മുനമ്പം കടപ്പുറത്ത് തിരമാലകള്‍ തലതല്ലിക്കരയുകയാണ്. വിലാപങ്ങളാണ് അവിടെ അലയടിക്കുന്നത്. ഒപ്പം, കേരളത്തിന്റെ പൊതുമനസ്സിലും സങ്കടക്കടലിന്റെ ഇരമ്പിക്കേറ്റം നടക്കുന്നു. കൂടുതല്‍ അറിയുന്തോറും മതേതരമനസ്സുകളില്‍ രോഷവും പ്രതിഷേധവും അസ്വസ്ഥതയും തിരമാലപോലെ ഉയരുകയാണ്.
എന്താണ് ചെറായി മുനമ്പം നിവാസികളുടെ പ്രശ്‌നം?
മൂന്നും നാലും തലമുറകളായി കക്ക വാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തുന്നവരാണ് മുനമ്പം കടപ്പുറത്തുള്ളത്. തീരെ സൗകര്യങ്ങളില്ലാതിരുന്ന കാലത്ത്, ഒറ്റപ്പെട്ട ദ്വീപായിരുന്നപ്പോള്‍ ഏറെ കഷ്ടപ്പെട്ടു താമസിച്ചിരുന്നവരാണ് അവര്‍. 1902 ല്‍ തിരുവിതാംകൂറിലെ ആയില്യം തിരുനാള്‍ രാജാവ് 404 ഏക്കര്‍ വരുന്ന ആ സ്ഥലം കൃഷി ചെയ്യുന്നതിനായി സത്താര്‍ ഹാജിയാര്‍ക്കു പാട്ടത്തിനു നല്കി. പിന്നീട് അദ്ദേഹത്തിന്റെ പക്കല്‍നിന്ന് പാട്ടാവകാശം അനന്തരവനായ സിദ്ദിഖ് സേട്ടിന്റെ പക്കലെത്തി. താമസമോ ഉടമസ്ഥാവകാശമോ ഇല്ലാതിരുന്നിട്ടും അദ്ദേഹം 1950 ല്‍ അത് കോഴിക്കോട് ഫാറൂഖ് കോളജിനു സമ്മാനിച്ചു. കോളജിന് ക്രയവിക്രയ സര്‍വസ്വാതന്ത്ര്യത്തോടെയാണ് അത് അദ്ദേഹം എഴുതിക്കൊടുത്തത്. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസോന്നമനത്തിനു വിനിയോഗിച്ചില്ലെങ്കില്‍ അതു തന്റെ പിന്‍ഗാമികളിലേക്കു തിരികെയെത്തണമെന്നും അദ്ദേഹം ഗിഫ്റ്റ് ഡീഡില്‍ എഴുതിവച്ചു. വഖഫ് എന്ന ആശയത്തിനുതന്നെ കടകവിരുദ്ധമാണ് ഈ രണ്ടു ക്ലോസുകളുമെങ്കിലും, വഖഫ് ആധാരമെന്നും വഖഫായി നല്കുന്നുവെന്നുമുള്ള രണ്ടു പരാമര്‍ശങ്ങള്‍ ആ ആധാരത്തില്‍ കാണാം. പിന്നീട് ഫാറൂഖ് കോളജിന് ടിടിസി കോളജു പണിയേണ്ടിവന്നപ്പോള്‍ പണം സമ്പാദിക്കാനായി മുനമ്പം ബീച്ചിലെ സ്ഥലം പരിസരവാസികള്‍ക്കു വില്ക്കാന്‍ 1988 ല്‍ മാനേജുമെന്റ് തീരുമാനിച്ചു. 1989 മുതല്‍ പരിസരവാസികള്‍ വലിയ തുക നല്കി സ്ഥലം വാങ്ങി പട്ടയം സ്വന്തമാക്കി കരമടച്ച് ഉപയോഗിച്ചുവരുകയാണ്. 2022 ല്‍ അവരില്‍ ഒരാള്‍ കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസില്‍നിന്ന് അറിയുന്നു, കരം അടയ്ക്കാന്‍ സാധ്യമല്ല; കാരണം, ഈ സ്ഥലം അവരുടേതല്ല, വഖഫ്‌സ്വത്തായി വഖഫ്‌ബോര്‍ഡിന്റെ രജിസ്റ്ററില്‍ ചേര്‍ക്കപ്പെട്ടുകഴിഞ്ഞതാണത്രേ!
അങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷമായി 114 ഏക്കര്‍ വരുന്ന ഈ സ്ഥലത്തു താമസിക്കുന്ന നാനൂറ്റമ്പതോളം കുടുംബങ്ങള്‍ നിശ്ചലരായിപ്പോയ അവസ്ഥയിലാണ്. റവന്യൂ അവകാശങ്ങളെല്ലാം അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും വിദേശജോലിസാധ്യതയുമെല്ലാം മുടങ്ങിപ്പോയ അവസ്ഥയിലാണ്. പറമ്പു പണയം വച്ച് കാര്യങ്ങള്‍ നടത്തിയിരുന്ന അവര്‍ക്ക് ഇന്ന് അതിനു കഴിയാതായി. സ്വകാര്യപണമിടപാടുകാര്‍ അവരെ കടക്കെണിയിലാഴ്ത്തിയിരിക്കുന്നു. ജീവിതം വഴിമുട്ടിപ്പോയ അവസ്ഥയിലാണവര്‍.
എന്താണ് ഇതിനു കാരണം?
വ്യക്തത ഒട്ടുമേയില്ലാതിരിക്കത്തക്കവിധം 1995 ല്‍ പാര്‍ലമെന്റ് നിര്‍മിച്ച വഖഫ് നിയമം ഉപയോഗിച്ച് കേരള വഖഫ് ബോര്‍ഡ് നടത്തിയ അധിനിവേശമാണു കാരണം. വഖഫ് പ്രോപ്പര്‍ട്ടികള്‍ അന്യാധീനപ്പെടാതെ കാത്തുസൂക്ഷിക്കാനും ശരിയായ രീതിയില്‍ ഉപയോഗിക്കാനും സഹായകമായ ഒരു സംവിധാനത്തിന്റെ പേരാണ് വഖഫ് ബോര്‍ഡ്. 1923 ലെ മുസല്‍മാന്‍ ആക്ടിലൂടെ വഖഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടക്കുന്നുണ്ടായിരുന്നു. 1954 ല്‍ നെഹ്‌റു ആണ് വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനുള്ള ഒരു സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ സ്ഥാപിച്ചത്. 1996 മേയ് 16-ാം തീയതി നരസിംഹറാവു പ്രധാനമന്ത്രിക്കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു വെറും അഞ്ചു മാസംമുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 1995 നവംബര്‍ 22 ന്, വഖഫ് ആക്ട് നിയമനിര്‍മാണം നടത്തി വഖഫ് ബോര്‍ഡിന് അമിതാധികാരങ്ങള്‍ സമ്മാനിച്ചു. ഏതെങ്കിലും ഒരു പൊതുസ്ഥലമോ പൊതുവസ്തുവോ ഉപയോഗിക്കുന്നയാള്‍ അതു വഖഫായി നേര്‍ന്നാല്‍ അതുപോലും വഖഫ് പ്രോപ്പര്‍ട്ടിയായി പരിഗണിക്കുന്ന നിര്‍വചനം ആക്ടിലെ മൂന്നാം വകുപ്പിന്റെ ൃ(ശ) ഉപവകുപ്പായി കാണാം!
ഒരു വസ്തു വഖഫ് പ്രോപ്പര്‍ട്ടിയാണോ എന്നു നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിരിക്കുന്ന 40-ാം വകുപ്പ് അങ്ങേയറ്റം അപകടകാരിയാണ്. അതിലെ ഒന്നാം ഉപവകുപ്പ് ഇങ്ങനെയാണ്: ''ഒരു വസ്തു വഖഫ്‌സ്വത്താണെന്നു വിശ്വസിക്കാന്‍ കാരണമുള്ളപക്ഷം യുക്തമെന്നു ബോര്‍ഡിനു തോന്നുന്ന വിവരങ്ങള്‍ ബോര്‍ഡിനു സ്വയം ശേഖരിക്കാം; ഒരു പ്രത്യേകസ്വത്ത് വഖഫ് സ്വത്താണോ അല്ലയോ, അല്ലെങ്കില്‍ ഒരു വഖഫ് സുന്നി വഖഫാണോ ഷിയാ വഖഫാണോ എന്നൊക്കെയുള്ള എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍, ഉചിതമെന്നു ബോര്‍ഡിനു തോന്നുന്ന അന്വേഷണം നടത്തിയതിനുശേഷം അതിന് ഇഷ്ടമുള്ള തീരുമാനമെടുക്കാം.''
വകുപ്പ് 40/1 ല്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍
1. ബോര്‍ഡിന് ഒരു വസ്തു വഖഫാണെന്നു വിശ്വസിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ഈ സെക്ഷനില്‍ കൃത്യമായി പറയുന്നില്ല. ബോര്‍ഡംഗങ്ങളുടെ ഔചിത്യബോധമനുസരിച്ച് എന്തും തീരുമാനിക്കാവുന്ന അവസ്ഥയല്ലേ ഇത് ഉളവാക്കുന്നത്? മുനമ്പത്തെ ഭൂമിയെക്കുറിച്ചുള്ള ഡീഡിലെ രണ്ടു വഖഫ് പ്രയോഗങ്ങള്‍മാത്രമാണ് വഖഫ് ബോര്‍ഡ് പരിഗണിച്ചത്. അതിനകത്തെ വഖഫ് വിരുദ്ധ ക്ലോസുകള്‍ അവഗണിക്കുകയും ചെയ്തു! ഇന്ത്യയില്‍ പലയിടങ്ങളിലും യാതൊരു രേഖകളും കൈവശമില്ലാതെ, പല പ്രോപ്പര്‍ട്ടിയിലും വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചിട്ടുള്ളത് ഈ ക്ലോസിന്റെ പിന്‍ബലത്തിലാണ്.
2. വസ്തുവിനെക്കുറിച്ചു വിവരം ശേഖരിക്കണം എന്നു പറയുന്നിടത്ത് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കേണ്ടത് എന്നു നിയമം വ്യക്തമാക്കുന്നില്ല. ബോര്‍ഡംഗങ്ങളുടെ ഔചിത്യത്തിന് ഇക്കാര്യങ്ങള്‍ വിടുകയെന്നാല്‍ അതിന്റെയര്‍ഥം, അനീതിക്കുള്ള വാതില്‍ മലര്‍ക്കേ തുറന്നിടുക എന്നല്ലേ? ഉദാഹരണത്തിന്, സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് എഴുതിക്കൊടുത്ത ഭൂമി അങ്ങനെ കൈമാറാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നോ എന്ന വിവരം വഖഫ് ശേഖരിക്കേണ്ടിയിരുന്നില്ലേ? പണ്ടാരവക പാട്ടഭൂമി കൈമാറ്റം ചെയ്യാന്‍ കഴിഞ്ഞതെങ്ങനെ എന്നതും ഈ ഭൂമിയുടെ പട്ടയം ആദ്യമായി തയ്യാറാക്കിയത് 1951 ല്‍ ഫാറൂഖ് കോളജ് ആയിരുന്നു എന്ന വസ്തുതയും പരിഗണിക്കേണ്ടതായിരുന്നില്ലേ? ക്രയവിക്രയം ചെയ്യാന്‍ ഡീഡിലുള്ള അനുമതിപ്രകാരം വസ്തു വിറ്റതിന്റെ പണമുപയോഗിച്ച് ഫാറൂഖ് കോളജു പണിത ടിടിസി കോളജിന്റെ മേലായിരുന്നില്ലേ, പണം കൊടുത്ത് അതു സ്വന്തമാക്കിയവരുടെ മേലല്ലേ, വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കേണ്ടിയിരുന്നത്?!
3. തികച്ചും ഏകപക്ഷീയമായ, വ്യക്തികളെയും കുടുംബങ്ങളെയും പരിഗണിക്കാത്ത, ഒരു നിയമമാണിത്. വഖഫ് അവകാശവാദം ഉന്നയിക്കപ്പെടുന്ന സ്ഥലത്തെ വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കേണ്ടതാണെന്ന് 40/1 ല്‍ പറയുന്നില്ല. എന്നാല്‍, ട്രസ്റ്റോ സൊസൈറ്റിയോ ആണെങ്കില്‍ നോട്ടീസു നല്കണമെന്ന് 40/3 ല്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിയമസവിശേഷതകള്‍മൂലമാണ് വഖഫ് ബോര്‍ഡിന്റെ നടപടികള്‍ മുനമ്പംകാര്‍ അറിയാതെപോയതും ഫാറൂഖ് കോളജ് മാത്രം അറിഞ്ഞതും!
4. സാര്‍വത്രിക മനുഷ്യാവകാശങ്ങളുടെ (ഡിശ്‌ലൃമെഹ ഉലരഹമൃമശേീി ീള ഔാമി ഞശഴവെേ) ആര്‍ട്ടിക്കിള്‍ 10 പ്രകാരമുള്ള രണ്ട് മനുഷ്യാവകാശങ്ങള്‍ വഖഫ് ബോര്‍ഡിന്റെ മുനമ്പം ഭൂമി പിടിച്ചെടുക്കലിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നു: മ) ഒരു വ്യക്തിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പായി അയാള്‍ക്കു പറയാനുള്ളത് പറയാനും അതു കേള്‍ക്കപ്പെടാനും ഉള്ള അവകാശമുണ്ട്. ഇവിടെ അത് നിഷേധിക്കപ്പെട്ടു; യ. രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അതിലൊരാള്‍ ന്യായാധിപന്‍ ആകാന്‍ പാടില്ല. ഇവിടെ വഖഫ് ബോര്‍ഡും ജനങ്ങളും തമ്മിലുള്ള ഒരു തര്‍ക്കവിഷയത്തില്‍ ബോര്‍ഡ് തന്നെ സ്വയം വിധി പ്രഖ്യാപിക്കുന്നു! (Universal Declaration of Human Rights) എന്ന തത്ത്വവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.
83-ാം വകുപ്പിലെ മതേതരത്വവിരുദ്ധത
1995 ലെ വഖഫ് ആക്ടിലെ 83-ാം വകുപ്പിലൂടെ സര്‍ക്കാര്‍ വഖഫ് വസ്തുവകകള്‍ സംരക്ഷിക്കുക എന്ന താത്പര്യം പ്രകടമായുള്ള ഒരു വഖഫ് ട്രിബ്യൂണലിന് ആരംഭംകുറിച്ചു. വഖഫ് ബോര്‍ഡിന്റെ നടപടികളെക്കുറിച്ച് ആക്ഷേപമുള്ളയാള്‍ സമീപിക്കേണ്ടത് സിവില്‍ കോടതിയെയല്ല; വഖഫ് ട്രിബ്യൂണലിനെയാണ്.
വഖഫ് ആക്ട് 1995 ലെ സെക്ഷന്‍ 83/5 പ്രകാരം വഖഫ് ട്രിബ്യൂണലിന് ഒരു സിവില്‍കോടതിയുടെ അധികാരം നല്കിയിട്ടുണ്ട്. പക്ഷേ, ഇതിന് ഒരു ക്വാസി-ജുഡീഷ്യല്‍ സ്വഭാവമാണ് ഉള്ളത്. അതായത്, കോടതിയുടെ പൊതുസ്വഭാവത്തില്‍നിന്ന് അതു വ്യത്യസ്തമാണ്. പൊതുനിയമം അതിനു ബാധകമല്ല, അതിന്റെ സാറ്റിയൂട്ട്‌സ് മാത്രമാണ് ബാധകം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയ വഖഫ് ആക്ട് ഇപ്പോള്‍ വന്‍ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കാരണവും ആ സാറ്റിയൂട്ട്‌സ്തന്നെയാണ്. മണ്ണധിനിവേശം (ഹമിറ ഴൃമയയശിഴ) മനസ്സില്‍ക്കണ്ട് അതിബുദ്ധിമാന്മാരായ നിയമവിദഗ്ധരെക്കൊണ്ട് അതിവിദഗ്ധമായി തയ്യാറാക്കിയതാണ് വഖഫ് ആക്ട്. സാക്ഷാല്‍ ചെന്നായ് ആയിരിക്കുകയും വേണം, കുഞ്ഞാടെന്നു തോന്നിപ്പിക്കുകയും വേണം!
വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ് ഒരു സിവില്‍ കോടതിയുടെ ഡിക്രിക്കു തുല്യമായിരിക്കും (83/7). എന്നാല്‍, അതിന്റെ വിധി അതിനു സ്വയം നടപ്പിലാക്കാനാവില്ല; അതു ചെയ്യേണ്ടത് സിവില്‍ കോടതിയാണ് (83/8). കാരണം, ക്വാസി - ജുഡീഷ്യല്‍ ബോഡിയായ ട്രിബ്യൂണല്‍ യഥാര്‍ഥ കോടതിയല്ല എന്നതുതന്നെ. എന്നാല്‍, വഖഫ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരേ അപ്പീലുകള്‍ നിലനില്ക്കില്ല (83/9). ഹൈക്കോടതിക്കുപോലും ട്രിബ്യൂണലിന്റെ വിധിക്കെതിരേ പരിമിതമായ അധികാരങ്ങളാണ് ഉള്ളത്.
സിവില്‍ കോടതിയും വഖഫ് ട്രിബ്യൂണലും തമ്മിലുള്ള അന്തരം
സിവില്‍ കോടതിയില്‍ തീരുമാനങ്ങളെടുക്കുന്നത് സിവില്‍ പ്രൊസീജിയര്‍ കോഡിനെ ആശ്രയിച്ചാണെങ്കില്‍ വഖഫ് ട്രിബ്യൂണലില്‍ അങ്ങനെയല്ല. ഇന്ത്യന്‍ എവിഡന്‍സ് ആക്ടും വഖഫ് ബോര്‍ഡിനു ബാധകമല്ല! സിവില്‍ കോടതി ആയിരുന്നെങ്കില്‍ വാദം തെളിയിക്കാനുള്ള ബാധ്യത (യൗൃറലി ീള ുൃീീള) ഉണ്ടാകുമായിരുന്നത് ക്ലെയിം ഉന്നയിച്ച ആള്‍ക്കാണ്;
അതായത്, വഖഫ് ബോര്‍ഡിനാണ്. എന്നാല്‍, വഖഫ് ട്രിബ്യൂണലില്‍ വഖഫ് ബോര്‍ഡിന് അവകാശവാദം ഉന്നയിച്ചാല്‍മാത്രം മതി, മതിയായ ഒരു രേഖയും ഹാജരാക്കേണ്ടതില്ല. ഇതാണ് ട്രിബ്യൂണലിന്റെ പ്രൊസീജിയര്‍! അതായത്, വാദപ്രതിവാദം തുടങ്ങുന്നതിനുമുന്നേ ഒരു പാര്‍ട്ടിക്ക് 50 ശതമാനം മാര്‍ക്ക് ട്രിബ്യൂണല്‍ ഇട്ടുകൊടുത്തു കഴിഞ്ഞു!
ട്രിബ്യൂണലില്‍ രേഖകള്‍ തെളിവുകളായി ഹാജരാക്കാനുള്ള ബാധ്യത ഉടമസ്ഥന്റെമേലാണുള്ളത്. രേഖകളില്ലാതെ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുമ്പോള്‍ ആ അവകാശവാദത്തെ പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥന്‍ രേഖകള്‍ അവതരിപ്പിച്ചു ഖണ്ഡിക്കാന്‍ ശ്രമിക്കണം. പക്ഷേ, സ്വന്തം റവന്യൂരേഖകള്‍ കാണിച്ച് അതു തന്റെ വസ്തുവാണെന്നല്ല ആ ഉടമസ്ഥന്‍ തെളിയിക്കേണ്ടത് (അതൊക്കെ വെറും സിവില്‍ കോടതിയിലെ ആചാരങ്ങളല്ലേ?!); മറിച്ച്, വഖഫ് ബോര്‍ഡ് പറയുന്നതിനെ ഖണ്ഡിക്കാനുള്ള തെളിവുകളാണ് അയാള്‍ നല്‍കേണ്ടത്! ഉദാഹരണത്തിന്, 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സ്ഥലം വഖഫു ചെയ്തതാണ് എന്ന് വഖഫു ബോര്‍ഡ് പറയുമ്പോള്‍ ഉടമസ്ഥന്‍ തെളിയിക്കേണ്ടത് 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സ്ഥലം അങ്ങനൊരു മുസ്ലീം അങ്ങനൊരു വഖഫ് ഉണ്ടാക്കിയിട്ടില്ല എന്നാണ്! എങ്ങനെയുണ്ട് ഈ മതേതരകോടതിയുടെ തമാശ! അത്തരം തെളിവുകള്‍ നിരത്തി ട്രിബ്യൂണലിനെ ബോധ്യപ്പെടുത്തുക മനുഷ്യസാധ്യമാണോ?
എന്താണ് ഈ പ്രൊസീജിയറിന്റെ അടിസ്ഥാനകാരണം എന്നു ചോദിച്ചാല്‍ ബൗദ്ധികസത്യസന്ധതയുള്ളവര്‍ക്കു കിട്ടുന്ന ഉത്തരം ഒരു ശരിയത്ത് നിയമമായിരിക്കും - ഒരിക്കല്‍ വഖഫ് എന്നന്നേക്കും വഖഫ്!
ഈ മതേതരരാജ്യത്ത് നിക്ഷിപ്ത മതതാത്പര്യമുള്ള ഒരു ട്രൈബ്യൂണലിനു മുമ്പാകെ തങ്ങളുടെ വാദങ്ങളുമായി ചെല്ലേണ്ടിവരുന്ന ഒരു ഇന്ത്യന്‍ പൗരന്റേത് എന്തൊരു ഗതികെട്ട അവസ്ഥയാണ്!
വഖഫ് ആക്ട് 1995 ക്രൂരതരമാക്കിയ 2013 ഭേദഗതി
വഖഫ് ആക്ടിന് പില്‍ക്കാലത്തുണ്ടായ ഭേദഗതിയും വിചിത്രമാണ്. 1995 ലെ നിയമനിര്‍മാണത്തിനു സമാനമായ രീതിയില്‍, 2014 മേയ് 26-ാം തീയതി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിന് വെറും എട്ടു മാസംമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2013 സെപ്റ്റംബര്‍ 20 ന്, വഖഫ് ആക്ട് നിയമഭേദഗതി നടത്തി വഖഫ് ബോര്‍ഡിന് കൂടുതല്‍ അമിതാധികാരങ്ങള്‍ അനുവദിച്ചു. എന്നുമാത്രമല്ല, ആ ഭേദഗതികള്‍ക്കനുസരിച്ച്, 2014 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡല്‍ഹിയിലെ ലുട്ടിയെന്‍സ് ഡല്‍ഹി എന്നറിയപ്പെടുന്ന സമ്പല്‍സമൃദ്ധമായ പ്രദേശത്ത് 123 വിവിഐപി ലാന്‍ഡുകള്‍ വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കുകയും ചെയ്തു. 2013 ലെ ഭേദഗതിയിലാകട്ടെ, ഭൂമികൈയേറ്റക്കാര്‍ എന്ന് വഖഫ് ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ പ്രൊസിക്യൂഷനും ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമുള്ള സാധ്യതയും കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തു.
107-ാം വകുപ്പിലെ അധിനിവേശ നിത്യത!
1963 ലെ ഘശാശമേശേീി അര േപ്രകാരം, ഒരു വസ്തുവിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദമുന്നയിക്കാന്‍ കഴിയുന്നത് കൈയേറി പന്ത്രണ്ടു വര്‍ഷത്തിനുള്ളിലാണ്. എന്നാല്‍ വഖഫ് ആക്ടിലെ 107-ാം വകുപ്പിലൂടെ ഈ പരിധി വഖഫുകാര്യങ്ങള്‍ക്ക് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പ് വഖഫ് ആക്കപ്പെട്ടു എന്നു തോന്നുന്ന ഏതു വസ്തുവകയും പിടിച്ചെടുക്കാന്‍ ഇന്നത്തെ വഖഫ് ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഇന്ത്യയില്‍ എവിടെയുമുള്ള പൗരന്മാര്‍ക്ക്, തങ്ങളുടെ സ്വത്തിന്മേല്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുന്നത് എപ്പോള്‍ എന്ന ഭയം നിരന്തരം കൊണ്ടുനടക്കേണ്ടിവരും! ആരും സുരക്ഷിതരല്ല, ഒന്നും സുരക്ഷിതമല്ല! ഏതു നിമിഷവും ഏതു പ്രദേശവും ഒരു മുനമ്പമായിത്തീരാം!
ലേഖനം