•  18 Apr 2024
  •  ദീപം 57
  •  നാളം 6
കാര്‍ഷികം

ഗണപതിനാരകം

ട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ ഒരു നാരകമാണ് ഗണപതിനാരകം.
പഴയ കാലങ്ങളില്‍ വീട്ടുവളപ്പുകളില്‍ ഇവ ധാരാളമായി കണ്ടിരുന്നു. 
മറ്റു നാരങ്ങകളെ അപേക്ഷിച്ച് വലിപ്പക്കൂടുതലും ആകൃതിയിലുള്ള വ്യത്യാസവും ഇവയെ പെട്ടെന്നു തിരിച്ചറിയുവാന്‍ സഹായിക്കുന്നതാണ്. 250 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള ഫലങ്ങളാണ് ഈ നാരകത്തില്‍ സാധാരണമായി ഉണ്ടാകുന്നത്.
വൈറ്റമിന്‍ സി യുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് ഇവ.
ഔഷധനിര്‍മാണത്തിനും ആഹാരത്തിനും ഇവ ഉപയോഗിച്ചുവരുന്നു. അച്ചാറിടാന്‍ ഇവ വളരെ നല്ലതാണ്.
ഉദരരോഗങ്ങള്‍ക്കും കരള്‍രോഗങ്ങള്‍ക്കും മറ്റും ഇവ ഔഷധമായി ഉപയോഗിക്കാറുണ്ട്.
കുരു മുളപ്പിച്ചും കമ്പുകള്‍ മുറിച്ചുവച്ചും ഇവ നടാം.
നടുന്ന അവസരത്തില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തു കൊടുക്കണം. തുടര്‍ച്ചയായി മഴയുള്ള അവസരത്തില്‍ തൈ നടുന്നത് ഒഴിവാക്കുക. നട്ട തടത്തില്‍ മഴക്കാലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.
മഴയില്ലാത്ത അവസരങ്ങളില്‍ നനച്ചു കൊടുക്കണം. വേനല്‍ക്കാലങ്ങളില്‍ ചുവട്ടില്‍ പുതയിടല്‍ നടത്തുന്നതും ജലസേചനം നടത്തുന്നതും ഉത്തമം. മറ്റു സമയങ്ങളില്‍ കളയെടുപ്പ് നടത്തി വളപ്രയോഗം നടത്തണം. ജൈവവളങ്ങള്‍ നല്കിയാല്‍ മതിയാകും.
നന്നായി പരിപാലിച്ചാല്‍ മൂന്നാംവര്‍ഷംതന്നെ കായ്കള്‍ ഉണ്ടാവും. തുടക്കത്തില്‍ കായ്കള്‍ക്കു താങ്ങുനല്‍കണം. നന്നായി പടര്‍ന്നുപന്തലിച്ചാല്‍ പിന്നെ അതിന്റെ ആവശ്യമില്ല. കാര്യമായ രോഗബാധകള്‍ ഒന്നും തന്നെ ഈ ചെടിയെ ബാധിച്ചുകാണാറില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതലായനി ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ സാധാരണമായി ഇവയില്‍ ഇല കൊഴിഞ്ഞു കാണാറുണ്ട്.
നിറയെ ഭീമന്‍ കായകളുമായി നില്ക്കുന്ന  ഗണപതിനാരകം വീടിന്റെ തൊടിയില്‍ അലങ്കാരംതന്നെ.

 

Login log record inserted successfully!