•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

ചാരം മൂടിയ കനലുകള്‍

നസ്സിന്റെ നിരവധിയായ പ്രതിരോധതന്ത്രങ്ങളില്‍ക്കൂടി കടന്നുപോകുകയാണല്ലോ. ഇനിയുള്ള ഒന്ന് 'സ്വയംനിന്ദന'മാണ്.
വീട്ടുകാരനും ഭാര്യയും തമ്മില്‍ തര്‍ക്കം മൂത്തപ്പോള്‍ ഭാര്യ പറഞ്ഞു: ''എനിക്കു പണോം പ്രതാപോമൊന്നുമില്ലന്നേ... പാവപ്പെട്ടോരാ എന്റെ കാര്‍ന്നോന്മാര്...''
ഒരു പ്രത്യേകതരം സുല്ലിടീലാണിത്. ഭര്‍ത്താവിന്റെയടുത്ത് വാദിച്ചു നേടാമെന്നു കരുതിയെങ്കിലും നടന്നില്ല. അപ്പോഴാണ് സ്വന്തം ബലഹീനതയെ അല്പം സെന്റിമെന്റ്‌സ് ചേര്‍ത്ത് അവതരിപ്പിച്ചുനോക്കിയത്. അങ്ങനെയെങ്കിലും പ്രശ്‌നം തീര്‍ന്നുകിട്ടുമല്ലോ. അതിന് സ്വയം തോറ്റുകൊടുക്കുക; അതാണ് തന്ത്രം.
ഇതേ രൂപത്തില്‍ ഭര്‍ത്താവും പെരുമാറിയെന്നിരിക്കും.
''അതേടീ, ഞാന്‍ മൊരടനാടീ... എനിക്കു പെരുമാറാനറിയത്തില്ല. സംസാരിച്ചാല്‍ കുഴപ്പം, സംസാരിച്ചില്ലേല്‍ കുഴപ്പം...'' അയാള്‍ മടുത്തുകഴിഞ്ഞു. നിവൃത്തികേടിന്റെ പുറത്ത് അവജ്ഞകൊണ്ട് സ്വയം കുപ്പായം തുന്നുകയാണ്.
ചിലര്‍ക്കത് 'ഇനിയുമുപദ്രവിക്കരുതേ...' എന്ന യാചനയാണ്.
ഭീഷണിയായിട്ടെടുക്കുന്നവരുമുണ്ട്. അതായത്, തന്നെ ഇരുത്താനാണു ഭാവമെങ്കില്‍ ഏതറ്റംവരെയും പോയിരിക്കുമെന്ന്. 
ഒട്ടും ആരോഗ്യകരമായ നടപടിയല്ല സ്വയംനിന്ദനം. പങ്കാളി സ്വയം ഇടുങ്ങിപ്പോകുന്നത് ഇണയ്ക്ക് (പ്രത്യേകിച്ച് ഭാര്യയ്ക്ക്) ഉള്‍ക്കൊള്ളാനായില്ല. എത്ര കലഹിച്ചാലും ഭാര്യയ്ക്ക് ഭര്‍ത്തൃസ്ഥാനം വലുതുതന്നെയാണ്.
നിര്‍വാഹക്കേടുമൂലം കാട്ടിക്കൂട്ടുന്നതായതുകൊണ്ട്, പ്രശ്‌നങ്ങള്‍ ഒരിക്കലും തീരുന്നില്ല. വിദ്വേഷവും പ്രതികാരബുദ്ധിയും ചാരംമൂടിയ കനല്‍കണക്കെ മനസ്സില്‍ കൊണ്ടുനടക്കാം. അനുകൂലസാഹചര്യങ്ങളില്‍ പൊട്ടിത്തെറിക്കുകയും ചെയ്യും.
തന്റെ ബലഹീനതയ്ക്ക് സ്വയം കല്പിച്ചുനല്‍കിയ ശിക്ഷയായും സ്വയംനിന്ദനം കടന്നുവരാറുണ്ട്. ഇത് കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ്. നിരവധി ശാരീരിക - മാനസികരോഗങ്ങള്‍ ഉണ്ടാകുന്നതിനു കാരണവുമാണ്. 

 

Login log record inserted successfully!