•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ആത്മഹത്യയല്ല; ആനിയാണ് വഴി

രളുറപ്പിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവ(എസ്.പി. ആനി)യെന്ന പോരാളിയായ അമ്മ. കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരു നേരത്തെ ആഹാരമോ ഇല്ലാതെ, ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്പിന്റെയും വിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവയുടേത്. എല്ലാം നഷ്ടപ്പെട്ടു എന്നിടത്തുനിന്ന് തളരാതെ, കയ്‌പേറിയ ജീവിതത്തിനു മുന്നില്‍ പകച്ചുപോകാതെ, പോരാടി പോലീസ് സബ്ഇന്‍സ്‌പെക്ടറായി മാറിയ ആനിയുടെ കഥ പ്രതിസന്ധികളില്‍ ഉഴലുന്നവര്‍ക്ക് ആവേശം പകരുന്നതാണ്.
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്റ് കോളജില്‍ ഒന്നാംവര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനോടൊപ്പം ജീവിതം തുടങ്ങി. ഡിഗ്രി അവസാനവര്‍ഷം ആയതോടെ ആ ബന്ധം വേര്‍പിരിഞ്ഞു. പിരിയുമ്പോള്‍ മകന് എട്ടുമാസം. 19-ാം വയസില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്. ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ തടസ്സം നിന്നതോടെ സ്വന്തം വീട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. പിന്നീട് പലവട്ടം വീടുകള്‍ മാറി. വീടു കിട്ടാതെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കിടന്നുറങ്ങി.
എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട അവസ്ഥ. നരകയാതനകളുടെ നടുവില്‍നിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചു. വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചും ഇന്‍ഷുറന്‍സ് ഏജന്റായും ഓണ്‍ലൈന്‍ ബിസിനസ് നടത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോഡും പ്രോജക്ടും തയ്യാറാക്കിയും ശിവഗിരി തീര്‍ത്ഥാടനവേളയില്‍ നാരങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റും പ്രതിസന്ധികളില്‍ പതറാതെ മുന്നേറി. സാമൂഹികവിരുദ്ധരില്‍ നിന്നുള്ള രക്ഷയ്ക്കായി ആണ്‍കുട്ടികളെപ്പോലെ മുടി വെട്ടി രൂപംമാറ്റി.
ഇതിനിടയില്‍ ഡിഗ്രി പരീക്ഷ എഴുതിയെടുത്തിരുന്നു. സോഷ്യോളജിബിരുദത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ജോലിയെന്ന സ്വപ്നവുമായി 2014 ല്‍ തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തില്‍ ഒന്നരമാസം. ദിവസം 20 മണിക്കൂര്‍ പഠനം. വനിതാപോലീസ് തസ്തികയില്‍ പരീക്ഷയെഴുതി. 2016 ല്‍ വനിതാ പോലീസില്‍ നിയമനം. 2019 ല്‍ വനിതകളുടെ എസ്.ഐ. പരീക്ഷയില്‍ വിജയിച്ചു. പരിശീലനശേഷം 2021 ജൂണ്‍ 25 ന് വര്‍ക്കലയില്‍ എസ്.ഐ. ആയി ആദ്യനിയമനം. ചിറകറ്റിട്ടും ആനി ശിവ ഉയരെ പറക്കുകയായിരുന്നു.
മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം പറയുന്നു: ''എല്ലാം നഷ്ടപ്പെട്ടതിനുശേഷവും നിങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കുക, നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.'' ആത്മധൈര്യവും ഇച്ഛാശക്തിയുമായിരുന്നു ആനി ശിവയുടെ കൈമുതല്‍. പ്രതിബന്ധങ്ങളില്‍ പതറാതെ നില്‍ക്കാനുള്ള കഴിവാണ് ഇച്ഛാശക്തി. ഉയരാനും വിജയം വരിക്കാനും സൃഷ്ടിക്കപ്പെട്ടവരാണെന്ന ചിന്തയാണ് ആത്മവിശ്വാസത്തിന്റെ കാതല്‍. അവയോടൊപ്പം കഠിനാദ്ധ്വാനവും ചേരുമ്പോള്‍ വിജയം കടന്നുവരും. ജീവിതഗതി നിയന്ത്രിക്കുന്നത് ആത്മബലമാണ്.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വരികള്‍ ശ്രദ്ധേയമാണ്: ''നിങ്ങള്‍ക്കു പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടുക. ഓടാനാകുന്നില്ലെങ്കില്‍ നടക്കുക. നടക്കാനാകുന്നില്ലെങ്കില്‍ ഇഴയുക. പക്ഷേ, എന്തുതന്നെയാണെങ്കിലും മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. 
നിരുത്സാഹപ്പെടുത്തലുകള്‍ക്കു ചെവികൊടുക്കാതിരിക്കുക. നമ്മുടെ മനോഭാവവും എടുക്കുന്ന തീരുമാനങ്ങളുമാണ് നമ്മുടെ ജീവിതം എങ്ങനെയെന്നു നിര്‍ണയിക്കുക. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)