•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

കണ്ണില്ലാത്തവരുടെ കാഴ്ച

ഓഗസ്റ്റ്  29    ഏലിയ സ്ലീവാ മൂശ    ഒന്നാം ഞായര്‍
നിയ.6:20-25   ഏശ. 31:4-9
2 തെസ.1:3-10    ലൂക്കാ.18:35-43

ണ്ടു മനുഷ്യരെയും അവരുടെ മധ്യേയുള്ള ഒരുരുമരത്തെയും തിരുസഭ അനുസ്മരിക്കുന്ന കാലം. പ്രവാചകവചസ്സുകളുടെയും നിയമസംഹിതകളുടെയും പ്രതീകങ്ങളായവരുടെ നടുവില്‍ അവയുടെയൊക്കെ പൂര്‍ത്തീകരണമായ മാനവമോചകന്റെ രക്ഷദമായകുകുരിശ്. മണ്ണിന്റെ മാറില്‍കുകുത്തിനാട്ടപ്പെട്ട കുരിശാണ് ഓരോ ക്രിസ്ത്യാനിയുടെയും വിശ്വാസജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്നും പാരാകെ പുകഴ്ത്തപ്പെടുന്ന ആകുകുരിശിന്റെ വിശുദ്ധമായ വിളുമ്പുകളിലേക്കാണ് സഹനങ്ങളുടെ ആഴവും അന്തിമജയവും കാണാന്‍ ലോകം ആത്യന്തികമായും മിഴികളെറിയേണ്ടതെന്നുമുള്ള ഓര്‍മപ്പെടുത്തലിന്റെ അവസരം.
ഒന്നാം വായനയിലെ ചിന്തകള്‍ ഏക, സത്യദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ചില 'ബോധ്യ'ങ്ങളിലേക്കും, 'ബാധ്യത'കളിലേക്കും വെളിച്ചം വീശുന്നവയാണ്. വിലങ്ങുകളില്‍നിന്നു വിമോചിക്കുന്നവനും, വഴിനടത്തുന്നവനും വാഗ്ദാനങ്ങള്‍ പാലിക്കുന്നവനുമാണ് കര്‍ത്താവെന്നും, അവന്റെ അപദാനങ്ങളും അദ്ഭുതപ്രവൃത്തികളും തലമുറകള്‍ക്കുക്കു പറഞ്ഞും പരിചയപ്പെടുത്തിയും കൊടുക്കേണ്ടവയാണെന്നുമുള്ള 'ബോധ്യ'മാണ് പരമപ്രധാനം. സര്‍വരക്ഷകന്റെ അധികാരത്തിനും ആധിപത്യത്തിനും നമ്മെ നിരുപാധികം അടിയറവു വയ്ക്കാനുള്ള 'ബാധ്യത'യാണ് പ്രസ്തുത 'ബോധ്യം' നമ്മില്‍ നിക്ഷേപിക്കുന്നത്. വഴിമധ്യേ വിസ്മരിക്കപ്പെടേണ്ടവനല്ല ദൈവവും അവിടുത്തെ അനുഗ്രഹങ്ങളും. വിശ്വാസബന്ധിതമായ ബോധ്യങ്ങളിലും അവ തരുന്ന ബാധ്യതകളിലും അനുനിമിഷം ആഴപ്പെടാനുള്ള കടമ സകല ദൈവമക്കള്‍ക്കുമുണ്ട്.
രണ്ടാം വായനയിലെ ചിന്തകള്‍ അഭയശിലയായ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിച്ചെല്ലാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. കരുതുന്നവനായ കര്‍ത്താവിന്റെ ചിറകിന്‍കീഴില്‍ ചേരാനുള്ള ഒരുരുഅടിയന്തരക്ഷണം അവയിലുണ്ട്. അവിടുത്തോടു മത്സരിക്കാനോ മറുതലിക്കാനോ മനുഷ്യന്‍ മുതിരരുത്. തിരിച്ചുചെല്ലുന്നവര്‍ക്കേ തീരാത്ത സംരക്ഷണവും പരിപാലനവും സ്വന്തമാകൂ. അകന്നുകഴിയാന്‍ തീരുമാനിക്കുന്നവരുടെ ആയുസ്സിന്റെ ആകത്തുക പരിഭ്രാന്തിയും പരാജയവുമായിരിക്കും. അഭയശിലയായവനെ അള്ളിപ്പിടിക്കുന്നവര്‍ക്ക് അനാവശ്യഭയങ്ങള്‍ ശീലമുണ്ടാകില്ല. മാനസാന്തരവും മടക്കയാത്രയും മാറ്റിവയ്ക്കാനാവാത്തവയാണെന്ന മുന്നറിയിപ്പ് പ്രവാചകന്റെ വചനങ്ങളില്‍ പ്രതിധ്വനിക്കുന്നു.
മൂന്നാം വായനയിലെ ചിന്തകള്‍ പൗലോസ്ശ്ലീഹാ തന്റെ വ്യക്തിപരമായ അനുഭവത്തിന്റെയും ദൈവികമായ വെളിപാടിന്റെയും പിന്‍ബലത്തോടെ പങ്കുവയ്ക്കുന്നവയും അനശ്വരമായ പ്രത്യാശയുടെ പ്രകാശം  പകര്‍ന്നുനല്കുന്നവയുമാണ്. വിശ്വാസമാകുന്ന പാറമേല്‍ ഉറച്ചുനില്ക്കുന്നവര്‍ക്ക് സഹനങ്ങളുടെയും പീഡകളുടെയും പ്രളയത്തെ സധൈര്യം അതിജീവിക്കാന്‍ സാധിക്കും. മതപീഡനങ്ങള്‍ക്ക് ഈ നൂറ്റാണ്ടിലും ഇത്തിരിപോലും പഞ്ഞമില്ലല്ലോ. വിശ്വാസികളുടെ ശരണമന്ത്രവും പ്രാണശ്വാസവുമൊക്കെയായ വിശുദ്ധനാമങ്ങളെ വികലവും വികൃതവുമായി ചിത്രീകരിക്കുന്ന പരിഷ്‌കാരശൂന്യമായ, വര്‍ഗീയതയുടെയും വിഭാഗീയതയുടെയും അരുണവര്‍ണമുള്ള കലാ, സാഹിത്യാവിഷ്‌കാരശൈലികളും നീതിക്കായുള്ള നിലവിളികളെ നിശ്ശബ്ദമാക്കുന്ന ഭരണകൂടങ്ങളും ഇവയ്‌ക്കൊക്കെ നേരേ നിസംഗതാമനോഭാവത്തോടെ നില്ക്കുന്ന അനീതിയുടെ അവിശ്വസ്ത കാവല്ക്കാരും, സഭയുടെയും സഭാസംവിധാനങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയുംമേലുള്ള മാധ്യമവേട്ടയുമൊക്കെ വിശ്വാസികള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം അനുഭവിച്ച പീഡനങ്ങളുടെ ബാക്കിപത്രങ്ങളാണ്. ഇത്തരത്തിലുള്ള 'ഞെരുക്ക'ങ്ങളെ ഉപരിനന്മയ്ക്കുള്ള 'ഒരുക്ക'ങ്ങളായി കരുതാനാണ് ശ്ലീഹാ ക്രിസ്തുശിഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത്.
സുവിശേഷത്തിലെ ചിന്തകള്‍ 'കരടില്ലാത്ത കണ്ണിന്റെ കാഴ്ച'യിലേക്കാണു വിരല്‍ചൂണ്ടുന്നത്. കാഴ്ചയാണ് കാര്യം. അന്ധകാരത്തിന്റെ അറയില്‍നിന്നു കാഴ്ചയുടെ കാണാപ്പുറങ്ങളിലേക്കുക്കുകടന്നുവന്ന ഒരു കുരുടയാചകന്‍. ഇരുളില്‍ കഴിയുമ്പോള്‍ നാം യാചകരാണെന്ന ഒത്തിരി ഭാരപ്പെടുത്തുന്ന ഒരുരുതിരിച്ചറിവ്. കണ്ണിണകള്‍ തിമിരത്താല്‍ അടഞ്ഞിരുന്നെങ്കിലും അവന്‍ തന്റെ കര്‍ണപുടങ്ങളെ കര്‍ത്താവിങ്കലേക്കുക്കുതുറന്നുപിടിച്ചു. അതുകൊണ്ടുതന്നെ അവിടുത്തെ കാലൊച്ച കേള്‍ക്കാന്‍ അവനുനുകഴിഞ്ഞു. ബാഹ്യലോകം തമോമയമായിരുന്നെങ്കിലും അവന്റെ ആന്തരികലോകം പ്രഭാപൂരിതമായിരുന്നു. ഉള്‍നേത്രങ്ങളാല്‍ മേദിനിയുടെ ദീപനാളമായവനെ ദര്‍ശിക്കാന്‍ അവനുനു സാധിച്ചു. കാഴ്ചയില്ലാതിരുന്നവന്റെ ഈ കാഴ്ചയാണ് കാണുന്ന കണ്ണുകളുള്ള നമുക്കൊക്കെ ഇന്നാവശ്യം. എങ്കിലേ അന്ധരെപ്പോലെ തട്ടിവീഴാതെ നടക്കാനാവൂ. അന്ധതയാണ് അധികവും. കാഴ്ചയില്ലാത്തവരുടെ വാഴ്ചയാണ് ഈ വാഴ്‌വിലെ വീഴ്ചകള്‍ക്കൊക്കെ കാരണം. അസ്തമിക്കാത്ത അഗ്നിഗോളമുള്ള പ്രപഞ്ചത്തില്‍ അന്ധത എങ്ങനെയുണ്ടായി? മനുഷ്യര്‍ മനഃപൂര്‍വം മെനഞ്ഞുവയ്ക്കുന്ന ചില 'മറ'കള്‍തന്നെയാണു കാരണം. മറകള്‍ മാറ്റി പ്രപഞ്ചത്തിന്റെ പ്രകാശമായ ക്രിസ്തുവിലേക്കു പദങ്ങളൂന്നിത്തുടങ്ങാം. സത്യത്തെയും സനാതനമൂല്യങ്ങളെയും തിരയുന്നവരുടെയുള്ളില്‍ തെളിയുന്ന തിരിനാമ്പാണവന്‍. ചുറ്റുമുള്ള വെട്ടം കെട്ടുപോകുമ്പോഴും ചങ്കിനുള്ളില്‍ മിന്നിത്തെളിഞ്ഞ വെണ്‍ചെരാത്. അതിനെ ഊതിക്കെടുത്താന്‍ നമ്മെ പ്രലോഭിപ്പിക്കുന്ന ശക്തികള്‍ വിവിധ രൂപഭാവങ്ങളിലായി സമൂഹത്തിന്റെ സര്‍വമേഖലകളിലുമുണ്ട്. ഈ തിരിനാളം അണയാതെ സൂക്ഷിക്കുന്നവരാണ് ശുദ്ധമായ കാഴ്ചയുള്ളവര്‍. ഈ കാഴ്ച കിട്ടണമെന്നുള്ള അഭിലാഷമുണ്ടാവുക സുപ്രധാനമാണ്. ആഗ്രഹമുള്ളവരാണ് അനുഗ്രഹങ്ങള്‍ക്ക്ക്കുഅര്‍ഹതയുള്ളവര്‍. പകരമില്ലാത്ത പ്രകാശമാണ് ക്രിസ്തു. അവന്റെ അനുയായികളായ നാമും അപ്രകാരമായിരിക്കണം. അപ്പോള്‍ കല്‍ക്കട്ടായിലെ കനല്‍ക്കട്ടയായിരുന്ന അഗതികളുടെ അമ്മയെപ്പോലെ നാമുംവെട്ടമുള്ളവരാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)