•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

അനുപമശബ്ദവുമായി അരങ്ങുകള്‍ കിഴടക്കി അലീനിയ

വീട്ടിനുള്ളിലെ മൂളിപ്പാട്ടില്‍ തുടങ്ങി നാടറിയുന്ന ഗായികയായി മാറിയ കൊച്ചുമിടുക്കിയാണ് അലീനിയ സെബാസ്റ്റ്യന്‍. അലീനിയയുടെ സംഗീതവാസന തിരിച്ചറിഞ്ഞ്, ശാസ്ത്രീയമായിത്തന്നെ സംഗീതം പഠിപ്പിക്കണമെന്ന് മാതാപിതാക്കളോടാവശ്യപ്പെട്ടത് നെടുങ്കണ്ടം പാലാര്‍ ഇടവക വികാരിയായിരുന്ന ഫാ. ജയിംസ് വലിയവീട്ടിലാണ്. അച്ചന്റെ പ്രോത്സാഹനത്തില്‍ പള്ളിഗായകസംഘത്തിലെ പ്രധാന ഗായികയുമായി.­
അങ്ങനെയിരിക്കെ ഒരു ക്രിസ്മസ് രാത്രിയിലെ പാതിരാക്കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വന്ന ഗായകന്‍ രാഹുലാണ് പ്രശസ്ത സംഗീത സംവിധായകരുമായി പരിചയപ്പെടാന്‍ അലീനിയയ്ക്ക് അവസരമൊരുക്കിയത്. താമസിയാതെ ''കൃപാവരം' എന്ന ഭക്തിഗാന ആല്‍ബത്തിനുവേïി ഗാനങ്ങളെഴുതിയ സുമേഷ് കോട്ടയം തന്റെ പുതിയ ആല്‍ബത്തില്‍ പാടാന്‍ അലീനിയയെ ക്ഷണിച്ചു. അങ്ങനെ, ര­­ണ്ടïാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ ആദ്യമായി ഒരു ഗാനം റെക്കോര്‍ഡ് ചെയ്തു പ്രഫഷണല്‍ സംഗീതരംഗത്തേക്ക് അവള്‍ ചുവടുവച്ചു. പിന്നീട് ധാരാളം അവസങ്ങള്‍ അലീനിയയെ തേടിവന്നു.
2016 ല്‍ കാരുണ്യവര്‍ഷസമാപന ദിനത്തില്‍ അര്‍പ്പിക്കപ്പെട്ട റാസക്കുര്‍ബാനയില്‍ കുര്‍ബാനസ്വീകരണസമയത്തുപാടുന്നതിന് കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു ഫൊറോനപ്പള്ളിയില്‍നിന്നു അലീനിയയെ ക്ഷണിച്ചു. വിവിധ ഇടവകകളില്‍നിന്നായി ഇരുപത്തയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ആ ദിവ്യബലിയില്‍ പാടാന്‍ അവസരം കിട്ടിയത് വലിയ ദൈവാനുഗ്രഹമായി കരുതുന്നു.
'ക്രൂശിതനേ, ഉത്ഥിതനേ' എന്ന ഗാനമാണ് അന്ന് അലീനിയ ആലപിച്ചത്. ആ സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ത്തന്നെ പാലാര്‍ എം.സി.ബി.എസ്. ആശ്രമം
വക സ്‌കൂളിനുവേണ്ടി സ്‌കൂള്‍ ആന്തം പാടാന്‍ സ്‌കൂള്‍ മാനേജരായ ഫാദര്‍ ഡൊമിനിക് അവസരം നല്‍കി. ചാലക്കുടിയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്. അവിടെ സൗണ്ടï് എഞ്ചിനീയറും ആന്തത്തിന്റെ സംഗീതസംവിധായകനുമായ റോബിള്‍ റാഫേലിന് അലീനിയ മോളുടെ ശബ്ദവും പാടുന്ന ശൈലിയും ഇഷ്ടമായി. അദ്ദേഹം പല മ്യൂസിക് ഡയറക്‌ടേഴ്‌സിനും അലീനിയമോളുടെ വോയ്‌സ് അയച്ചു കൊടുത്തു. അങ്ങനെയാണ് സംഗീത സംവിധായകന്‍ ജോജി ജോണ്‍സിന്റെ ഓണം ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചത്. രഞ്ജു പി. മാത്യുഎഴുതി അലീനിയ പാടിയ ''തിരുവോണനാളിലെന്‍ മുറ്റത്ത്'' എന്ന ഗാനം ഏറെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ച്ചയായി നാലാം വര്‍ഷവും അദ്ദേഹത്തിന്റെ ആല്‍ബത്തില്‍ അലീനിയ പാടിക്കഴിഞ്ഞു.
 പാലാ രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടറായിരുന്ന ഫാ. ജോയല്‍
പïാരപ്പറമ്പില്‍ ജൂനിയര്‍ സിങ്ങേഴ്‌സ് ഗാനമേള ട്രൂപ്പില്‍ അലീനിയയ്ക്ക് അവസരം നല്കിയതും പ്രോത്സാഹിപ്പിച്ചതും കരിയറില്‍ വലിയ മുന്നേറ്റത്തിനു വഴിതെളിച്ചു. ഇതിനോടകം നിരവധി ടെലിവിഷന്‍ മത്സരങ്ങളില്‍ മാറ്റുരച്ചു കഴിഞ്ഞു അലീനിയ. 2018 ലെ ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങറില്‍ അവസരം ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ തുടരാന്‍ കഴിഞ്ഞില്ല. ആ നഷ്ടം നികത്തിക്കൊണ്ടï് ഏഷ്യാനെറ്റിലെ സകലകലാവല്ലഭന്‍, സൂര്യാ ടിവിയിലെ കുട്ടിപ്പാചകം, അമൃതാ ടിവി യിലെ റെഡ്കാര്‍പ്പറ്റ് തുടങ്ങിയ
പ്രോഗ്രാമുകളില്‍ മിന്നും പ്രകടനം കാഴ്ച വച്ച അലീനിയ പ്രശസ്ത ബാലതാരം കുമാരി മീനാക്ഷിയോടൊപ്പം കേരള വിഷന്റെ ഒരു പരസ്യചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റിന്റെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍-8 ലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍.
നാലാം വയസ്സില്‍ സംഗീതസപര്യ ആരംഭിച്ച അലീനിയ തിരുബാലസഖ്യത്തിലും മിഷന്‍ലീഗിലും സജീവാംഗമാണ്. രൂപതാതലമത്സരങ്ങളില്‍ സംഗീതത്തിലും കവിതാപാരായണത്തിലും പലതവണ വിജയിയായിട്ടുണ്ടï്.
2019 ഐ.സി.എസ്.സി. സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാംസ്ഥാം കരസ്ഥമാക്കുകയുïായി. അമനകര സി.എം.ഐ. സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലീനിയായുടെ പിതാവ് സെബാസ്റ്റ്യന്‍ മാത്യു കോസ്റ്റ്യൂം ഡിസൈനറും അമ്മ രാജി സെബാസ്റ്റ്യന്‍ വീട്ടമ്മയുമാണ്. ഏക സഹോദരന്‍ അലന്‍ സെബാസ്റ്റ്യന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)