ലൗലോലിക്ക അഥവാ ചെമന്ന നെല്ലി പല പ്രദേശത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിന്റെ പഴുത്തു ചെമന്ന കായ്കള്‍ ഉപ്പിലിടാനും അച്ചാറിടാനും ഉത്തമമാണ്.
''ഫ്‌ളക്കോര്‍ഷിയേസി'' കുടുംബത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ''ഫ്‌ളക്കോര്‍ഷ്യ ഇമെര്‍മിസ്'' എന്നാണ്.
കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവയുടെ കലവറയാണ് ലൗലോലിക്ക. കൂടാതെ, പ്രോട്ടീന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നു. പഴുത്തു ചെമന്ന ഇതിന്റെ കായ്കള്‍ ജാം, സിറപ്പ്, വൈന്‍ എന്നിവയുണ്ടാക്കാനും അച്ചാറിടാനും ഉത്തമമാണ്. ചില ഔഷധാവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാറുണ്ട്. പോഷകപ്രദമായ ഇതിന്റെ കായ്കള്‍ ഉപ്പു ചേര്‍ത്തു കഴിക്കുന്നതും രുചിപ്രദമാണ്.
നന്നായി പഴുത്ത കായ്കളില്‍നിന്നു കുരുവെടുത്തു മുളപ്പിച്ചോ പതിവെച്ചടുത്തോ തൈകള്‍ ഉല്പാദിപ്പിക്കാം. സൂര്യപ്രകാശമുള്ള സ്ഥലത്ത് അനുയോജ്യമായ കുഴിയെടുത്ത് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് തൈ നടാം.
ജൂണ്‍-ജൂലൈ, ഒക്‌ടോബര്‍-നവംബര്‍ എന്നീ രണ്ടു സീസണുകളിലാണ് ഇവ പൂവിടുന്നത്. കായ്ച്ച് 4-5 മാസത്തിനകം കായ്കള്‍ നിറംമാറിത്തുടങ്ങും. പൂത്തുനില്ക്കുന്ന ചെറുകായ്മണിളോടുകൂടിയ നെല്ലിമരം വീടിനൊരലങ്കാരംതന്നെ.