•  12 Jun 2025
  •  ദീപം 58
  •  നാളം 14
ശ്രേഷ്ഠമലയാളം

പ്രകൃത്യവസ്ഥകള്‍

''പൂര്‍വപദവും ഉത്തരപദവും സംസ്‌കൃതമാണെങ്കില്‍ സംസ്‌കൃതരീത്യാ സന്ധി ചെയ്യണം. അതാണ് നിലവിലുള്ള നിയമം. ഏതെങ്കിലും  സ്വരത്തിനുമുമ്പ് ഇ, ഉ, ഋ, (ഇലു) എന്നീ വര്‍ണങ്ങള്‍ വന്നാല്‍, ഇവയ്ക്ക് യഥാക്രമം യ്, വ്, ര്, ല് എന്നീ മധ്യമങ്ങള്‍ ആദേശമായി വരും. ഇ - ഈ = യ്, ഉ - ഊ = വ്, ഋ -  = ര്, - = ല് എന്നിങ്ങനെയാണ് ആദേശത്തിന്റെ ക്രമം. 'ഇകോ യണചി' (VI-I-77) എന്നാണതിന്റെ പാണിനീയസൂത്രം. ഇ യുടെ സ്ഥാനത്തില്‍ യ്, ഉവിന്റെ സ്ഥാനത്തില്‍ വ്, ഋ വിന്റെ സ്ഥാനത്തില്‍ ര്‍, വിന്റെ സ്ഥാനത്തില്‍ ല് എന്നിങ്ങനെ യഥാസംഖ്യം ആദേശങ്ങള്‍ ഗ്രഹിച്ചുകൊള്ളണമെന്നാണ് സൂത്രാര്‍ഥം. സൂത്രത്തില്‍ വും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ അസാധാരണങ്ങള്‍ ആകയാല്‍ നാം കാരസന്ധിക്ക് ഉദാഹരണം തേടി വിഷമിക്കേണ്ട എന്നും പാണിനീയ പ്രദ്യോതകാരനായ ഐ.സി. ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്.* ഇവ ഉദാഹരിച്ചു സമര്‍ഥിക്കാം.
*പ്രകൃതി + അവസ്ഥകള്‍ = പ്രകൃത്യവസ്ഥകള്‍. പ്രകൃതിയുടെ അവസ്ഥകള്‍ എന്നര്‍ഥം. ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ എട്ടെണ്ണമാണ് പ്രകൃത്യവസ്ഥകള്‍. 'പ്രകൃത്യവസ്തകള്‍', 'പ്രകൃത്യാവസ്ഥകള്‍' എന്നീ രൂപങ്ങള്‍ തെറ്റാണ്. ഉച്ചാരണത്തിലും എഴുത്തിലും അവ ഒഴിവാക്കണം. പ്രകൃതി + അനുസരണം = പ്രകൃത്യനുസരണം. പ്രകൃതിക്ക് അനുസരിച്ച്; പ്രകൃതിയെ അനുസരിക്കല്‍ എന്നെല്ലാം അര്‍ഥവും വരും. 
പ്രകൃതി + അതീതം ണ്ണ പ്രകൃത് + യ് + അതീതം = പ്രകൃത്യതീതം; മനു + അന്തരം ണ്ണ മന് + വ് + അന്തരം = മന്വന്തരം; പിതൃ + അധികാരം ണ്ണ പിത് + ത് + ര് + അധികാരം = പിത്രധികാരം. ബുദ്ധി + ഉപദേശം = ബുദ്ധ്യുപദേശം, അണു + ആയുധം = അണ്വായുധം, വധു + ഇംഗിതം = വധ്വിംഗിതം, ജനിതൃ + ഈ = ജനിത്രി, മാതൃ + ഉപദേശം = മാത്രുപദേശം എന്നിങ്ങനെയാണ് സന്ധി ചെയ്യേണ്ടത്. പകരം പിരിച്ചെഴുത്തു രൂപങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ സമാസബോധം നഷ്ടപ്പെടും.
*ചാക്കോ, ഐ.സി. പാണിനീയപ്രദ്യോതം അഥവാ പാണിനിസൂത്രങ്ങളുടെ മലയാളവ്യാഖ്യാനം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം - 46.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)