•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ആരോഗ്യസുരക്ഷയ്ക്ക് നിതാന്തജാഗ്രത അനിവാര്യം മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ജീവിതശൈലീരോഗങ്ങളും പുതിയ പകര്‍ച്ചവ്യാധികളും വര്‍ധിച്ചുവരുന്ന ഈ സമയത്ത് ആരോഗ്യസുരക്ഷയുടെ കാര്യത്തില്‍ നിതാന്തജാഗ്രത അനിവാര്യമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രൂപംകൊടുത്തിരിക്കുന്ന സുകര്‍മസേനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയുടെ സംഭാവന ഈ രംഗത്ത് വളരെ മഹത്തരമാണെന്നും കാന്‍സര്‍ രോഗഗവേഷണകേന്ദ്രം മെഡിസിറ്റിയില്‍ ആരംഭിക്കാനുള്ള നടപടി മുന്നോട്ടുപോകുന്നതായും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
അഗ്രിമ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.
കാരിത്താസ് ഇന്ത്യ ദേശീയ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, പിഎസ്ഡബ്ല്യുഎസ് സാരഥികളായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോര്‍ജ് വടക്കേതൊട്ടിയില്‍, ഡാന്റീസ് കൂനാനിക്കല്‍, മെര്‍ലി ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാന്‍സര്‍രോഗചികിത്സാര്‍ഥമുള്ള സഹായധനത്തിന്റെയും പച്ചക്കറിത്തൈകളുടെയും വിതരണോദ്ഘാടനവും മില്ലറ്റ് എക്‌സ്‌പോയുടെ പോസ്റ്റര്‍ പ്രകാശനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ജീവിതശൈലീബോധവത്കരണസെമിനാറിന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലെ ഡോ. വിഷ്ണു മോഹന്‍ നേതൃത്വം നല്‍കി.
സിബി കണിയാംപടി, വിമല്‍ കദളിക്കാട്ടില്‍, മാനുവല്‍ ആലാനി, ജോയി മടിക്കാങ്കല്‍, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേല്‍, ജസ്റ്റിന്‍ ജോസഫ്, സൗമ്യ ജയിംസ്, ആലീസ് ജോര്‍ജ്, ഷീബാ ബെന്നി, അനു റജി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)