ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാള്‍
ഭരണങ്ങാനവും കുടമാളൂരും മുട്ടത്തുപാടത്തു കുടുംബവുമൊക്കെ തിരുസ്സഭയുടെ ഹൃദയത്തിലിടം നേടിയത് ഒരു വ്യക്തിയുടെ പേരിലാണ്. അതും ഒരിക്കലും ഒരിടത്തും അറിയപ്പെടാതിരിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരാളുടെ പേരില്‍! ഭാരതത്തിലാദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ വിശ്വാസജീവിതത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നതോടൊപ്പം ചലഞ്ചുചെയ്യുന്നതുമാണ്. ലോകത്തിന്റേതാകാതെ ലോകത്തില്‍ ജീവിക്കുകയെന്നതു സാഹസികമാണ്. അഗാധമായ ആന്തരികജ്ഞാനവും സ്‌നേഹവുമുള്ളവര്‍ക്കാണ് അതു സാധ്യമാകുന്നത്. ''സഹനദാസി'' എന്ന ഏകശീര്‍ഷകത്തില്‍ അല്‍ഫോന്‍സിയന്‍ ആധ്യാത്മികതയെ ഒതുക്കിക്കാണാനാവില്ല.
കെനോസിസിലൂടെ ദൈവഹിതം ജീവിച്ചവള്‍