•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാര്‍ഷികം

മുതിര

യര്‍വര്‍ഗങ്ങളില്‍ മുതിര ഗുണങ്ങളാല്‍ പ്രസിദ്ധമാണ്. പോഷകങ്ങളുടെ കലവറയായ മുതിരയില്‍ ധാന്യവിളകളെക്കാള്‍ ഇരട്ടിയളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം, പൊട്ടാസ്യം, അയണ്‍ തുടങ്ങിയവും നല്ല തോതില്‍ മുതിരയില്‍ അടങ്ങിയിട്ടുണ്ട്. പയര്‍വര്‍ഗങ്ങളില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടുന്നതും മുതിരയിലാണ്.
പ്രമേഹരോഗികള്‍, അമിതവണ്ണമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുതിര ഏറെ ഉത്തമം.
ഹൃദ്രോഗം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, മൂത്രാശയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതിവിധിയായി മുതിര ഉപയോഗിക്കുന്നു. കൂടാതെ പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ തടയാനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മുതിര ഫലപ്രദമാണ്. മുതിരയുടെ ഔഷധശക്തിയെക്കുറിച്ച് ആയുര്‍വേദത്തിലും പരാമര്‍ശിക്കുന്നുണ്ട്. 
ഒട്ടേറെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുതിര യുവത്വവും ചര്‍മ്മത്തിന്റെ സ്വാഭാവികത്തിളക്കവും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. നാരിന്റെ അംശം കൂടുതലുള്ളതിനാല്‍ നല്ല ദഹനത്തിനും ഇവ ഉത്തമം.
വാതം, വിരശല്യം, ചെങ്കണ്ണ്, മൂലക്കുരു, കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മുതിര. കാലിത്തീറ്റയായും ഇവ ഉപയോഗിച്ചുവരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)