•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കുട്ടികളാണ് സഭയുടെ സമ്പത്ത് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

മൂവാറ്റുപുഴ: കുട്ടികളും സഭയിലുള്ള അവരുടെ വിശ്വാസവുമാണ് സഭയുടെ ഏറ്റവും മൂല്യവത്തായ രത്‌നങ്ങളെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കാലത്തിനൊത്ത് ചരിച്ചും വിശുദ്ധ ബൈബിള്‍ വായിച്ചു ഗ്രഹിച്ചും കുഞ്ഞുങ്ങള്‍ വളര്‍ന്നുവരണം. ബൈബിള്‍ വായനയാകുന്ന ആത്മീയ ഭക്ഷണം കഴിച്ച് കെസിഎസ്എല്‍ അംഗങ്ങള്‍ മാതൃകകളായി വളര്‍ന്നുവരണമെന്നും അതിനുള്ള ശക്തമായ അടിത്തറ യൊരുക്കാന്‍ കെസിഎസ്എല്‍ ന് ഇത്തരം സംഗമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെസിഎസ്എല്‍ സംസ്ഥാനതല ലീഡേഴ്‌സ് മീറ്റിന്റെ സമാപനസമ്മേളനം ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, ഓര്‍ഗനൈസര്‍ മനോജ് ചാക്കോ, ചെയര്‍മാര്‍ അശ്വിന്‍ ആന്റോ, ജനറല്‍ സെക്രട്ടറി അലിറ്റ മനോജ്, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറമേല്‍,  പ്രസിഡന്റ് ജിജോ മാനുവല്‍, ചെയര്‍മാന്‍ ജെം കെ. ജോസ്, ജനറല്‍ സെക്രട്ടറി മേഘ മേരി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ജോസ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് പ്രധാനാധ്യാപിക സിസ്റ്റര്‍ നിര്‍മല്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര രൂപതകളില്‍നിന്നായി എണ്‍പഞ്ചോളം ഭാരവാഹികളാണ് ദ്വിദിന മീറ്റില്‍ പങ്കെടുത്തത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)