പാര്‍ലമെന്റ് പാസ്സാക്കിയ വൈദ്യുതിനിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വൈദ്യുതിഭേദഗതി ചട്ടം 2022 പ്രകാരം വൈദ്യുതി പോയി മൂന്നു മിനിറ്റിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കണം. ദിവസത്തില്‍ ഒന്നിലേറെ ത്തവണ വൈദ്യുതി നഷ്ടപ്പെട്ടാലും കേടായ മീറ്ററുകള്‍ മാറ്റിവയ്ക്കാന്‍ വൈകിയാലും വോള്‍ട്ടേജുക്ഷാമം ഉണ്ടായാലും വൈദ്യുതിബില്‍തര്‍ക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കിലും നഷ്ടപരിഹാരത്തിന് ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും. താത്കാലിക വൈദ്യുതികണക്ഷന് അപേക്ഷിച്ചു നാല്പത്തിയെട്ടു മണിക്കൂറിനകവും പുതിയ വൈദ്യുതികണക്ഷന്‍ നഗരങ്ങളില്‍ ഏഴു ദിവസത്തിനകവും
മുനിസിപ്പാലിറ്റികളില്‍ പതിനഞ്ചുദിവസത്തിനകവും ഗ്രാമങ്ങളില്‍ മുപ്പതുദിവസത്തിനകവും നല്‍കണമെന്നു...... തുടർന്നു വായിക്കു