•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

ആത്ത

കേരളത്തിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങി വളരുന്നതാണ് ആത്ത. കടുത്ത ചൂടിനെയും വരള്‍ച്ചയെയും ഇവ അതിജീവിക്കുന്നു. ''അനോനേസി'' സസ്യകുടുംബത്തില്‍പ്പെട്ട ആത്തയില്‍ അമ്പതില്‍പ്പരം ഇനങ്ങള്‍ ഉണ്ടെങ്കിലും വ്യവസായിക ആവശ്യങ്ങള്‍ക്കായി കുറച്ച് ഇനങ്ങള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ബാലാനഗര്‍, വാമ്മൂത്ത്, ബ്രിട്ടീഷ് ഗയാന, ബാര്‍സോഡ, റെഡ് കസ്റ്റാഡ് ആപ്പിള്‍ എന്നിവ ചില ഇനങ്ങളാണ്.
വിത്തുകള്‍ പാകി കിളിര്‍പ്പിച്ചും ബഡ്ഡ് തൈകളായും മഴക്കാലത്തിന്റെ ആരംഭത്തില്‍ തൈകള്‍ നടാം. തൈകളുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. 
തൈകള്‍ നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്തുകൊടുക്കണം. ചാണകപ്പൊടി, കമ്പോസ്റ്റ്, ജൈവവളങ്ങള്‍ തുടങ്ങിയവ ഇവയ്ക്കു വളമായി നല്കാവുന്നതാണ്.
വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ഓല കൊണ്ട് മറച്ചുകെട്ടുന്നതും ജലസേചനം നടത്തുന്നതും ഇവയുടെ വളര്‍ച്ചയ്ക്കു സഹായകമാണ്. ആത്തയുടെ ഇല, വേര്, കായ്, വിത്ത് തുടങ്ങിയ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.
ആത്തച്ചക്കപ്പഴത്തിന് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ട്. ചൂടുകാലത്ത് ആത്തച്ചക്കപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. മസിലുകള്‍ക്കു ശക്തിയും ഞരമ്പുകള്‍ക്ക് ഉണര്‍വും ഉണ്ടാക്കുന്നതിനു സഹായിക്കുന്നതാണ് ആത്തച്ചക്കപ്പഴം. യൗവനത്തെ നിലനിറുത്താന്‍ ഉതകുന്ന പഴങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു. ജലാംശം, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, ഇരുമ്പ്, ധാതുലവണങ്ങള്‍, സസ്യനാര് തുടങ്ങിയവ വിവിധ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

 

Login log record inserted successfully!