•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

കനിവു നിറഞ്ഞ സൗഖ്യദായകന്‍

ജൂലൈ  10 ശ്ലീഹാക്കാലം ആറാം ഞായര്‍
ലേവ്യ 8 : 1-13   ഏശ 6 : 1-8

1 കോറി 1 : 26 - 31   മത്താ 9 : 27 - 38

ലീലിയിലൂടെയും യൂദയാ സമറിയാ പ്രദേശങ്ങളിലൂടെയുമൊക്കെ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ഈശോ തന്റെ യാത്രയ്ക്കിടയില്‍ അനേകം അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷം 5-7 അധ്യായങ്ങളില്‍ ഈശോയുടെ ഇത്തരത്തിലുള്ള ആധികാരികപ്രബോധനവും 8-9 അധ്യായങ്ങളില്‍ അവിടത്തെ അദ്ഭുതപ്രവര്‍ത്തനങ്ങളും സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട്. പത്ത് അടയാളങ്ങള്‍ വിവരിക്കുന്ന ഈ അധ്യായങ്ങളിലെ അവസാന രണ്ട് അദ്ഭുതങ്ങളും (അന്ധനു കാഴ്ച, ഊമനു സൗഖ്യം) അതിനോടു ചേര്‍ന്ന പഠിപ്പിക്കലുകളുമാണ് സൗഖ്യദായകസംഭവങ്ങളുടെ വിവരണശൈലിയില്‍ (healing narrative style) ശ്ലീഹാക്കാലം ആറാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ (മത്താ. 9:27-38) ഉള്ളടക്കം. 
യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍ രണ്ട് അന്ധന്മാര്‍ ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു (9:27). ഒമ്പതാം അധ്യായത്തില്‍ വിവരിക്കുന്ന ഈ അടയാളങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് പരസ്യജീവിതകാലത്തെ ഈശോയുടെ പ്രധാനപ്രവര്‍ത്തനമേഖലയായ കഫര്‍ണാമി(9:1) നോടു ബന്ധപ്പെട്ടാണ്. അവിടെനിന്ന് ഈശോ ഇതരസ്ഥലങ്ങളിലേക്കു യാത്രയാകുമ്പോഴാണ് ഈ അദ്ഭുതങ്ങള്‍ നടക്കുന്നത്. ഈശോയുടെ 'കടന്നുപോകലുകള്‍' അനുഗ്രഹത്തിന്റെയും സൗഖ്യത്തിന്റെയുമാണ്. അക്കാരണത്താലാവണം രണ്ട് അന്ധന്മാര്‍ കനിവുതേടി അവിടുത്തെ വിളിച്ചപേക്ഷിക്കുന്നത്. 'കുരുടന്‍, അന്ധന്‍ (blind) എന്നര്‍ത്ഥം. വരുന്ന തുഫ്‌ലോസ് (tuphlos) എന്ന ഗ്രീക്കുപദം ഭൗതികമായ  അന്ധതയെയും (physical blindness) ആത്മീയമായ അന്ധതയെയും (spiritual blindness) കുറിക്കുന്ന പദമാണ്. ഈ അന്ധന്മാര്‍ക്ക് ആത്മീയകാഴച ഉണ്ടായിരുന്നു. കാരണം, അവര്‍ ഈശോയെ ഇതിനകം തിരിച്ചറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഈശോയെ അറിയാതെയും അനുഭവിക്കാതെയുമിരിക്കുക എന്നതാണ് ആത്മീയാന്ധത.
അന്ധന്മാര്‍ സമൂഹത്തില്‍ വിലയില്ലാത്തവരും സ്ഥാനങ്ങള്‍ ഇല്ലാത്തവരുമായിരുന്നു. അന്ധത ദൈവത്തിന്റെ വിധിയുടെ ഫലമാണെന്നും പൂര്‍വികരുടെ പാപത്തിന്റെ ഫലമാണെന്നും പൊതുവെ പഴയകാലത്ത് യഹൂദര്‍ കരുതിയിരുന്നു. ഇക്കൂട്ടര്‍ക്കു ദൈവത്തിനു ബലിയര്‍പ്പിക്കാന്‍പോലുമുള്ള അനുവാദമോ അവകാശമോ ഉണ്ടായിരുന്നില്ല (ലേവ്യ 21:18-20).
വലിയ പ്രതീക്ഷയോടെയാണ് ഈ അന്ധന്മാര്‍ ഈശോയെ വിളിക്കുന്നത്. 'ദാവീദിന്റെ പുത്രാ' എന്ന് അവര്‍ അഭിസംബോധന ചെയ്യുന്നു. യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന മിശിഹാ(രവൃശേെ)യാണ് ഈശോ എന്ന തിരിച്ചറിവില്‍നിന്നാണ് ഈ വിളി. ഈ അഭിസംബോധന സൂചിപ്പിക്കുന്നത് ഈശോയിലെ രാജകീയവ്യക്തിത്വത്തെയാണ്. അന്ധരുടെ യാചന ഈശോയുടെ കനിവിനുവേണ്ടിയാണ്. കരുണ തോന്നുക, ദയവുണ്ടാകുക, (be merciful, take pity, have compassion) എന്നര്‍ത്ഥം വരുന്ന എലെയോ (eleeo) എന്ന ഗ്രീക്കു ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാണ് ഈ അപേക്ഷ സൂചിപ്പിക്കുന്നത്.
ഈശോയെ അനുഗമിക്കുന്നവര്‍ക്കാണ് അവിടുത്തെ സൗഖ്യത്തിന്റെ അനുഭവം സംലഭ്യമാകുന്നത്. ഈ രണ്ട് അന്ധന്മാര്‍ ഉറക്കെ കരഞ്ഞപേക്ഷിച്ചുകൊണ്ട് ഈശോയെ പിന്‍തുടര്‍ന്നു. അനുഗമിക്കുക (follow, go after) എന്നര്‍ത്ഥം വരുന്ന  അകൊലുത്തെയോ (akolutheo)  എന്ന ക്രിയാപദം സൂചിപ്പിക്കുന്നത് ശിഷ്യത്വപരമായ ഒരു അനുഗമനത്തെയാണ്. ഈശോയുടെ വഴികളിലൂടെ യാത്ര ചെയ്യുന്നതിന്റെ അടയാളമാണിത്. ശിഷ്യന്മാര്‍ ഈശോയുടെ പാതകള്‍ പിന്‍തുടരുന്നവരും പിന്‍തുടരേണ്ടവരുമാണ്. ഈ അന്ധന്മാര്‍ അവിടുത്തെ ശിഷ്യരായി മാറുകയാണിവിടെ.
ഈശോ കഫര്‍ണാമിലെ പത്രോസിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഈ അന്ധന്മാര്‍ അവിടുത്തെ സമീപിച്ചു (cf 9:28). പ്രോസ് എര്‍ക്കോമായി (proserchomai) എന്ന ക്രിയാപദത്തിന്റെ വാച്യാര്‍ത്ഥം 'സമീപിക്കുക' (approach) എന്നാണെങ്കിലും ഇതിന്റെ ആലങ്കാരിക (metaphorical, figurative) അര്‍ത്ഥം പൂര്‍ണമായി അര്‍പ്പിക്കുക (devote oneself to) എന്നാണ്. അന്ധന്മാരുടെ പൂര്‍ണമായ ഒരു സമര്‍പ്പണമാണ് നാം ഇവിടെ കാണുന്നത്. ഈശോയിലേക്കുള്ള അവരുടെ പൂര്‍ണമായ ഒരു ചായ്‌വാണിത്.
അവരുടെ വിശ്വാസത്തെ പരീക്ഷിച്ചുകൊണ്ടുള്ള ഈശോയുടെ ചോദ്യത്തിന് അവര്‍ ഇരുവരുടെയും മറുപടി 'അതെ കര്‍ത്താവേ എന്നായിരുന്നു (cf 9:29). ഈശോയെ അവര്‍ കര്‍ത്താവേ' (കിരിയോസ് - Kyrios = Lord)) ആയി അംഗീകരിക്കുകയും ഏറ്റുപറയുകയുമാണിവിടെ. വിശ്വാസം പൂര്‍ണമായി ഏറ്റുപറയുമ്പോഴാണ് സൗഖ്യം ലഭിക്കുന്നത്. ഈശോ കര്‍ത്താവ് (Lord) ആണെന്നും അവിടുന്ന് മിശിഹാ (Christ) ആണെന്നും അവര്‍ വിശ്വസിച്ചതും ഉറക്കെ പ്രഘോഷിച്ചതും അവര്‍ക്കു കര്‍ത്താവിന്റെ കനിവുണ്ടാകാന്‍ കാരണമായി.
ഈശോ അവരുടെ കണ്ണുകളില്‍ തൊട്ടു സുഖപ്പെടുത്തി (cf 9:30). ഇതൊരു ദൈവികസ്പര്‍ശനം (Divine Touch) ആണ്. ഈശോയെ തൊടുന്നവരും ഈശോ തൊടുന്നവരും സൗഖ്യം പ്രാപിക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ട് (ലൂക്കാ 8:43-48). തൊടുക (touch) എന്നര്‍ത്ഥം വരുന്ന ഹപ്‌തോ (hapto) എന്ന ഗ്രീക്ക് വാക്കിന് പ്രകാശം തെളിക്കുക (kindle, light) എന്ന അര്‍ത്ഥങ്ങള്‍കൂടിയുണ്ട്. ഈശോ അവരുടെ ജീവിതത്തിലേക്കു പ്രകാശം നല്‍കിയവനാണ്. കാരണം, അവിടുന്ന് പ്രകാശമാണ് (യോഹ. 8:12, 9:15).
രണ്ടാമത്തെ അദ്ഭുതം ഊമനെ സുഖപ്പെടുത്തുന്നതാണ് (9: 32-34). ജനങ്ങളാണ് പിശാചുബാധിതനായ ഊമനെ (a demoniac who was mute) ഈശോയുടെ അടുക്കലേക്കു കൊണ്ടുവരുന്നത്. ഈ വ്യക്തി ഊമനായിരിക്കുന്നതിനു കാരണം പിശാചുബാധയാണെന്നാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇത് ഒരു യഹൂദ കാഴ്ചപ്പാടായിരുന്നു. മനുഷ്യവര്‍ഗത്തിനു നേരേ തിന്മ പ്രവര്‍ത്തിക്കുന്ന ദുഷ്ടാരൂപികളായ പിശാച്  (demon) ശാരീരികവും മാനസികവുമായ പല രോഗങ്ങളുടെയും കാരണമായി അവര്‍ കരുതിയിരുന്നു (മത്താ. 17:15,18; ലൂക്കാ 9:39). ''പിശാചുബാധിതനു സൗഖ്യം ലഭിക്കുന്നത് ഈ demon അവനില്‍നിന്നു പുറത്തുപോകുമ്പോഴാണ്. അക്കാരണത്താലാണ് 'പുറത്തു വരിക' എന്ന ശാസനയിലൂടെ ഈശോ പിശാചുബാധിതരെ സുഖപ്പെടുത്തിയിരുന്നത് (മര്‍ക്കോ 1:25). ഇവിടെ മത്തായി സുവിശേഷകന്‍ ശാസന അവതരിപ്പിക്കുന്നില്ലായെങ്കിലും എക്ബല്ലോ (ekballo) എന്ന ക്രിയാപദത്തിലൂടെ പുറത്താക്കി (cast out) എന്നാണ് എഴുതിയിരിക്കുന്നത്. പൈശാചികത എപ്പോഴും ഓരോരുത്തരെയും വിവിധ ബന്ധനങ്ങളില്‍പ്പെടുത്താറുണ്ട്. അതില്‍നിന്നു പുറത്തു വരുമ്പോഴാണ് ഒരാള്‍ക്കു സൗഖ്യവും സമാധാനവും അനുഭവപ്പെടുന്നത്. 
ഈശോയുടെ സൗഖ്യം നല്‍കലിന് രണ്ടു പ്രതികരണങ്ങളാണ് ഉണ്ടായത്. ഒന്ന്, അദ്ഭുതത്തിനു സാക്ഷ്യം വഹിച്ച ജനം ഈശോയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ഭുതസ്തബ്ധരായി. മിശിഹാ ചെയ്തതുപോലെയൊന്ന് ഇസ്രായേലില്‍ ആരും ചെയ്തിട്ടില്ല എന്ന് അവര്‍ ഏറ്റുപറഞ്ഞു. രണ്ട്, ഫരിസേയരുടെ പ്രതികരണം ജനങ്ങളുടേതില്‍നിന്നു വ്യത്യസ്തമാണ്. ദൈവികശക്തി അംഗീകരിക്കാതെ പിശാചിന്റെ ശക്തിയെക്കുറിച്ചു പറയുന്ന നിഷേധാത്മക (negative)നിലപാടാണ് അവര്‍ സ്വീകരിച്ചത്. നന്മയായതില്‍ തിന്മ കണ്ടെത്തുന്നതാണ് യഹൂദപ്രതികരണം ഈശോ ദുഷ്ടശക്തികളുടെ സഖ്യത്തിലാണെന്നതാണ് യഹൂദരുടെ ആരോപണവും ആക്ഷേപവും. ഇത് ഈശോയുടെ പ്രതിയോഗികളുടെ നിലപാടാണ്. ഈശോയെ അറിയുന്നവര്‍, അംഗീകരിക്കുന്നവര്‍ എപ്പോഴും ഭാവാത്മകമായ നിലപാടായിരിക്കും സ്വീകരിക്കുന്നത്.
ഈ സുവിശേഷഭാഗം അവസാനിക്കുന്നത് ഈശോയുടെ പരസ്യശുശ്രൂഷയുടെ സംക്ഷിപ്തരൂപത്തോടെയാണ് : 1. പഠിപ്പിക്കുക, 2. പ്രസംഗിക്കുക 3. സൗഖ്യം നല്‍കുക. ഈ യാത്രകളില്‍ നിസ്സഹായരായവരോട് ഈശോയുടെ ഭാവം അനുകമ്പയുടേതായിരുന്നു. സ്പ്ലാന്‍ങ്കനീസോമായ് (ുെഹമിരവമിശ്വീാമശ) എന്ന ഗ്രീക്ക് ക്രിയാപദം ഈശോയുടെ കരുതലിനെയും (feel sympathy) അനുകമ്പ (compassion) യെയും കുറിക്കുന്നു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)