അര്‍ഥമറിയാതെ ഉപയോഗിക്കുന്ന ഒരു വാക്കാണ് അകമ്പടി. ചിലര്‍ അതിനെ ''അകമ്പിടി'' എന്നോ ''അകിമ്പടി'' എന്നോ തെറ്റായി പറയുകയും എഴുതു
കയും ചെയ്യുന്നു. അകമ്പടി എന്നതുമാത്രമാകുന്നു ശരിയായ രൂപം. അകം+പടി, സന്ധി ചെയ്യുമ്പോള്‍ അകമ്പടി എന്നാകുന്നു. അനുസ്വാരത്തിനു പരമാ
യി വര്‍ഗാക്ഷരങ്ങളില്‍ ഒന്നു വരുമ്പോള്‍ അതത് വര്‍ഗാക്ഷരത്തിന്റെ അനുനാസികം ആദേശമായി വരും. അങ്ങനെ, അകം + പടി, ചേര്‍ത്തെഴുതുമ്പോള്‍ അകമ്പടി എന്നായിത്തീരുന്നു. ഈ വിനിമയത്തെ ഇങ്ങനെ രേഖപ്പെടുത്താം. അകം+പടി അകമ്+പടി അകമ്പടി. ''വര്‍ഗ്യങ്ങള്‍ പരമായ് വന്നാല്‍/ അതാതിന്‍ പഞ്ചമം വരാം'' (കാരിക 25-1)* എന്നാണല്ലോ നിയമവും.
അകമ്പടി എന്ന പദത്തിന് പലവിധം അര്‍ഥയോജന കല്പിക്കപ്പെട്ടിട്ടുണ്ട്. പടി (ശമ്പളം) പറ്റിക്കൊണ്ട് ചെയ്യുന്ന അകംവേല എന്നാണതിന്റെ നിരുക്ത്യര്‍ഥം. ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകത്തെ ചേവുക (ഉദ്യോഗം)മത്രേ അകമ്പടി(ടലൃ്ശരല ശി മ ലോുഹല ീൃ ുമഹമരല).
പടി എന്ന വാക്കിന് പോലെ എന്നൊരര്‍ഥമുണ്ട്(പറയുംപടി). അപ്പോള്‍ 'അകംപടി'ക്ക് അക
ത്തെപ്പോലെ എന്ന പൊരുള്‍ വരാം. അങ്ങനെയെങ്കില്‍അകത്തുകഴിയുന്നതുപോലെ വെളിയില്‍ സഞ്ചരിക്കുമ്പോഴും ശമ്പളം കൈപ്പറ്റിക്കൊ
ï് അധികാരികളെ സേവിക്കുന്നവര്‍ എന്നൊരു വിവക്ഷിതവും അകമ്പടിക്കു ചേരുമെന്ന് പ്രൊഫ. കുളത്തൂര്‍ കൃഷ്ണന്‍നായര്‍ നിരീക്ഷിക്കുന്നു.*
ഇത്രയും കാര്യങ്ങള്‍ മനസ്സില്‍വച്ചുകൊï് ആലോചിച്ചാല്‍, ഇന്നത്തെ മന്ത്രിമാര്‍ക്കുള്ള സുരക്ഷാഭടന്മാരെപ്പോലെയോ കൂടെനിന്നു പ്രവര്‍ത്തി
ക്കുന്ന ഉദ്യോഗസ്ഥരെപ്പോലെയോ ഉള്ള ആളുകളുടെയോ സേവകവൃത്തിയത്രേ അകമ്പടി. 'അകമ്പടി സേവിക്കുക' എന്നൊരു ശൈലിയുണ്ടായതും ഈയൊരു പശ്ചാത്തലത്തിലാകണം. അകമ്പടിയെന്ന സുരക്ഷാസന്നാഹവും അണികള്‍ എന്നു വിളിപ്പേരുള്ള ആള്‍ക്കൂട്ടവും ചേര്‍ന്നു നടത്തുന്ന പ്രൗഢസഞ്ചാരത്തിന്, രാജാധിപത്യകാലത്തു മാത്രമല്ല പ്രജാധിപത്യകാലത്തും സാംഗത്യമുണ്ടെന്ന് സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നുïണ്ടല്ലോ!
* കുളത്തൂര്‍ കൃഷ്ണന്‍നായര്‍, പ്രൊഫ., തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, കോട്ടയം, 2023, പുറം - 33.