•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാര്‍ഷികം

അയമോദകത്തിന്റെ ഗുണങ്ങള്‍

യമോദകം എന്ന സുഗന്ധവ്യഞ്ജനം ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരു ഔഷധദ്രവ്യമാണ്. കഫം, വാതം, വയര്‍വീര്‍പ്പ്, രുചിയില്ലായ്മ, കൃമിശല്യം, നേത്രരോഗം, വേദന, വയറ്റുവേദന, ഛര്‍ദ്ദി, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങളെ അയമോദകം ശമിപ്പിക്കുന്നു.
''അംബെല്ലിഫെറെ'' സസ്യകുടുംബത്തില്‍പ്പെട്ട ട്രാക്കിസ്‌സ്‌പെര്‍മം അമ്മി എന്ന ശാസ്ത്രനാമത്തോടു കൂടിയതാണ് അയമോദകം. സുഗന്ധമുള്ളതും ബാഷ്പീകരണസ്വഭാവമുള്ളതുമായ തൈലം അയമോദകത്തില്‍ അടങ്ങിയിരിക്കുന്നു. അയമോദകതൈലം അണുനാശിനിയായും ഉപയോഗിക്കാറുണ്ട്.
മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍പോലെ അയമാദകം അധികം ഉപയോഗിക്കാറില്ല. ഭക്ഷണപദാര്‍ത്ഥങ്ങളുടെ സുഗന്ധത്തിനായും പരിരക്ഷപദാര്‍ത്ഥമായും മാത്രം. ഔഷധങ്ങളിലും സുഗന്ധലേപനങ്ങളിലും സുഗന്ധതൈലങ്ങളിലും മറ്റും വ്യാവസായികമേഖലയില്‍ അയമോദകം ഉപയോഗിക്കാറുണ്ട്.
ഇറാന്‍, ഈജിപ്ത്, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തന്നെ അയമോദകം കൃഷി ചെയ്തു വരുന്നു. 
അയമോദകത്തിന് സംസ്‌കൃതത്തില്‍ അഗ്നി, അഗ്നികം, അജമോദാദീപ്യകം, ഖരാശ്വ, യവാനിക, ഭൂമികദംബക തുടങ്ങി നിരവധി പേരുകളുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)