•  28 Nov 2024
  •  ദീപം 57
  •  നാളം 38
കാര്‍ഷികം

പുളിയാറല്‍

ലയ്ക്കും തണ്ടിനും പുളിരസമുള്ള ഔഷധച്ചെടിയാണ് പുളിയാറല്‍. വിറ്റാമിനുകളായ ''സി''യും ''ബി''യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനശക്തി വര്‍ധിപ്പിക്കുക, രുചിയുണര്‍ത്തുക എന്നിവയ്ക്കുപുറമേ കുടല്‍പ്പുണ്ണ്, ഗ്രഹണി, അര്‍ശസ്, രക്താതിസാരം, കരള്‍രോഗങ്ങള്‍, അലര്‍ജി, ഗര്‍ഭാശയരോഗങ്ങള്‍ ഇവയ്ക്കു ഫലപ്രദമാണ് പുളിയാറല്‍. പനി, തൊണ്ടവേദന, ആമാശയരോഗങ്ങള്‍, കുടല്‍രോഗങ്ങള്‍ തുടങ്ങിയവ ശമിപ്പിക്കുന്ന ഇവ ദഹനശക്തി വര്‍ധിപ്പിക്കാനും ഉത്തമമാണ്.
പുളിയാറല്‍ തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. മഞ്ഞനിറമുള്ള ചെറിയ പൂക്കളാണ് പുളിയാറലിന്റേത്. ഇലകള്‍ ഹൃദയാകൃതിയില്‍ മൂന്നായി പിരിഞ്ഞുകാണുന്നു. പുളിരസമുള്ളതിനാല്‍ അമ്‌ളിക, അമ്ലപത്രക എന്നീ പേരുകള്‍കൂടി പുളിയാറലിനുണ്ട്.
നമ്മുടെ പറമ്പിലും മറ്റും വളര്‍ന്നുകാണുന്ന ഇവ പഴയ കാലങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നു. ഒട്ടേറെ ഔഷധഗുണങ്ങള്‍ നിറഞ്ഞ പുളിയാറലിന് നമ്മുടെ കൃഷിയിടത്തിലും സ്ഥാനം നല്‍കേണ്ടതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)