•  10 Jul 2025
  •  ദീപം 58
  •  നാളം 18
ലേഖനം

ഡിങ്ക് ജീവിതശൈലി എന്ന ആത്മവഞ്ചന

    പരമ്പരാഗതകുടുംബഘടനായ കൂട്ടുകുടുംബം ഇന്ന് അന്യമാണ്. പല തലമുറകള്‍ അവിടെ ഒരുമിച്ചു വസിച്ചിരുന്നു. ഒറ്റക്കുടുംബമായി ജീവിക്കുകയും ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുകയും ചെയ്യുന്ന ഇടമായിരുന്നു അത്. പരസ്പരമുള്ള സഹകരണവും പങ്കുവയ്ക്കലും അടയാളപ്പെടുത്തിയ ശക്തമായ ഇടം. 
    കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബവ്യവസ്ഥിതിയിലേക്കു വന്നിട്ട് കാലമേറെയായില്ല. സ്വകാര്യതയുടെ കുറവ്, അവകാശത്തര്‍ക്കങ്ങള്‍, അഭിപ്രായഭേദങ്ങള്‍, സ്ത്രീകള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യക്കുറവ്  എന്നിവയെല്ലാമായിരുന്നു കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് പുറത്തുവരാന്‍ കണ്ടെത്തിയ കാരണങ്ങള്‍  
    ആധുനികജീവിതരീതികള്‍ക്കനുയോജ്യമായി ചിട്ടപ്പെടുത്തിയതാണ് അണുകുടുംബം.  ഇവിടെ അംഗസംഖ്യ കുറവാണ്. അപ്പനും അമ്മയും മക്കളുമടങ്ങുന്ന ചെറിയ കുടുംബം. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന്  അണുകുടുംബത്തിലേക്കെത്തിയപ്പോള്‍ സ്വാതന്ത്ര്യവും സ്വകാര്യതയും വര്‍ദ്ധിച്ചുവെങ്കിലും മൂല്യബോധം, വൃദ്ധസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പാളിച്ചകള്‍ സംഭവിച്ചു.  
ഇന്ന് മറ്റൊരു സംസ്‌കാരം രൂപപ്പെട്ടുവരുന്നു. കൂട്ടുകുടുംബത്തില്‍നിന്നും അണുകുടുംബത്തില്‍നിന്നും വ്യതിചലിച്ച് കേരളത്തിലെ ദമ്പതികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഡിങ്ക് ജീവിതസംസ്‌കാരം. ആധുനികകുടുംബജീവിതസംസ്‌കാരമാണത്. ഡിങ്ക് എന്നതിന്റെ പൂര്‍ണ്ണരൂപം റീൗയഹല ശിരീാല, ിീ സശറ െഎന്നതാണ്. ദമ്പതികള്‍ മാത്രമായി ഇവിടെ ചുരുങ്ങുന്നു. ഇതില്‍ കുട്ടികള്‍ ഇല്ല. ഭര്‍ത്താവിനും ഭാര്യയ്ക്കും സ്വതന്ത്രവരുമാനമാര്‍ഗങ്ങള്‍ ഉള്ളതിനാല്‍ സാമ്പത്തികഭദ്രത കൂടുതല്‍ കൈവരിക്കുന്നു. സ്വന്തം താത്പര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  ജീവിതരീതിയാണിത്. കുട്ടികളുള്ള ദമ്പതികളെക്കാള്‍ കൂടുതല്‍ വരുമാനം ഇവര്‍ക്കുണ്ട് എന്നതാണ് ഡിങ്ക് ജീവിതരീതിപ്രചാരകരുടെ വാദം. ഇവിടെ കുട്ടികളെ വളര്‍ത്തേണ്ട കാര്യമില്ലാത്തതിനാല്‍ മാതാപിതാക്കളാകുന്നതിന്റെ സമ്മര്‍ദങ്ങളില്‍നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനോടൊപ്പം കൂടുതലായി അവരുടെ ജോലികാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാനും സാധിക്കുമത്രേ. ക്രൈസ്തവമായി ചിന്തിച്ചാല്‍ ലോകക്ഷേമം ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടുംചേര്‍ന്ന രീതിയല്ലിത്. ഇത് കൂടുതല്‍ സ്വാതന്ത്ര്യവും സാമ്പത്തികഭദ്രതയും അവര്‍ക്കു നല്‍കുന്നുവെന്നത്  ഒരു മേന്മയായി കരുതാനാവുമോ?
    ഡിങ്ക്പ്രചാരകരുടെ വാദങ്ങള്‍ സ്വാര്‍ത്ഥമാണ്.  സമൂഹത്തിന്റെ നിലനില്പിനെത്തന്നെ അതു ചോദ്യം ചെയ്യുന്നു. കാരണം, ഒരു സമൂഹത്തിന്റെ നിലനില്പിന് പ്രത്യുത്പാദനം ആവശ്യമാണ്. സന്താനോത്പാദനം ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ തന്നെ ഇല്ലാതാകും. സമൂഹത്തിന്റെ നിലനില്പിനെത്തന്നെ ഇതു സാരമായി ബാധിക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ഇത് ഇന്ന് ഏറെ പ്രകടമാണ്. ഇത്തരം ആശയങ്ങളുടെ വക്താക്കള്‍ക്കു വയസ്സാകുമ്പോള്‍ ഒറ്റപ്പെടല്‍ തീര്‍ച്ചയായും അനുഭവിക്കേണ്ടതായിവരും. സന്താനമില്ലാത്തതിനാല്‍ അവരെ സ്‌നേഹിക്കാനും പരിചരിക്കാനും ആരുമില്ലാതാവുന്നു.  സ്‌നേഹബന്ധങ്ങളില്‍ വലിയ വിടവ് ഇവിടെ സംഭവിക്കും. അതുപോലെതന്നെ  കുട്ടികള്‍ ഇല്ലാത്തത്  ഒരു വലിയ സാമൂഹികസമ്മര്‍ദ്ദത്തിനു വഴിതെളിക്കും. ഏറ്റവുമൊടുവില്‍ കുട്ടികള്‍ ഇല്ലാത്തത് ജീവിതത്തില്‍ നിരാശ സൃഷ്ടിക്കുകയും ചെയ്യും. 
അതിനാല്‍ സമൂഹത്തിന്റെ സന്തുലിതമായ നിലനില്പിന് സന്താനോത്പാദനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഡിങ്ക് ജീവിതശൈലി അര്‍ദ്ധശൂന്യവും വ്യര്‍ത്ഥവുമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)