറയുന്നതില്‍ വിദ്യയ്ക്ക് പ്രധാന പങ്കാണുള്ളതെന്നു മറക്കരുത്.'' ** സ്വത്വത്തെ ഇത്രയും ലളിതമായി മറ്റാരും നിര്‍വചിച്ചുകണ്ടിട്ടില്ല. സുശിക്ഷിതരായ എഴുത്തുകാര്‍ക്കേ ഇങ്ങനെയൊക്കെ തെളിച്ചമുള്ള ഭാഷയില്‍ പറഞ്ഞുതരാന്‍ കഴിയൂ. ഓരോരുത്തര്‍ക്കും അവരവരുടെ അനുഭവപ്രപഞ്ചത്തിന്റെ വ്യാപ്തിക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്ന സഹാര്‍ത്ഥമണ്ഡലം അത്തരം വാക്കുകള്‍ ഉള്‍ക്കൊള്ളുന്നു.
* ഗുപ്തന്‍ നായര്‍, എസ്., ചീഫ് എഡിറ്റര്‍, കേരള ഭാഷാനിഘണ്ടു, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 1997, പുറം: 1416
** സാനു എം.കെ., ചിന്താവിഷ്ടയായ സീത (സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം, എന്‍.ബി.എസ്. കോട്ടയം, 2019, പുറം:36  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)