സഹിഷ്ണുത എന്നതു ബഹുസ്വരസമൂഹത്തെ സാംസ്‌കാരികമായും മനുഷ്യത്വപരമായും സുദൃഢമാക്കുന്ന സുപ്രധാനകണ്ണിയാണ്. വ്യത്യസ്ത ചിന്താസരണികളും മതവിശ്വാസങ്ങളും സാംസ്‌കാരികപാരമ്പര്യങ്ങളും സാമൂഹികാചാരങ്ങളുമൊക്കെ പുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ സമാധാനത്തിലും സന്തോഷത്തിലും സംതൃപ്തിയിലും കഴിയണമെങ്കില്‍ സഹിഷ്ണുത അനിവാര്യമാണ്. മറ്റുള്ളവരെ മനസ്സിലാക്കാനും അവരെ ആദരിക്കാനും ശ്രമിക്കാതെ തങ്ങള്‍ പറയുന്നതാണു ന്യായമെന്നും അതുമാത്രമാണു ശരിയെന്നും കടുത്ത നിലപാടു സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെയാണു സഹിഷ്ണുത ഉണ്ടാവുക?
ക്രൈസ്തവര്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും നേരേ നടക്കുന്ന ആക്രമണവും അവഹേളനവും അടുത്തകാലത്തു ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതു നൈജീരിയയിലും സുഡാനിലും പാക്കിസ്ഥാനിലും...... തുടർന്നു വായിക്കു
സഹിഷ്ണുതയുടെ നെല്ലിപ്പലകകള്‍
ലേഖനങ്ങൾ
ന്യൂനപക്ഷസംവിധാനങ്ങളും ക്രൈസ്തവരും തിരിച്ചറിയണം ഈ ഒറ്റപ്പെടലുകള്‍
ഭാരതത്തിന്റെ ഭരണഘടന മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേകമായ സുരക്ഷ വിഭാവനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു ഭൂരിപക്ഷവിഭാഗങ്ങളുടേതിനു തുല്യമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ മാറിമാറി വന്ന.
സ്വതന്ത്രഭാരതത്തിന്റെ വിനയപുഷ്പം
കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദിയാണ്. നമുക്ക് ഒട്ടേറെ രാഷ്ട്രപതിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ കണ്ട വ്യത്യസ്തനായ ഒരു പ്രസിഡന്റായിരുന്നു നാരായണന്‍..
വയസ്സായെന്നോ! ആര്‍ക്ക്?
ആരാണു വയോജനങ്ങള്‍ എന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ കിട്ടും. വയസ്സു കൂടിയവര്‍ വയോജനങ്ങളെന്നു പറഞ്ഞാല്‍ ഇപ്പോഴത്തെക്കാലത്ത് ചെറുപ്പക്കാരെക്കാള്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയും.