•  11 Feb 2021
  •  ദീപം 53
  •  നാളം 39

കെ.എസ്.ആര്‍.ടി.സി. ആരുടെ സ്വത്താണ്?

ണ്ടാഴ്ചകള്‍ക്കുമുമ്പ്, സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഇക്കഴിഞ്ഞ ജനുവരി 16-ാം തീയതി ശനിയാഴ്ച കെ.എസ്.ആര്‍.ടി.സി യുടെ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്. ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി. കോര്‍പ്പറേഷന്റെ പുനരുദ്ധാരണം, ഭാവിപ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പത്രസമ്മേളനം. പ്രഗല്ഭരായ മാനേജിങ് ഡയറക്ടര്‍മാര്‍ ഭരിച്ച കസേരയിലിരുന്ന് കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്കു പിന്നിലെ പ്രധാന കാരണങ്ങള്‍ തുറന്നുകാട്ടാന്‍ ബിജു പ്രഭാകര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 
''മുന്‍സര്‍ക്കാരിന്റെ ഭരണകാലത്ത്, പ്രധാനമായും 2012-15 കാലയളവില്‍ നടന്ന 100 കോടിയുടെ വരവുചെലവുകണക്കുകള്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പട്ടിണി മാറാതെ എന്തു വികസനം?

സാമ്പത്തികസാമൂഹികവൈജ്ഞാനികമേഖലകളിലെല്ലാം നേട്ടങ്ങള്‍ കൊയ്യുന്നുവെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ അടിസ്ഥാനവികസനം തൃപ്തികരമല്ലെന്ന് കാലികമായ വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യസുരക്ഷയും അടിസ്ഥാനവിദ്യാഭ്യാസവും.

കൊമ്പൊടിക്കാനൊരു നോമ്പുകാലം

അകലത്തിന് ആഗോളതലത്തില്‍ അഭൂതപൂര്‍വമായ പ്രസക്തിയും പ്രാധാന്യവുമുള്ള ഒരു പ്രത്യേകസാഹചര്യത്തിലൂടെയാണ് മനുഷ്യസമൂഹം ഇന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്..

പത്മപുരസ്‌കാരനിറവില്‍ കേരളം

'ഒപ്പം നിന്ന എല്ലാവരെയും നന്ദിയും സ്‌നേഹവും അറിയിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഈ അംഗീകാരം അച്ഛനും ഗുരുക്കന്മാര്‍ക്കും എല്ലാ മലയാളികള്‍ക്കും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)