•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഡയബറ്റിക് റെറ്റിനോപ്പതി : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുന്ന അവസ്ഥയാണ് ഡയബറ്റിക് അഥവാ പ്രമേഹം. 20 ശതമാനം ആളുകളും ഈ രോഗത്തിന്റെ പിടിയിലാണ്. പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. പാരമ്പര്യവും ജീവിതരീതിയിലുള്ള അപാകതകളുമാണ് ഇതിനു പ്രധാന കാരണം. 

പ്രമേഹം കണ്ണിന്റെ നേത്രപടലത്തെ ബാധിക്കുന്നതിനെയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി തുടക്കത്തില്‍ കാഴ്ചയെ ബാധിക്കില്ല. സാധാരണയായി രണ്ടു കണ്ണിനെയും റെറ്റിനോപ്പതി ബാധിക്കും. വര്‍ഷങ്ങളോളം പ്രമേഹമുള്ളവരില്‍ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. 
ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെ കണ്ടെത്താം?
 കണ്ണുകളില്‍ തുള്ളിമരുന്ന് ഒഴിക്കുകയും കൃഷ്ണമണികള്‍ വികസിപ്പിക്കുകയും കണ്ണിന്റെ ഉള്‍ഭാഗം നന്നായി പരിശോധിക്കുകയും ചെയ്യുന്നു.
 ഒപ്റ്റിക്കല്‍ കോഹറന്‍സ ടോമോഗ്രാഫി (OCT) കണ്ണിന്റെ, അതായത് റെറ്റിനയുടെ ചിത്രം കമ്പ്യൂട്ടര്‍ പ്രിന്റിംഗ് സഹായത്തോടെ ലഭ്യമാകുന്നു.
 കൈകളിലെ ഞരമ്പുകളില്‍ മരുന്നു കുത്തിവയ്ക്കുകയും രക്തധമനികളിലൂടെ മരുന്നു കടന്നുപോകുമ്പോള്‍ റെറ്റിനയിലെ രക്തധമനികളുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നു.F.F.A. Fundus Fluor-escein Angiography ഇതു രക്തധമനികള്‍ക്കു കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഈ പരിശോധനയെ ആന്‍ജിയോഗ്രാം എന്നു പറയുന്നു.
കണ്ണിനുള്ളിലെ ചെറിയ രക്തക്കുഴലുകളെയാണ് ഡയബറ്റിക് ആദ്യം ബാധിക്കുക. രക്തക്കുഴലുകളുടെ വികസനം, കണ്ണിലെ ഞരമ്പിലെ രക്തയോട്ടം കുറയല്‍, പുതിയ ഞരമ്പുകളുടെ രൂപംപ്രാപിക്കല്‍, ഞരമ്പുകള്‍ക്കു നീര്‍ക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായും ഡയബറ്റിക് മൂലം കാഴ്ച മങ്ങുന്നതിനു കാരണം. പുതുതായി വളര്‍ന്ന ദുര്‍ബലമായ ഞരമ്പുകളില്‍നിന്ന് രക്തം റെറ്റിനയുടെ ഉള്ളിലേക്കു വീഴുന്നു. ഇത് കാഴ്ചയുടെ കേന്ദ്രഭാഗമായ മാക്കുല എന്ന ഭാഗത്തെയാണ് ബാധിക്കുന്നത്. ഇതു പ്രമേഹരോഗികളില്‍ കാഴ്ചക്കുറവിനു കാരണമാകുന്നു.
ഡയബറ്റിക് റെറ്റിനോപ്പതി 
രണ്ടുതരം

  നോണ്‍ പ്രോലിഫെറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി(NPDR)
  പ്രോലിഫെറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി  (PDR) 
  മാക്കുലോപ്പതി
ഡയബറ്റിക് റെറ്റിനോപ്പതിയുടെ ചികിത്സാരീതികള്‍
 കണ്ണിനുള്ളില്‍ ഉണ്ടായ ദുര്‍ബലമായ പുതിയ ഞരമ്പുകള്‍ നീക്കംചെയ്യുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ലേസര്‍ ചികിത്സവഴി സാധ്യമാക്കുന്നു.
 കാഴ്ചയുടെ കേന്ദ്രഭാഗത്ത് ഉണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കുന്നതിനായി കണ്ണിനുള്ളില്‍ കുത്തിവയ്പ്പ് (കുത്തിവയ്പ്പിനുശേഷം ലേസര്‍ചികിത്സ ആവശ്യമായി വന്നേക്കാം.)
 കണ്ണിനുള്ളിലെ രക്തസ്രാവം നിര്‍ത്തുന്നതിനും സിരാപടലത്തിനു മുകളിലെ പാട നീക്കം ചെയ്യുന്നതിനും ചിലയവസരങ്ങളില്‍ റെറ്റിനയുടെ മധ്യഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കുന്നതിനും ശസ്ത്രക്രിയവഴി ആവശ്യമായേക്കാം.
ഡയബറ്റിക് റെറ്റിനോപ്പതി ഒരു ചികിത്സയിലൂടെ പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. മുന്‍കൂട്ടിയുള്ള കണ്ടെത്തലുകളും ചികിത്സകളുംകൊണ്ട് കാഴ്ച നഷ്ടപ്പെടുന്നതു കുറയ്ക്കാന്‍ കഴിയും. എല്ലാ പ്രമേഹരോഗികളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നേത്രപരിശോധന നടത്തണം.
(മുണ്ടക്കയം ന്യൂവിഷന്‍ ഐ ഹോസ്പിറ്റലിലെ കാറ്ററാക്റ്റ് -റെറ്റിനാ സര്‍ജനും പാലാ സെന്റ് ജോര്‍ജ്  ഐ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)