•  30 Mar 2023
  •  ദീപം 56
  •  നാളം 5
കാര്‍ഷികം

കര്‍പ്പൂരം

ട്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ചെറുവൃക്ഷമാണ് കര്‍പ്പൂരം.
നേപ്പാള്‍, വിയറ്റ്‌നാം, ഇന്ത്യോനേഷ്യ, ആഫ്രിക്കന്‍രാജ്യങ്ങള്‍, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇവ കാണപ്പെടുന്നു. ശാസ്ത്രനാമം സിന്നമേമം കോമിഫൊറ. കര്‍പ്പൂരത്തിന്റെ ഇലകള്‍, തടി, വേര് എന്നിവ പ്രത്യേകരീതിയില്‍ വാറ്റിയാണ് കര്‍പ്പൂരവും കര്‍പ്പൂരതൈലവും ഉണ്ടാക്കുന്നത്.
ഫംഗസ്, ബാക്ടീരിയ, ചിലതരം വൈറസുകള്‍ എന്നിവയെ നശിപ്പിക്കാനുള്ള കഴിവ് കര്‍പ്പൂരത്തിനുണ്ട്.
തീപ്പൊള്ളലിനുള്ള ലേപനങ്ങള്‍, ജരാനരകള്‍ വേഗത്തില്‍ ബാധിക്കാതിരിക്കുന്നതിനുള്ള ക്രീമുകള്‍, വേദനസംഹാരികളായ ഓയിന്റ്‌മെന്റുകള്‍, സണ്‍സ്‌ക്രീമുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും കര്‍പ്പൂരവും കര്‍പ്പൂരതൈലവും ഉപയോഗിക്കാറുണ്ട്.
ചുമ, കഫക്കെട്ട്, ഉറക്കക്കുറവ്, ശ്വാസതടസ്സം, വാതസംബന്ധമായ വേദന, നീര്‍ക്കെട്ട്, പുകച്ചില്‍, മുടികൊഴിച്ചില്‍, തലയിലെ പേന്‍മാറാന്‍, പല്ലിന്റെ ആരോഗ്യം, മുഖസൗന്ദര്യം, തൊലിപ്പുറത്തുള്ള രോഗങ്ങള്‍, സന്ധിവേദന തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ക്കായി കര്‍പ്പൂരം തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. വൈദ്യനിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നുകളും ഇവയില്‍ ഉണ്ട്.