•  2 Mar 2023
  •  ദീപം 56
  •  നാളം 1

മാനവികതയില്‍ വളരണോ മാതൃഭാഷ അറിയണം

വൈവിധ്യമാര്‍ന്ന ഭാഷാസംസ്‌കാരങ്ങളുടെ ഒരു സങ്കലനമാണ് ഇന്ത്യ എന്ന ബഹുഭാഷാരാഷ്ട്രം. ഓരോ ഭാഷയും ഓരോ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. ഭാഷയെന്നത് ആശയവിനിമയോപാധി മാത്രമല്ല സാംസ്‌കാരികോപാധികൂടിയാണ്. ഭാഷയിലൂടെയാണ് മനുഷ്യന്റെ സാമൂഹിക, സാംസ്‌കാരികബോധം രൂപപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മനുഷ്യന്റെതന്നെ രൂപപ്പെടല്‍ ഭാഷയിലൂടെയാണ്. നിരവധി പ്രദേശങ്ങളില്‍ സംസാരഭാഷയായി ഉപയോഗിക്കുന്നതും സാഹിത്യസമ്പത്തുള്ളതുമായ ഭാഷകള്‍മുതല്‍ വളരെ ചെറിയ ജനവിഭാഗങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ഭാഷകള്‍വരെ ഇത്തരത്തില്‍ സാംസ്‌കാരിക വിനിമയോപാധിയായി വര്‍ത്തിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണപരവും സാമൂഹികവുമായ ഏകീകരണത്തിനും വികാസത്തിനും പ്രധാന വെല്ലുവിളിയായത് ഭാഷാപരമായ വൈവിധ്യംതന്നെയായിരുന്നു....... തുടർന്നു വായിക്കു

ലേഖനങ്ങൾ

പുകഞ്ഞുനീറുന്ന 'ചാര' ബലൂണുകള്‍

ഊതിവീര്‍പ്പിച്ച ബലൂണുകള്‍ മുകളിലേക്കിട്ടു തട്ടിക്കളിക്കുന്നത് കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്നാണ്. കളിക്കുന്നതിനിടെ തറയില്‍വീണ് ബലൂണുകള്‍ പൊട്ടുമ്പോഴുണ്ടാകുന്ന ഉഗ്രന്‍ശബ്ദം പേടിപ്പെടുത്തുമെങ്കിലും.

വിവാഹവിശുദ്ധി വെല്ലുവിളിക്കപ്പെടുമ്പോള്‍

ഭദ്രമായ ദാമ്പത്യബന്ധത്തിനും അനുകരണീയമായ കുടുംബജീവിതത്തിനും പേരുകേട്ട നമ്മുടെ നാട് വിവാഹജീവിതത്തിനുതന്നെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതിലേക്കു മാറുകയാണോയെന്ന് ആശങ്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരം.

സവിശേഷമായ ദിവ്യരഹസ്യപ്രബോധനങ്ങള്‍

സഭയുടെ ആരാധനക്രമചൈതന്യത്തോടു ചേര്‍ന്നുനില്ക്കാനും അതനുസരിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ക്രമപ്പെടുത്താനും നമുക്കു പരിശ്രമിക്കാം. അള്‍ത്താരയിലെ ഐക്യമാണ് സഭയിലെ ഐക്യത്തിനു നിദാനമെന്ന സത്യം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!