കഴിഞ്ഞയാഴ്ചയില്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഏറെ പ്രാധാന്യം കൊടുത്ത ഒരു വാര്‍ത്ത അവയവദാനവുമായി ബന്ധപ്പെട്ടതായിരുന്നു. ഐസക്ക് എന്നും ബില്‍ജിത്ത് എന്നും പേരുള്ള രണ്ടു ചെറുപ്പക്കാര്‍ക്ക് മസ്തിഷ്‌കമരണം സംഭവിച്ചതിനെത്തുടര്‍ന്ന് അവരുടെ അവയവങ്ങള്‍ ദാനം ചെയ്തതുമായി ബന്ധപ്പെട്ടതായിരുന്നു ആ വാര്‍ത്ത. അവയവദാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും സമകാലികലോകത്തെ വ്യക്തമായി ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു അത്.
ഓണക്കാലത്ത് റിലീസ് ചെയ്ത സത്യന്‍അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രത്തിന്റെ അടിയൊഴുക്കും അവയവദാനമായിരുന്നു. സന്ദീപ് ബാലകൃഷ്ണന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിനു കേണലിന്റെ ഹൃദയം വച്ചുപിടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഹൃദയപൂര്‍വത്തിന്റെ കഥ. ഹൃദയപൂര്‍വം എന്നു സിനിമയ്ക്കു പേരിട്ടത് എന്തുകൊണ്ടാണ് എന്നുകൂടി ഇവിടെ വ്യക്തമാക്കപ്പെടുന്നു.
ഹൃദയം ഒരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ ദാതാവിന്റെ ബന്ധുക്കള്‍ക്കു സ്വീകര്‍ത്താവിനോടു തോന്നുന്ന അടുപ്പവും സ്നേഹവും വൈകാരികമായ ബന്ധവും സ്വാഭാവികമാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിക്കുന്നത് ഇനിമുതല്‍ അവരിലൂടെയാണ് എന്ന സത്യം തിരിച്ചറിയുമ്പോഴുണ്ടാകുന്ന അടുപ്പവും തിരിച്ചുള്ള കടപ്പാടും അവിസ്മരണീയമാണ്. എന്നാല്‍ ഹൃദയപൂര്‍വത്തില്‍ ഇത്തരത്തിലുള്ള വൈകാരികവിസ്ഫോടനങ്ങളും സംഘര്‍ഷങ്ങളും സിനിമയുടെ കേന്ദ്രഭാവമാകുന്നില്ല. അല്ലെങ്കില്‍ അതിനപ്പുറം മറ്റു ചിലതൊക്കെ പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
എന്നാല്‍, ഇതില്‍നിന്നേറെ വ്യത്യസ്തമായിരുന്നു 1992 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആയുഷ്‌കാലം എന്ന ജയറാം-മുകേഷ് ചിത്രം. ഹോളിവുഡ് ചിത്രങ്ങളായ ഗോസ്റ്റ്, ഹാര്‍ട്ട് കണ്ടീഷന്‍ എന്നിവയില്‍നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ട് രാജന്‍-വിനുകീരിയത്തുമാരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അപകടത്തില്‍പെട്ട് അപ്രതീക്ഷിതമായി മരണമടയുന്ന എബി മാത്യുവിന്റെ ഹൃദയം ബാലകൃഷ്ണനു വച്ചുപിടിപ്പിക്കുന്നതും പിന്നീട് ബാലകൃഷ്ണനിലൂടെ തന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതുമായ തമാശയും സസ്പെന്‍സും കണ്ണീരും നിറഞ്ഞ സിനിമയായിരുന്നു അത്. മറ്റൊരാളില്‍ തന്റെ ഹൃദയം തുടിക്കുന്നുവെന്നറിഞ്ഞിട്ടും ആ ഹൃദയസ്പന്ദനത്തിലൂടെ തന്റെ സാന്നിധ്യം പ്രിയപ്പെട്ടവര്‍ക്കു ബോധ്യമാക്കിക്കൊടുക്കാന്‍ കഴിയാതെ പോകുന്ന എബിയുടെ നിസ്സഹായതയും നിഷ്‌കളങ്കതയും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
അവയവദാനത്തിന്റെ പ്രസക്തിയും അതു കൃത്യസമയത്ത് എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നതിന്റെ വിശദമായ വിവരണവും മലയാളികള്‍ക്ക് ആദ്യമായി ബോധ്യപ്പെടുത്തിക്കൊടുത്തത് രാജേഷ് പിള്ള സംവിധാനം ചെയ്ത, 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രമാണ്. പല അടരുകളുള്ള പ്രസ്തുത സിനിമയിലൂടെയാണ് സാധാരണപ്രേക്ഷകര്‍ക്ക് അവയവദാനത്തിന്റെ സങ്കീര്‍ണതകളും മറ്റും ബോധ്യമായത്. ഹൃദയവുമായി പോകുന്ന വാഹനത്തിന് വഴിയൊരുക്കാന്‍വേണ്ടിയുള്ള ധീരപ്രവൃത്തികള്‍ കണ്ട് തീയറ്റര്‍ ഒന്നാകെ കൈയടിച്ചതിന്റെ ആരവം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും കാതുകളില്‍നിന്നു മാഞ്ഞുപോയിട്ടില്ല.
മേല്പറഞ്ഞ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ അവയവദാനത്തിന്റെ കഥപറഞ്ഞ സിനിമയാണ് കുഞ്ഞിക്കൂനന്‍. കുഞ്ഞന്‍ എന്ന ബിമല്‍കുമാറിന്റെ കഥയാണ് ഇതെങ്കിലും അതില്‍ പ്രസാദും ലക്ഷ്മിയും വാസുവും ചെമ്പകവും എല്ലാം കടന്നുവരുന്നുണ്ട്. ബലാത്സംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട ലക്ഷ്മിയുടെ കണ്ണാണ് അന്ധയായ ചെമ്പകത്തിനു കാഴ്ചയേകുന്നത്. അവയവദാനം എന്ന വിഷയം നേരിട്ട് ഇതില്‍ സംബോധന ചെയ്യുന്നില്ല എന്നതു വാസ്തവമാണെങ്കിലും അവയവദാനത്തിന്റെ പ്രാധാന്യം ഇതിലും ഓര്‍മപ്പെടുത്തുന്നുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലും നേത്രദാനം എന്ന വിഷയം കടന്നുവരുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തന്റെ കണ്ണ് അന്ധനായ രാമുവിനു ദാനംചെയ്യാന്‍ കഴിയുമെന്നു വിശ്വസിപ്പിച്ചുകൊണ്ടാണ് ഇതില്‍ വാസന്തിയും ലക്ഷ്മിയും ചതിക്കപ്പെടുന്നത്.
എന്നാല്‍, അവയവദാനത്തിന്റെ പിന്നിലെ കൊള്ളയും കച്ചവടവുമാണ് പത്മകുമാറിന്റെ ജോസഫും അതിനുംമുമ്പ് സംഗീത്ശിവന്റെ നിര്‍ണയവും പറഞ്ഞത്. എങ്ങനെ നിരപരാധികളെ മെഡിക്കല്‍സംഘം ചതിയില്‍പെടുത്തി അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അവയവം കവര്‍ന്നെടുക്കുന്നു എന്നതാണ് 1995 ല്‍ പുറത്തിറങ്ങിയ നിര്‍ണയം എന്ന മോഹന്‍ലാല്‍ ചിത്രം പറഞ്ഞത്. അതിനെക്കാള്‍ ഭീകരമായ വിധത്തില്‍ ഇരകളെ വേട്ടയാടിപ്പിടിക്കുന്ന സംഘത്തിന്റെ കഥയാണ് ജോസഫ് എന്ന സിനിമ പറഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലെയുളള സംഘടനകള്‍ ചിത്രത്തിനെതിരേ നിശിതവിമര്‍ശനമാണ് തൊടുത്തുവിട്ടത്. സംസ്ഥാനത്തു നിലവിലുള്ള കര്‍ശനമായ അവയവമാറ്റനിയമംമൂലം അവയമാറ്റങ്ങളുടെ എണ്ണത്തില്‍ ഭീകരമായ തോതില്‍ കുറവു നേരിടുമ്പോള്‍ ഇത്തരം സിനിമകള്‍ തെറ്റായ സന്ദേശം നല്കി ആളുകളെ അവയവമാറ്റത്തില്‍നിന്നു പിന്തിരിപ്പിക്കുന്നുവെന്നായിരുന്നു ഐഎംഎയുടെ പ്രതിഷേധം. പക്ഷേ, സിനിമയുടെ കഥ വാസ്തവമാണെന്നും യഥാര്‍ഥജീവിതത്തില്‍ നിന്നാണ് സിനിമയൊരുക്കിയത് എന്നുമായിരുന്നു തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ വിശദീകരണം.
ജീവിക്കുന്ന ചുറ്റുപാടുകള്‍ സിനിമകള്‍ക്ക് ഇതിവൃത്തമാകേണ്ടതാണ്. അങ്ങനെയാണ് സിനിമ വര്‍ത്തമാനകാലത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ജനോപകാരപ്രദമായ കാര്യങ്ങളും ആശയങ്ങളും പ്രചോദനാത്മകമായ ജീവിതവും സിനിമകളില്‍ കടന്നുവരേണ്ടത് അത്യാവശ്യവുമാണ്. അവയവദാനംപോലെയുള്ള വിഷയങ്ങള്‍ സിനിമകളില്‍ കടന്നുവരുന്നത് കൂടുതല്‍ പേര്‍ക്കു പ്രചോദനാത്മകമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുമെന്നുറപ്പാണ്. മരിച്ചുമണ്ണടിയുമ്പോഴും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയുമെന്നു തെളിയിക്കുന്നതാണ് അവയവദാനം.