•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാര്‍ഷികം

ഔഷധപോഷക ഗുണങ്ങള്‍ നിറഞ്ഞ നോനി

സംസ്‌കരിച്ച നോനിപ്പഴച്ചാറ് വേദനസംഹാരിയായും പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, കരള്‍രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും പ്രതിരോധൗഷധമായും ഒക്കെ ലോകത്തെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. സിറപ്പ് മുതല്‍ കാപ്‌സ്യൂള്‍വരെ ഇതില്‍നിന്ന് ഉണ്ടാക്കുന്നു.

ഔഷധപോഷകഗുണങ്ങളുള്ള ഒരു പഴമാണ് നോനി. ''മോറിണ്ടി സിട്രിഫോളിയ'' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന നോനി മൂന്നു മീറ്റളോളം ഉയരം വയ്ക്കുന്ന ചെറുമരമാണ്. 
കേരളത്തില്‍ ചതുപ്പുകളിലും മറ്റും വളര്‍ന്നിരുന്ന നോനി ഒരു പാഴ്മരമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ നോനി പോഷകമേന്മയിലും ഔഷധഗുണത്തിലും നല്ലൊരു ഫ്രൂട്ടായി 2007 ലാണ് തിരിച്ചറിയുന്നത്. ഇന്ന് ഇവയ്ക്ക് നല്ല ഡിമാന്റുതന്നെയുണ്ട്. 150 ഓളം ഘടകങ്ങള്‍ നോനിപ്പഴത്തിലുള്ളതായി പറയപ്പെടുന്നു.
പ്രോകസിറോണിന്‍, സ്‌റോണിന്‍, സ്‌കോപോലെറ്റിന്‍, ബീറ്റസൈറ്റോസ്റ്റീറോള്‍, പൊട്ടാസ്യം, കരോട്ടിനുകള്‍, വിറ്റാമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്‌കരിച്ച നോനിപ്പഴച്ചാറ് വേദനസംഹാരിയായും പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, കരള്‍രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും പ്രതിരോധൗഷധമായും ഒക്കെ ലോകത്തെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. സിറപ്പ് മുതല്‍ കാപ്‌സ്യൂള്‍വരെ ഇതില്‍നിന്ന് ഉണ്ടാക്കുന്നു.
നിസ്സാരനായി കണ്ടിരുന്ന നോനിയുടെ ആഭ്യന്തരപ്രിയവും കൂടിവരികയാണ്. കൃഷിയിടത്തില്‍ നല്ല വെളിച്ചമുള്ള സ്ഥലത്ത് ഇവയുടെ തൈകള്‍ നടാം. തൈകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കണം. ഹൈബ്രിഡ് ഇനങ്ങളും നടാന്‍ ഉപയോഗിക്കാം. കാലവര്‍ഷാരംഭത്തില്‍ തുടര്‍ച്ചയായി മഴയില്ലാത്ത അവസരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ അടിവളം ചേര്‍ത്ത് തൈകള്‍ നടാം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ക്കാം. നട്ടശേഷം മഴയില്ലെങ്കില്‍ നനച്ചുകൊടുക്കണം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും കടുത്ത ചൂടില്‍നിന്നു സംരക്ഷിക്കുവാന്‍ ഓല ഉപയോഗിച്ച് മറച്ചുകെട്ടുന്നതും നല്ലതാണ്. ജലസേചനം ഇക്കാലയളവില്‍ മുടക്കരുത്. തുടര്‍ന്നുള്ള കലയളവില്‍ കളയെടുപ്പ് നടത്തി വളപ്രയോഗം നടത്തണം. ജൈവവളങ്ങള്‍ നല്‍കിയാല്‍ മതിയാകും.

Login log record inserted successfully!