•  16 Oct 2025
  •  ദീപം 58
  •  നാളം 32
വചനനാളം

പോകുവിന്‍ പ്രഘോഷിക്കുവിന്‍

ഒക്‌ടോബര്‍  19  ഏലിയാസ്ലീവാ മൂശക്കാലം
ഏഴാം ഞായര്‍   മൂശെ മൂന്നാം ഞായര്‍
പുറ 3:1-14   ഏശ 61:1-6, 10-11
1 കോറി  9:13-18  മത്താ 10:1-15

  സ്വഭാവത്താല്‍ത്തന്നെ മിഷനറിയായിരിക്കുന്ന സഭ, എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം മൂന്നാം ഞായര്‍, മിഷന്‍ ഞായറായി ആചരിക്കുന്നു. ഈ ഞായറാഴ്ച മിഷന്‍ ഞായര്‍ ആണ്. 1926 ഏപ്രില്‍ 14-ാം തീയതി 11-ാം പീയുസ് മാര്‍പാപ്പ നല്കിയ ആഹ്വാനപ്രകാരമാണ് മിഷന്‍ ഞായര്‍ ആചരണം തുടങ്ങിയത്. വര്‍ഷത്തില്‍ ഒരു ദിവസം ലോകമെമ്പാടുമുള്ള രൂപതകളിലും സ്ഥാപനങ്ങളിലും ഇടവകകളിലും മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും, മിഷന്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാനും, സഹായധനം അഭ്യര്‍ഥിക്കാനുംവേണ്ടിയായിരുന്നു ഇപ്രകാരം ഒരു ദിനം ആചരിക്കാന്‍ പാപ്പ നിര്‍ദേശിച്ചത്. ആ ചൈതന്യത്തോടെ ഇന്നും മിഷന്‍ ഞായര്‍ ആചരിക്കാന്‍ നമുക്കും പരിശ്രമിക്കാം.  
    ഇന്നു പ്രഘോഷിക്കപ്പെടുന്ന വചനഭാഗങ്ങളെല്ലാം ദൈവവചനം പ്രഘോഷിക്കാന്‍ അയയ്ക്കപ്പെടുന്നതിനെക്കുറിച്ചാണ്.  പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം ദൈവം മൂശയെ വിളിക്കുന്നതിനെക്കുറിച്ചും വിമോചനദൗത്യവുമായി  ഈജിപ്തിലേക്കയയ്ക്കുന്നതുമാണ്. വരാനിരിക്കുന്ന മിശിഹായുടെ വിമോചനദൗത്യത്തെക്കുറിച്ച് ഏശയ്യാപ്രവാചകന്‍ പറയുന്നതാണ് രണ്ടാമത്തെ പ്രഘോഷണം. സുവിശേഷപ്രഘോഷകന്റെ മനോഭാവം എന്തായിരിക്കണമെന്നാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്. മിശിഹാ തന്റെ ശിഷ്യന്മാരെ സുവിശേഷപ്രഘോഷണത്തിനയയ്ക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. 
   മൂശയ്ക്കു പ്രത്യക്ഷപ്പെടുന്ന ദൈവം തന്നെത്തന്നെ അവനു വെളിപ്പെടുത്തുകയും ഈജിപ്തില്‍ അടിമകളായിക്കഴിഞ്ഞിരുന്ന ജനതയുടെ പക്കലേക്കു സുവിശേഷവുമായി അയയ്ക്കുകയുമാണ്. വിമോചനത്തിന്റെ സദ്വാര്‍ത്തയാണ് പ്രഘോഷിക്കപ്പെടുന്നത്. ആയിരുന്നവനും ആകുന്നവനും ആയിരിക്കുന്നവനുമായി (ക ംമ,െ ക മാ, ക ംശഹഹ യല) എന്നു സ്വയം വെളിപ്പെടുത്തിക്കൊണ്ട് എപ്പോഴും ആകുന്നവനായദൈവം എവിടെയും കൂടെ ഉണ്ടായിരിക്കും എന്ന കാര്യമാണ് ഒന്നാമത്തെ പ്രഘോഷണത്തിലൂടെ പറയുന്നത്. ഈജിപ്തിലേക്കു മൂശയെ അയയ്ക്കുമ്പോഴും 'കൂടെയുണ്ടായിരിക്കും ഭയപ്പെടേണ്ട!' എന്നു ധൈര്യപ്പെടുത്തി ദൗത്യമേല്പിക്കുകയാണ്. കര്‍ത്താവു മൂശയ്ക്കു കൊടുക്കുന്ന ഉറപ്പ് ഞാന്‍ നിന്റെ കൂടെ ഉണ്ടായിരിക്കും എന്ന കാര്യമാണ്. മൂശയുടെകൂടെ എപ്പോഴും ആയിരിക്കുന്ന കര്‍ത്താവിനെയാണ് മൂശ നിര്‍വഹിച്ച ദൗത്യത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. അയയ്ക്കപ്പെടുന്നവന്റെ കൂടെയായിരിക്കുന്ന കര്‍ത്താവാണ് അവനു ബലവും അഭയകേന്ദ്രവുമായിരിക്കുന്നത്.  
    ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള പ്രഘോഷണത്തില്‍ അയയ്ക്കപ്പെടുന്നവന്റെ ദൗത്യമാണ് എടുത്തുപറയുന്നത്. അയയ്ക്കപ്പെടുന്നവന്റെമേല്‍ കര്‍ത്താവിന്റെ ആത്മാവുണ്ട്. അത് പീഡിതര്‍ക്കു സദ്വാര്‍ത്ത നല്കാനാണ്, ഹൃദയം തകര്‍ന്നവര്‍ക്ക്  ആശ്വാസമേകാനാണ്, തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും നല്കാനാണ്. മിഷന്‍ ഞായര്‍ ആചരിക്കുമ്പോള്‍ സഭയുടെ ആത്യന്തികമായ ദൗത്യമിതാണെന്ന് ഏശയ്യാപ്രവാചകനിലൂടെ തിരുവചനം ഓര്‍മിപ്പിക്കുകയാണ്. മിശിഹായുടെ ദൗത്യം അതായിരുന്നു. അതിന്റെ വാഹകരായിരിക്കാനാണ് മിശിഹായുടെ ഓരോ അനുയായിയും വിളിക്കപ്പെട്ടിരിക്കുന്നത്. താന്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ഓരോ വിശ്വാസിയും മിഷനറിയാണ്; മിഷനറിദൗത്യം അവന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കണം. 
    മിശിഹായുടെ ദൗത്യം നിര്‍വഹിക്കാന്‍വേണ്ടി അപ്പസ്‌തോലന്മാരെ നിയോഗിക്കുന്ന  കാര്യമാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. മിഷനറിയുടെ ജീവിതശൈലി എന്തായിരിക്കണമെന്ന പ്രബോധനമാണ് സുവിശേഷം നല്കുന്നത്. സുവിശേഷഭാഗത്ത് ഈശോ ശ്ലീഹന്മാരെ അയയ്ക്കുന്നത്  ഇസ്രയേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കാണ്. ജനതകളുടെയടുത്തേക്കു പോകരുത്, സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കരുെതന്നു പറയുന്നത്  അവര്‍ക്കു സുവിശേഷമില്ലാത്തതുകൊണ്ടല്ല; മറിച്ച്, ശ്ലീഹന്മാര്‍ പരിശീലനത്തിന്റെ അവസരത്തിലാണ്. അവര്‍ക്കു നഷ്ടപ്പെട്ടുപോയ ഇസ്രയേല്‍ക്കാരോട് ദൈവരാജ്യം പ്രഘോഷിക്കാന്‍ എളുപ്പമാണ്. ജനതകളുടെ പക്കലേക്കു പോകാന്‍ ആയിട്ടില്ല. അതിന് അവര്‍ കൂടുതല്‍ ശക്തി നേടേണ്ടിയിരിക്കുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ അവസാനം ശ്ലീഹന്മാരെ അയയ്ക്കുമ്പോള്‍ സകല ജനതകളോടും സുവിശേഷം അറിയിക്കാനാണ് ഈശോ ശ്ലീഹന്മാരെ അയയ്ക്കുന്നത് (28:20). പ്രത്യേകമായി സുവിശേഷപ്രഘോഷകരായി അയയ്ക്കപ്പെടുന്നവരെ സംരക്ഷിക്കേണ്ടïചുമതല സഭാസമൂഹത്തിനുണ്ടെന്ന് ഇന്നത്തെ സുവിശേഷഭാഗവും പൗലോസ് ശ്ലീഹായുടെ ലേഖനവും സൂചിപ്പിക്കുന്നു. ഇപ്രകാരം പ്രത്യേകം നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ അഭിമാനിക്കാനൊന്നുമില്ല. കാരണം, അത് ഒരുവന്റെ കടമയാണ്. അതു ചെയ്യുന്നില്ലെങ്കില്‍ അവനു ദുരിതം എന്നാണ് ശ്ലീഹാ പ്രബോധിപ്പിക്കുന്നത്. 
   സഭാസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ഓരോ വിശ്വാസിയും മിഷനറിയാണ്, കര്‍ത്താവിന്റെ സദ്വാര്‍ത്തയുടെ വാഹകരാണ്. എന്നാല്‍, സവിശേഷമായി സുവിശേഷവേലയ്ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ തങ്ങളുടെ കടമകള്‍ വിശ്വസ്തതയോടെ നിറവേറ്റാനും അങ്ങനെയുള്ളവരെ സംരക്ഷിക്കാനുമുള്ള സഭയുടെ ദൗത്യമാണ് ഇന്നു തിരുവചനം പങ്കുവയ്ക്കുന്നത്. ആകുലചിത്തരാകാതെ കര്‍ത്താവ് കൂടെയുണ്ടെന്ന ആഴമായ ബോധ്യത്തില്‍ സഭാത്മകജീവിതവും മിഷനറിദൗത്യവും നിര്‍വഹിക്കാന്‍ മിഷന്‍ ഞായര്‍ ആഹ്വാനംചെയ്യുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)