•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ആദ്യചിത്രത്തിന് അംഗീകാരം: കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരനിറവില്‍ ഫാ. റോയ് കാരക്കാട്ട്


കൊച്ചി: കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. റോയ് കാരക്കാട്ട്. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ് 44-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗതപ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്. മലയാളത്തില്‍ ഒരു വൈദികന്‍ സംവിധാനം ചെയ്ത് പൂര്‍ത്തീകരിച്ച ആദ്യ ഫീച്ചര്‍ ഫിലിം ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.  ഒരു മലഞ്ചെരുവില്‍ ഒറ്റയ്ക്കു താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം.
സമാനചിന്താഗതിക്കരായ ഒരുകൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് 'കാറ്റിനരികെ' എന്ന് ഫാ. റോയ് കാരക്കാട്ട് പറയുന്നു.  സിനിമയിലൂടെ ആദര്‍ശങ്ങളും നല്ല സന്ദേശങ്ങളും പകര്‍ന്നുകൊടുക്കുക എന്നുള്ളതാണ് തന്റെ ഉദ്ദേശ്യം. പുതിയ ചില കഥകള്‍ മനസ്സിലുണ്ടെന്നും പഠനം കഴിഞ്ഞാല്‍ ഉടന്‍ പുതിയ സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോയി അച്ചന്റെ സുഹൃത്തും വൈദികനുമായ ആന്റണിയുമായി ചേര്‍ന്നാണ് കഥ എഴുതിയത്. ചെറുപ്പംമുതല്‍തന്നെ കഥ എഴുതുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് സെമിനാരിയില്‍ ചേര്‍ന്നതിനുശേഷവും തുടര്‍ന്നു.  കോളജ് മാഗസിനില്‍ എഴുതിത്തുടങ്ങി, അതിനുശേഷം ജേര്‍ണലിസം പഠിക്കുകയും ചങ്ങനാശേരി മീഡിയ വില്ലേജില്‍ എത്തപ്പെടുകയും ചെയ്തു.  അവിടെനിന്നു സിനിമ പഠിച്ചതിനുശേഷം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ചെയ്തു. 2018 ല്‍ അദ്ദേഹം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്' എന്ന ഹ്രസ്വചിത്രത്തിന് കല്‍ക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)