•  5 Dec 2024
  •  ദീപം 57
  •  നാളം 39
കാര്‍ഷികം

ഷമാം

''ഷമാം'' എന്ന പഴത്തിന്റെ ജന്മദേശം ഇറാനായി പറയപ്പെടുന്നു. ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞതാണ് ഈ ഫലം. ധാതുക്കള്‍, വൈറ്റമിന്‍ ''എ'', പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയാല്‍ സമ്പന്നം.
''കുക്കുമ്പര്‍ ബിറ്റേസി'' കുടുംബത്തില്‍പ്പെട്ട ഷമാമിനെ - ''മസ്‌ക് മെലണ്‍'' എന്നും ''കാന്റ് ലോപ്പ്'' എന്നും വിളിക്കാറുണ്ട്. മലയാളത്തില്‍ ഇത് 'തയ്കുമ്പളം' എന്നും വിളിക്കാറുണ്ട്. ഇളം ഓറഞ്ചുനിറമുള്ള ഈ പഴത്തിന് പപ്പായയുടെ രുചിയോടു സാമ്യമുണ്ട്. 
ഷമാമിലെ ബീറ്റാക്കരോട്ടിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അകാലവാര്‍ധക്യം തടയാന്‍ ഉത്തമം. കുറഞ്ഞ കാലറിയും ധാരാളം നാരുകളും ഉള്ളതിനാല്‍ ഈ ഫലം ശരീരഭാരം കുറയ്ക്കുവാന്‍ ഉപകരിക്കും. ഭക്ഷ്യനാരുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിനും ഫലപ്രദമാണ്. ദാഹശമനത്തിനും, കൂടുതലായി ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മസംരക്ഷണത്തിനും വളരെ നല്ലതാണ് ഈ ഫലം. ഇതില്‍ അടങ്ങിയിരിക്കുന്ന 'ഇനോസിറ്റോള്‍' മുടി വളരുവാന്‍ സഹായിക്കുന്നു.
ക്ഷീണത്തിനും ഉറക്കമില്ലായ്മയ്ക്കും നല്ലതല്ലെങ്കിലും ഈ ഫലം അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)