ക്രൈസ്തവവിശ്വാസത്തിന്റെ മൂലക്കല്ല് നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അസ്ഥിരവും അര്ഥശൂന്യവുമാകുമായിരുന്നു. ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്ത്ത.
വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്. കര്‍ത്താവിന്റെ ഉത്ഥാനത്തിന് ആദ്യം സാക്ഷികളാകുന്നത് കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്. അവരില്‍ പ്രധാനി മഗ്ദലേനമറിയമാണ്. അവളുടെകൂടെ മറ്റൊരു മറിയവുമുണ്ടായിരുന്നു. കര്‍ത്താവ് അടക്കപ്പെട്ടത്...... തുടർന്നു വായിക്കു