•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹാവായ് ദ്വീപിലെ വെക്കീക്കി ബീച്ച്

''പസഫിക് മഹാസമുദ്രത്തിലെ പറുദീസാ'' എന്നു പ്രഖ്യാതമാണ് ഹാവായ് ദ്വീപുകള്‍. ഈയടുത്തകാലത്ത് ഹാവായ് ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഹാവായ് ദ്വീപുകളിലൊന്നായ മൊളോക്കോയി (Molokai) സന്ദര്‍ശിക്കുകയായിരുന്നു, എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. അവിടെയാണ്, പുണ്യപുരുഷനായ ഫാദര്‍ പീറ്റര്‍ ഡാമിയന്‍, ബഹുശതം കുഷ്ഠരോഗികളെ പരിചരിച്ചുകൊണ്ട് സ്വജീവിതം മുഴുവന്‍ ചെലവഴിച്ചത്.

ആഴിയുടെ അഗാധത്തില്‍നിന്ന്
ശാസ്ത്രജ്ഞന്മാരുടെ അഭ്യൂഹമനുസരിച്ച്, ഭൂഗോളം ഉരുത്തിരിഞ്ഞിട്ട് മുന്നൂറ്റിയറുപത്തഞ്ചുകോടി സംവത്സരങ്ങളായി. എന്നാല്‍, പസഫിക് സമുദ്രമധ്യത്തിലെ ഹാവായ് ദ്വീപുസമൂഹം ഉദ്ഭവിച്ചിട്ട്, വെറും മൂന്നുകോടി വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എങ്ങനെയാണ് ഹാവായ് ദ്വീപുകളുടെ ഉദ്ഭവം? പസഫിക് മഹാസമുദ്രത്തില്‍നിന്ന്, ഉഗ്രമായ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഭൂമിയുടെ മുകളിലേക്ക് ഉയര്‍ന്നു; അനന്തരം അഗ്നിപര്‍വ്വതത്തിന്റെ അവശിഷ്ടങ്ങളെല്ലാം, കടലിലേക്കുതന്നെ വീണടിഞ്ഞ്, രൂപംപ്രാപിച്ചവയാണ് എട്ടു മുഖ്യ ഹാവായ് ദ്വീപുകളും.
എങ്ങനെ ഹാവായിയില്‍ എത്തിച്ചേരാം?
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍നിന്ന്, ആറായിരം കി.മീ. കിഴക്കോട്ട് വിമാനയാത്ര ചെയ്താല്‍; അല്ലെങ്കില്‍, അമേരിക്കയുടെ പടിഞ്ഞാറേ തീരപട്ടണമായ ലോസാഞ്ചലസില്‍നിന്ന് നാലായിരം കി.മീ. പടിഞ്ഞാറോട്ടു യാത്ര ചെയ്താല്‍ ഹാവായ് ദ്വീപുകളുടെ തലസ്ഥാനനഗരമായ  ഹോണോലുലുവില്‍ ചെന്നു ചേരും. ഉദ്ദേശ്യം ആറു മണിക്കൂര്‍ വിമാനയാത്രയുണ്ട്. ഹോണോലുലു, ഒന്നാംക്ലാസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും തുറമുഖപട്ടണവുമാണ്.
വൈക്കീക്കി ബീച്ച്
ഹോണോലുലു എയര്‍പോര്‍ട്ടില്‍, വിമാനം ഇറങ്ങുമ്പോള്‍, നമ്മുടെ ദൃഷ്ടിയില്‍പ്പെടുന്നത്, ചുറ്റുപാടുമുള്ള ഹരിതാഭമായ മനോഹരഭൂപ്രകൃതിയും നീണ്ടു നീണ്ടു പോകുന്ന സുവര്‍ണമണല്‍ത്തീരവുമാണ്. വൈക്കീക്കി ബീച്ച് എന്നാണ്  ഈ ലോകപ്രശസ്ത കടല്‍ത്തീരത്തിന്റെ പേര്. മണല്‍പ്പരപ്പുകളെ സദാ തലോടിക്കൊണ്ടിരിക്കുന്ന ശാന്തസമുദ്രത്തിന്റെ അച്ഛസ്ഫടികജലം, ഈ ജലത്തില്‍ മുങ്ങിക്കുളിക്കുവാനും നീന്തിക്കുളിക്കുവാനും ആബാലവൃദ്ധം ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. സമുദ്രതീരത്തുനിന്ന് ഉള്‍ക്കടലിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം. മുട്ടോളം വെള്ളത്തില്‍ ജനങ്ങള്‍ നിര്‍ഭയം ഓടിക്കളിക്കുന്നു. ആണ്ടുവട്ടം മുഴുവന്‍ മിതോഷ്ണം നല്‍കുന്ന ഹാവായ് ദ്വീപുകള്‍ വാസ്തവത്തില്‍ ടൂറിസ്റ്റുകളുടെ പറുദീസായാണ്. ലക്ഷക്കണക്കിനു വിദേശികളാണ്  ഓരോ വര്‍ഷവും വൈക്കീക്കിയില്‍ അതിഭൗമികസുഖം ആസ്വദിക്കുന്നത്.
ഗാന്ധിപ്രതിമയും 
കാഴ്ചബംഗ്ലാവും

വൈക്കീക്കി ബീച്ചിന് അടുത്തുതന്നെയാണ്, ഹാവായിലെ വിശ്വവിഖ്യാത 'കാഴ്ചബംഗ്ലാവ്' അഥവാ zoo. zoo എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം, ''ജീവജാലങ്ങളുടെ സങ്കേതം'' എന്നതുകൊണ്ടായിരിക്കാം സര്‍വ്വജാതി ജീവികളും, ഹാവായ് കാഴ്ചബംഗ്ലാവിലുണ്ട്.
ഇവയെക്കാളെല്ലാം വിസ്മയകരമായത്, കാഴ്ചബംഗ്ലാവിന്റെ പ്രധാന പ്രവേശനകവാടത്തില്‍, മഹാത്മാഗാന്ധിയുടെ ആള്‍വലിപ്പപ്രതിമയും പ്രതിമയുടെ അടിയില്‍, വിശുദ്ധനായ ഫാ. ഡാമിയനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു വാക്യവുമാണ്.  സഞ്ചരിക്കുന്ന രീതിയിലാണ്, കൈയില്‍ വടിയും പിടിച്ചുനടക്കുന്ന ഗാന്ധിജിയെ ചിത്രീകരിച്ചിരിക്കുന്നത്.
കാഴ്ചബംഗ്ലാവിലെ ആശ്ചര്യകരമായ കാഴ്ചകളെല്ലാം കണ്ടു, പുറത്തിറങ്ങിയപ്പോള്‍, അതാ,  ഇന്റര്‍നാഷണല്‍ ഫുഡ് ഹൗസ്. ഇരുപത്തിരണ്ടു രാജ്യങ്ങള്‍  അവരവരുടെ അതിവിശിഷ്ടഭോജ്യപാനീയങ്ങള്‍ ചൂടോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, അതിവിശാലമായ ഭക്ഷണശാല. ഇഷ്ടമുള്ള ഭക്ഷണം 'കിച്ചനില്‍'നിന്ന് ന്യായമായ വിലയ്ക്കു വാങ്ങി പൊതുവായ ഭോജനശാലകളിലിരുന്ന് ആസ്വദിക്കാം. അവരില്‍ ഒരാളായി ഞാനും ചേര്‍ന്നു. ഹാവായന്‍ ഭക്ഷണമാണ് ഞാന്‍ വാങ്ങിയത്. എന്റെ അടുത്തിരുന്നു ഭക്ഷണം കഴിച്ചിരുന്ന ഒരു വിദേശി എന്നോടു ചോദിച്ചു:
Are you a cousin of GANDHI? (ഗാന്ധിയുടെ കസിനാണോ?)
''ആശയത്തിലും ആദര്‍ശത്തിലും ഒരു പരിധിവരെ ഞാന്‍ ഗാന്ധിയനാണ്'' ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു.
''വൈക്കീക്കി ബീച്ചില്‍ ഗാന്ധിപ്രതിമയും, പ്രതിമയുടെ അടിയിലെ ഗാന്ധിവാക്യവും കണ്ടോ?'' എന്ന് ആ 'സഹവിദേശി' ആരാഞ്ഞു.
''തീര്‍ച്ചയായും.'' ഞാന്‍ പ്രതിവചിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് ഞങ്ങള്‍ രണ്ടുപേരുംകൂടി വായിച്ചു.
അതിന്റെ മലയാളപരിഭാഷ: ''രാഷ്ട്രീയക്കാര്‍ക്കോ വാര്‍ത്താമാധ്യമങ്ങള്‍ക്കോ മൊളോക്കോയിലെ ഫാദര്‍ ഡാമിയനെപ്പോലെ ഒരു മഹാനെ ചൂണ്ടിക്കാണിച്ച് അഭിമാനിക്കാന്‍ കഴിവില്ല; നേരേമറിച്ച്, കത്തോലിക്കാസഭയ്ക്കാകട്ടെ, ഡാമിയനച്ചന്റെ മാതൃകയാല്‍ പ്രചോദിതരായി കുഷ്ഠരോഗീപരിചരണത്തിനായി ജീവന്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് ആളുകളെ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും.''
ഗാന്ധിജിയുടെ പ്രശംസാപാത്രമായിത്തീര്‍ന്ന പൂജ്യനായ ഫാദര്‍ ഡാമിയന്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി തന്റെ വൈദികജീവിതം മുഴുവന്‍ ചെലവഴിച്ച ആ മൊളോക്കോയി ദ്വീപ്, ഇവിടെയടുത്താണ്. എട്ടുപേര്‍ക്കു മാത്രം യാത്ര ചെയ്യാവുന്ന ചെറിയ എയര്‍പ്ലെയിനില്‍ 15 മിനിറ്റ് യാത്ര. അത്രമാത്രം. എന്റെ വിദേശിമിത്രം എന്നെ ധരിപ്പിച്ചു.
'ഓ, നാളെത്തന്നെ, ഞാന്‍ മൊളോക്കോയി ദ്വീപു സന്ദര്‍ശിക്കുന്നുണ്ട്.  എന്റെ ലോസാഞ്ചലസ് - ഹാവായ് യാത്രയുടെ പ്രധാനോദ്ദേശ്യവും അതുതന്നെ' ഞാന്‍ പറഞ്ഞു.
''അങ്ങോട്ടു നോക്ക് - ആ കാണുന്ന കെട്ടിടസമുച്ചയം പ്രഖ്യാതമായ ഹോണോലുലു യൂണിവേഴ്‌സിറ്റിയാണ്. ബുദ്ധമതം, ഗാന്ധിജി, ഇന്ത്യ മുതലായവ ഈ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പാഠ്യവിഷയങ്ങളാണ്. ബീഹാറില്‍നിന്നു കൊണ്ടുവന്ന് നട്ടുവളര്‍ത്തിയ ഒരു ബോധി (ആല്‍) വൃക്ഷം, ഇവിടുത്തെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ മുമ്പിലുണ്ട്.'' എന്റെ സുഹൃത്ത് എന്നെ ഓര്‍മ്മിപ്പിച്ചു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)