•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചിറകൊടിഞ്ഞ കിനാവുകള്‍

ഞങ്ങള്‍ കേരളീയര്‍ ഊളകളല്ല മോദിജീ. എണ്ണവില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കിയത് 2017 ജൂണിലാണ്. അന്നുതൊട്ട് ഇതുവരെയുള്ള വിലനിര്‍ണയം പരിശോധിച്ചാല്‍ ഇന്ധനവില കുറച്ച സന്ദര്‍ഭം തുലോം കുറവാണ്. കുറവു വരുത്തിയതാവട്ടെ നാമമാത്രവും. കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ദിവസേന ഉണ്ടാവുന്ന ക്രൂഡ്‌വില വ്യത്യാസത്തിന്റെ ഗുണം അപ്പോള്‍ത്തന്നെ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി എന്നാണ്. എന്നാല്‍ അനുഭവമോ, നേര്‍വിപരീതവും. നമ്മള്‍ കബളിപ്പിക്കപ്പെട്ടു എന്നു സാരം.


കൊറോണഭീതിയില്‍ ജീവിതം വഴിമുട്ടി, ഇനിയെന്ത് എന്ന വലിയ ചോദ്യവുമായി അവനവന്റെ വീട്ടകങ്ങളിലേക്ക് ഒതുങ്ങിയപ്പോഴും ഒരു പ്രതീക്ഷ മാത്രം അവശേഷിച്ചിരുന്നു, 'മേരേ പ്യാരി' ദേശവാസികള്‍ക്ക്. അത് ഇന്ധനവിലയില്‍ വരാന്‍ പോകുന്ന കുറവു സംബന്ധിച്ചായിരുന്നു. ക്രൂഡോയില്‍ വില നാള്‍ക്കുനാള്‍ ഇടിയുന്നു. ബാരലിന് 65 ഡോളറായിരുന്നത് 25 ഡോളറില്‍ താഴെയെത്തി. ആ സാഹചര്യത്തില്‍ നിശ്ചയമായും പെട്രോള്‍-ഡീസല്‍ വിലയില്‍ സാരമായ ഇടിവുണ്ടാകും. വില ലിറ്ററിന് 50 ല്‍ താഴെയോ 40 ല്‍ താഴെയോ എന്നേ സംശയമുണ്ടായിരുന്നുള്ളൂ. ഒടുവിലെന്തായി? പവനായി ശവമായപോലെ. കാര്യങ്ങള്‍ നേര്‍വിപരീതമായി ഭവിച്ചു.
ക്രൂഡ് വില ഇടിഞ്ഞതിലുള്ള കലിപ്പു തീര്‍ക്കാന്‍ എന്നോണമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. മാര്‍ച്ച് 14 ന് എക്‌സൈസ് ഡ്യൂട്ടിയില്‍ ഒറ്റയടിക്കു മൂന്നു രൂപയുടെ വര്‍ദ്ധന. ഏകദേശം ഏഴ് ആഴ്ചയ്ക്കുശേഷം മേയ് ആറിന് വീണ്ടും വര്‍ദ്ധന. എക്‌സൈസ് ഡ്യൂട്ടിയിനത്തില്‍ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും. ഇനിയല്പം ഫ്‌ളാഷ് ബാക്ക്. ലിറ്ററിന് 50 രൂപയ്ക്കു താഴെ പെട്രോളും ഡീസലും വില്പന നടത്തും എന്നൊരു വാഗ്ദാനം തന്റെ ആദ്യ ദേശീയ തിരഞ്ഞെടുപ്പുവേളയില്‍ മോദിജി നല്‍കിയ കാര്യം ബിജെപിക്കാര്‍ പോലും മറന്ന മട്ടാണ്. അല്പമൊക്കെ ഓര്‍മ്മയും വിവരവുമുള്ള പാര്‍ട്ടി മുന്‍സംസ്ഥാന അധ്യക്ഷനും നിലവില്‍ മിസോറം ഗവര്‍ണറുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയോട് അതേക്കുറിച്ചു ചോദിക്കാം എന്നു വെച്ചാലോ.
തിരഞ്ഞെടുപ്പാകുമ്പോള്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും, അതൊക്കെ കാര്യമായെടുക്കാന്‍ നിങ്ങള്‍ക്കെന്താ തലയ്ക്കു വെല്ല കുഴപ്പവുമുണേ്ടാ എന്നാവും മറുചോദ്യം. കഴിഞ്ഞ ഡിസംബറില്‍ 65 ഡോളര്‍ ആയിരുന്നു ഒരു ബാരല്‍ ക്രൂഡോയില്‍വില. ഇതെഴുതുന്ന ദിവസം അത് 30 ഡോളറില്‍ താഴെയെത്തി. 65 ഡോളര്‍ ഉള്ളപ്പോള്‍ പെട്രോള്‍വില ലിറ്ററിന് 75 രൂപയെങ്കില്‍, 30 ഡോളറില്‍ താഴെ ക്രൂഡ് വില വന്നാല്‍ പെട്രോളിന് എത്ര വില? കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയില്‍ ഒരു ചോദ്യമാക്കാമായിരുന്നു. കണ്ണുമടച്ചു പറയാം. സുമാര്‍ 35 രൂപാ. എന്നാല്‍, ക്രൂഡ് വിലയും പെട്രോള്‍-ഡീസല്‍ വിലയും തമ്മില്‍ ബന്ധിപ്പിക്കേണ്ട എന്നാണ് ഇന്ത്യയിലെ പെട്രോളിയം കമ്പനികളുടെ ഏകാഭിപ്രായം. അതില്‍ ഒരു പൊരുത്തക്കേടുണ്ട്.
ഇത്രയുംകാലം ഇന്ധനത്തിനു വില കൂട്ടിയതെല്ലാം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയരുന്നു എന്നു പറഞ്ഞു മാത്രമായിരുന്നു. തരാതരംപോലെ എണ്ണക്കമ്പനി സാറന്മാര്‍ നിലപാടു മാറ്റിപ്പറയുന്നു. ക്രൂഡോയിലും പെട്രോള്‍ഡീസലാദികളും തമ്മില്‍ പുലബന്ധം തന്നെയില്ല എന്ന് അവര്‍ തട്ടിവിടുന്ന കാലവും വന്നേക്കാം. ഒരു ലിറ്റര്‍ പെട്രോളിന്റെ അല്ലെങ്കില്‍ ഡീസലിന്റെ വില നമ്മള്‍ നല്‍കുമ്പോള്‍ ഓര്‍ക്കുക അതിന്റെ 70 ശതമാനവും നികുതിയാണ്. അതായത് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി കിഴിച്ചുള്ള റീട്ടൈല്‍ വില 25 രൂപ മാത്രം. കേന്ദ്രവും സംസ്ഥാനവും ഏതാണ്ടു തുല്യമായിത്തന്നെ ഇന്ധനനികുതി പങ്കിട്ടുപോരുന്നു. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിന്റെ ഒരു മാസത്തെ ഇന്ധനനികുതി വരുമാനം 600 കോടിയില്‍ ഏറെയാണ്. അതായത് വര്‍ഷം ശരാശരി 7200 കോടി രൂപ. മറ്റേതൊരു കാര്യത്തിലും കേന്ദ്രത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷങ്ങളൂം സംസ്ഥാനസര്‍ക്കാരും ഇന്ധനവിലയുടെ കാര്യത്തില്‍ 'മൗനം വിദ്വാനുഭൂഷണം' ലൈന്‍ സ്വീകരിക്കുന്നതിനു കാരണം എന്തെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു മാസമായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍-ഡീസല്‍ വില കഴിഞ്ഞ എട്ടു ദിവസമായി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതെഴുതുന്ന ദിനം പെട്രോള്‍വില ലിറ്ററിന് 76 രൂപ കടന്നു. ഡീസല്‍വില 70 രൂപയും. 80-85 നിലവാരത്തില്‍ ഇന്ധനവില എത്തിക്കലാണ് 'ടീം മോദി'യുടെ ലക്ഷ്യമെന്ന് അരിയാഹാരം മാത്രമല്ല, ഗോതമ്പും ഫാസ്റ്റ്ഫുഡുമൊക്കെ ശീലമാക്കിയവരും മനസ്സിലാക്കിക്കഴിഞ്ഞു.
ഞങ്ങള്‍ കേരളീയര്‍ ഊളകളല്ല മോദിജീ. എണ്ണവില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കിയത് 2017 ജൂണിലാണ്. അന്നുതൊട്ട് ഇതുവരെയുള്ള വിലനിര്‍ണയം പരിശോധിച്ചാല്‍ ഇന്ധനവില കുറച്ച സന്ദര്‍ഭം തുലോം കുറവാണ്. കുറവു വരുത്തിയതാവട്ടെ നാമമാത്രവും. കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ദിവസേന ഉണ്ടാവുന്ന ക്രൂഡ്‌വില വ്യത്യാസത്തിന്റെ ഗുണം അപ്പോള്‍ത്തന്നെ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി എന്നാണ്. എന്നാല്‍ അനുഭവമോ, നേര്‍വിപരീതവും. നമ്മള്‍ കബളിപ്പിക്കപ്പെട്ടു എന്നു സാരം. താന്‍ രാജ്യത്തെ പ്രധാന സേവകന്‍ എന്നാണല്ലോ നരേന്ദ്രമോദി സ്വയം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തുടരെത്തുടരെയുള്ള നടപടികള്‍ കാണുമ്പോള്‍ മറ്റൊരു കാര്യമാണ് വ്യക്തമാകുന്നത്. ഞങ്ങള്‍ ഭാരതീയര്‍ ഏട്ടിലെ പശുവാണ്. ഏട്ടിലെ പശുവിനെ പരിധിയില്ലാതെ കറന്നുകൊണേ്ടയിരിക്കുക. കൈ കഴച്ചെങ്കില്‍ കറവ മെഷീന്‍ തന്നെ ഉപയോഗിക്കാമല്ലോ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)