•  13 Mar 2025
  •  ദീപം 58
  •  നാളം 2
ലേഖനം

മെത്രാന്മാരുടെ സിനഡിനായിരുന്നു പ്രാധാന്യം

നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര   6

1. ആദ്യകാല പ്രാദേശികസിനഡുകള്‍
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 15: 6-29 ല്‍ വിവരിക്കുന്നതനുസരിച്ച് ജറുസലേം കൗണ്‍സിലാണ് സഭയില്‍ നടന്നിട്ടുള്ള കൗണ്‍സിലുകളുടെ മുന്നോടിയായി പലരും എടുത്തു കാണിക്കുന്നത്. എ.ഡി. 49 ല്‍ നടന്ന ഈ സമ്മേളനത്തില്‍ അപ്പസ്‌തോലന്മാരും മൂപ്പന്മാരു(ലഹറലൃ)െമാണ് പങ്കെടുത്തത്. ഈ സമ്മേളനത്തിന് ഉപയോഗിച്ച വാക്ക് ്യെിീറീ െ(മലൈായഹ്യ) എന്നായിരുന്നു. അതിനാല്‍, പിന്നീടുണ്ടായിട്ടുള്ള സിനഡുകള്‍ അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരാണു വിളിച്ചുകൂട്ടിയിരുന്നത്. മെത്രാന്മാരായിരുന്നു അതില്‍ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിരുന്നവര്‍. മോശയുടെ നിയമങ്ങള്‍ വിജാതീയര്‍ക്കും ബാധകമാണോ എന്നതായിരുന്നു ഇതിലെ പ്രധാന ചര്‍ച്ചാവിഷയം. വിജാതീയമതങ്ങളില്‍നിന്ന് ക്രൈസ്തവരായവര്‍ക്ക് ഇവയുടെ ആവശ്യമില്ല എന്ന ചിന്തയാണ് പൗലോസും ബര്‍ണബാസും പുലര്‍ത്തിയിരുന്നത്. ഇവരുടെ ചിന്തയ്ക്കാണ് കൗണ്‍സിലില്‍ പ്രാമുഖ്യം ലഭിച്ചതും. ഈ ചിന്ത ജറുസലേം സഭയുടെ അധ്യക്ഷനായിരുന്ന യാക്കോബാണ് അന്ത്യോക്യായിലെ സഭയെ അറിയിക്കുന്നത്. അദ്ദേഹം പറയുന്നു: നിങ്ങള്‍ക്കു വഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ സന്തോഷമാണു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണവും മാംസവും ശരീരത്തിന്റെ ആസക്തികളും നിങ്ങള്‍ വെടിയുക. ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.'
   ജറുസലേം കൗണ്‍സിലിലെ 85 നിയമങ്ങള്‍ അുീേെീഹശര ഇീിേെശൗേശേീി എന്ന ഗ്രന്ഥത്തിന്റെ എട്ടാം വാല്യത്തില്‍ ലഭ്യമാണ്. ഈ 85 നിയമങ്ങള്‍ മൂന്നാമത്തെ മാര്‍പാപ്പയായ റോമിലെ വി. ക്ലെമന്റ് രചിച്ചതാണെന്നാണ് കരുതപ്പെടുന്നത്. അല്ലാതെ, അപ്പസ്‌തോലന്മാര്‍തന്നെ അവ രചിച്ചു തലമുറകള്‍ക്കു കൈമാറിയതാണെന്നു കരുതാനാവില്ല. എന്നാല്‍, ഈ 85 കാനോനകളും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വിരചിതമായതെന്നും 341 ല്‍ അന്ത്യോക്യായില്‍ നടന്ന ഒരു കൗണ്‍സിലിന്റെ  കാനോനകളാണ് ഇവയെന്നും പറയുന്ന ചരിത്രകാരന്മാരുണ്ട്. 341 ലെയോ മറ്റു പഴയ കൗണ്‍സിലുകളുടെയോ മാതൃകയില്‍ ഇവ രചിച്ച് അുീേെീഹശര ഇീിേെശൗേശേീി ല്‍ കൂട്ടിച്ചേര്‍ത്തതാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മധ്യകാലഘട്ടത്തിലാണ് ജറുസലേം കൗണ്‍സിലിന്റെ ഈ 85 കാനോനകള്‍ യഥാര്‍ഥങ്ങളാണെന്ന് സഭ ആദ്യമായി ഔദ്യോഗികമായി പഠിപ്പിച്ചത്.
2. കൗണ്‍സിലുകളുടെ പാശ്ചാത്യ-പൗരസ്ത്യവ്യത്യാസം
    രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഏഷ്യാമൈനറില്‍ മൊണ്ടാനിസം എന്ന പാഷണ്ഡതയെ എതിര്‍ക്കാന്‍ മെത്രാന്മാരുടെ ഒരു സിനഡ് കൂടുകയുണ്ടായി. ജറുസലേം കൗണ്‍സിലിന്റെ മാതൃകയിലാണ് അതു നടന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഈ സമയങ്ങളില്‍ റോമായിലെ സഭയിലും ഇടയ്ക്കിടെ പ്രാദേശികസിനഡുകള്‍ കൂടുമായിരുന്നു. എന്നാല്‍, അവയുടെ ഘടന പൗരസ്ത്യസഭകളിലേതില്‍നിന്നു കുറേയൊക്കെ വ്യത്യസ്തങ്ങളായിരുന്നു. പ്രാദേശികസൂനഹദോസുകള്‍ക്ക് അന്നു നിയതരൂപമില്ലായിരുന്നു. കാരണം, അക്കാലത്ത് പ്രാദേശികസഭകളുടെ വളര്‍ച്ചയും ഘടനയും വ്യത്യസ്തമായിരുന്നു. ഇടവകകളുടെ രൂപീകരണം, നടത്തിപ്പ്, വൈദികരുടെയും മെത്രാന്മാരുടെയും ഉത്തരവാദിത്വങ്ങള്‍, പ്രവര്‍ത്തനമണ്ഡലങ്ങള്‍ എല്ലാം വ്യത്യസ്തമായിരുന്നു. ഉദാഹരണമായി, രണ്ടാം നൂറ്റാണ്ടില്‍ റോമില്‍ ടൗണ്‍
   പള്ളികളിലെ വൈദികര്‍ക്കായിരുന്നു മുന്‍ഗണന. ആ പട്ടണത്തിനു ചുറ്റുപാടുമുള്ള ഇടവകകളിലെ വൈദികര്‍ അവരുടെ സഹായികള്‍(മശൈേെമിെേ)പോലെയായിരുന്നു. എന്നാല്‍, ഏഷ്യാമൈനറില്‍ അന്ന് ഓരോ വൈദികനും സ്വതന്ത്രചുമതലയായിരുന്നു. റോമിലോ ഏഷ്യാമൈനറിലോ എവിടെയായിരുന്നാലും സഭയില്‍ വ്യത്യസ്തങ്ങളായ ആശയങ്ങളോ വിഘടനചിന്തകളോ കണ്ടാല്‍ ഉടനെ ആ പ്രദേശത്തെ മെത്രാന്മാര്‍ ഒരുമിച്ചുകൂടി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുത്തിരുന്നു. ഇത്തരം അവസരങ്ങളില്‍ മുന്‍ഗണന അപ്പസ്‌തോലന്മാര്‍തന്നെ തുടങ്ങിയ സഭകളിലായിരുന്നു. ഇതിനൊരുദാഹരണമാണ് റോമിലെ മെത്രാനായിരുന്ന വിക്ടര്‍ 197 ല്‍ ഒരു സിനഡ് വിളിച്ചുകൂട്ടി ഈസ്റ്റര്‍തീയതിയെ സംബന്ധിച്ചുള്ള പൗരസ്ത്യനിലപാടിനെതിരേ തീരുമാനമെടുത്തത്. 
    മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും എപ്പിസ്‌കോപ്പല്‍ സിനഡുകള്‍ വിളിച്ചുകൂട്ടുക ഒരു സാധാരണകാര്യമായിത്തീര്‍ന്നു. മെത്രാപ്പോലീത്താമാരുടെ പ്രാധാന്യവും അധികാരവും അന്നു വര്‍ധിച്ചുവരുന്നുണ്ടായിരുന്നെങ്കിലും മെത്രാന്മാരുടെ സിനഡിനായിരുന്നു അതിലും പ്രാധാന്യവും പ്രസക്തിയും. 256 ല്‍ കാര്‍ത്തേജിലെ മെത്രാനായ സിപ്രിയാന്‍ ഇത്തരം ഒരു സിനഡ് വിളിച്ചുകൂട്ടുന്നുണ്ട്. 87 ആഫ്രിക്കന്‍മെത്രാന്മാര്‍ അതില്‍ പങ്കെടുത്തു. പാഷണ്ഡമാമ്മോദീസായെ എതിര്‍ക്കാനായിരുന്നു ഈ സിനഡുകൊണ്ട് ഉദ്ദേശിച്ചത്. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്‌പെയിനിലെ എല്‍വീരയില്‍വച്ച് മറ്റൊരു സിനഡ് കൂടുന്നുണ്ട്. 19 മെത്രാന്മാരും 24 വൈദികരും അതില്‍ പങ്കെടുത്തു. 81 കാനോനകളാണ് അതില്‍ നിന്നുണ്ടായത്.  
    ഇവയെല്ലാം വിളിച്ചുകൂട്ടിയ രീതികളും അവയുടെ നടത്തിപ്പും തീരുമാനങ്ങളും എല്ലാം നിയമസാധുതയുള്ളതാണോ എന്നത് കൃത്യമായ കാര്യമല്ല. എങ്കിലും, സഭയുടെ പാരമ്പര്യമനുസരിച്ചുമാത്രമാണ് ഇവയെല്ലാം നടന്നിട്ടുള്ളതെന്നും അന്നത്തെ മറ്റു സഭകളും ഇതിനോടു സഹകരിച്ചിരുന്നുവെന്നും വേണം കരുതാന്‍. ഇവ ഒരിക്കലും അതിനാല്‍ സഭയുടെ സാര്‍വത്രികസ്വഭാവത്തിനു തടസ്സമായി നിന്നിട്ടില്ല. നാലാം നൂറ്റാണ്ട്  ആയപ്പോഴേക്കും ഇത്തരം മെത്രാന്മാരുടെ സിനഡുകള്‍ സാധാരണങ്ങളായിത്തീര്‍ന്നു എന്ന് 325 ലെ നിഖ്യാ സൂനഹദോസിന്റെ അഞ്ചാമത്തെ കാനോനയില്‍ കാണാന്‍ സാധിക്കും. ഈ കാനോന ഇത്തരം രണ്ടു സമ്മേളനം വര്‍ഷംതോറും  ഓരോ സഭയിലും കൂടണമെന്ന് അനുശാസിക്കുന്നു.
    കോണ്‍സ്റ്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിനു സ്വാതന്ത്ര്യം കൊടുത്തതിനും റോമാസാമ്രാജ്യത്തിലെ പ്രധാനമതമായി പ്രഖ്യാപിച്ചതിനുംശേഷംമാത്രമാണ് റോമാസാമ്രാജ്യത്തിലെ (ഏൃമലരീഞീാമി ംീൃഹറ) മുഴുവന്‍ മെത്രാന്മാരെയും ഒരുമിച്ചുകൂട്ടിയുള്ള സമ്മേളനത്തിനു സാധ്യതയും പ്രസക്തിയും ഉണ്ടാകുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കാന്‍കൂടി അതിനാല്‍ ഇത്തരം സമ്മേളനങ്ങള്‍ക്കു സാധ്യതയുണ്ടായിരുന്നു. ആള്‍സില്‍ (അൃഹല)െ വച്ച് 314 ല്‍ കോണ്‍സ്റ്റന്റയിന്‍ചക്രവര്‍ത്തി പാശ്ചാത്യറോമാസാമ്രാജ്യത്തിലെ 33 മെത്രാന്മാരുടെ ഒരു സിനഡ് വിളിച്ചുകൂട്ടി. മൂന്നു കാര്യങ്ങളാണ് ഇതില്‍ ചര്‍ച്ചചെയ്തത്: 1. ആഫ്രിക്കയിലെ സഭയില്‍ അക്കാലത്തു ജന്മമെടുത്ത ഡൊണാറ്റിസ്റ്റ് പാഷണ്ഡത, 2.പാഷണ്ഡമാമ്മോദീസ, 3. ഈസ്റ്റര്‍ദിനവിവാദം. പത്തുവര്‍ഷങ്ങള്‍ക്കുശേഷം 325 ല്‍ കോണ്‍സ്റ്റൈന്‍തന്നെ നിഖ്യായില്‍വച്ച് മറ്റൊരു സിനഡും വിളിച്ചുകൂട്ടി. രാജ്യത്തിലെ മുഴുവന്‍ സഭകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഇത്. 343 ല്‍ സാര്‍ദിക്കായില്‍ വിളിച്ചുകൂട്ടിയ സിനഡും എല്ലാ സഭകളെയും ഉദ്ദേശിച്ചായിരുന്നുവെങ്കിലും അതിനു പിന്നീട് സാര്‍വത്രികസ്വഭാവം നല്‍കിയില്ല. 359 ല്‍ പാശ്ചാത്യറോമാസാമ്രാജ്യത്തിനുവേണ്ടി ഇറ്റലിയിലെ റിമിനിയിലും പൗരസ്ത്യറോമാസാമ്രാജ്യത്തിനുവേണ്ടി സെലൂഷ്യായിലും ഒരേസമയം സിനഡ് നടത്തിയിട്ടുണ്ട്. എന്നാല്‍, ഇവയും സാര്‍വത്രികസിനഡായി പരിഗണിക്കപ്പെട്ടില്ല. 381 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് പൗരസ്ത്യറോമാസാമ്രാജ്യത്തിലെ മെത്രാന്മാരെ ഉദ്ദേശിച്ച് വിളിച്ചുകൂട്ടിയതാണെങ്കിലും പിന്നീട് പാശ്ചാത്യസഭയും അംഗീകാരം നല്‍കി. അതിനാല്‍, ഇതിനെ സാര്‍വത്രികസൂനഹദോസായി പിന്നീട് 451 ലെ കാല്‍സിഡന്‍ കൗണ്‍സില്‍ അംഗീകരിക്കുകയാണു ചെയ്തത്. ഇതില്‍ ചര്‍ച്ചാവിഷയമായിരുന്ന പരിശുദ്ധാത്മാവിന്റെ ദൈവത്വവും ഇതിന് അന്നത്തെ മാര്‍പാപ്പാ നല്‍കിയ അംഗീകാരവുമാണ് ഇതിനു സാര്‍വത്രികസ്വഭാവം നല്‍കാന്‍ കാരണമായത്. 
    കാലക്രമത്തില്‍ മെത്രാപ്പോലീത്തമാരുടെയും പാത്രിയര്‍ക്കീസുമാരുടെയും അധികാരം വര്‍ധിച്ചുവന്നതനുസരിച്ച് അവര്‍ അവരുടെ സഭകളില്‍ യഥാക്രമം എപ്പിസ്‌കോപ്പല്‍ സിനഡുകളും പാത്രിയാര്‍ക്കല്‍ സിനഡുകളും വിളിച്ചുകൂട്ടിക്കൊണ്ടിരുന്നു. അലക്‌സാണ്ട്രിയ, അന്ത്യോക്യാ, പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ പാത്രിയാര്‍ക്കല്‍ സഭകളിലാണ് ഇടയ്ക്കിടെ ഇത്തരം സൂനഹദോസുകള്‍ നടന്നിരുന്നത്. കൂടാതെ, പൗരസ്ത്യറോമാസാമ്രാജ്യത്തില്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രാദേശികസൂനഹദോസുകളും നടന്നിരുന്നു. മെത്രാന്മാരുടെ നിയമനവും വാഴ്ചയും സഭയെ അലട്ടിയിരുന്ന പ്രശ്‌നങ്ങളുമാണ് ഇത്തരം പ്രാദേശികസൂനഹദോസുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. വടക്കേ ആഫ്രിക്കയില്‍ കാര്‍ത്തേജിലെ സഭ, ഒരു പാത്രിയാര്‍ക്കല്‍സഭ അല്ലായിരുന്നുവെങ്കിലും ആഫ്രിക്കന്‍ മെത്രാന്മാരുടെ സൂനഹദോസുകള്‍ ഇടയ്ക്കിടെ നടന്നിരുന്നു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)