•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തൂലികത്തുമ്പില്‍ വിരിയുന്ന വിസ്മയങ്ങള്‍

മാര്‍ച്ച്  3 : എഴുത്തുകാരുടെ ദിനം

    മനുഷ്യന്റെ നിത്യോപയോഗവസ്തുക്കളില്‍ ഏറെ ആദരം അര്‍ഹിക്കുന്നവയാണ് എഴുത്തുപകരണങ്ങള്‍. ആയുധത്തെക്കാള്‍ ആശയത്തിനും വാക്കത്തിയെക്കാള്‍ വാക്കിനും മൂര്‍ച്ചയും മാരകശേഷിയുമുണ്ടെങ്കില്‍ അവയ്ക്കു പിറവികൊടുക്കുന്ന തൂലികയാണ് മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്ന്. ലോകചരിത്രത്തെയും സംസ്‌കാരങ്ങളെയും വാര്‍ത്തെടുക്കുന്നതില്‍ തൂലിക വഹിച്ച പങ്ക് വളരെ വലുതാണ്. മാനവരാശിക്കു ശരിയായ ദിശാബോധം നല്കി മുന്നോട്ടുനയിച്ചുകൊണ്ടിരിക്കുന്നതും, തിരക്കൊഴിയാത്ത മനുഷ്യമനസ്സുകളില്‍ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും അനുഭൂതികള്‍ വിതറുന്നതും ആത്യന്തികമായും ചിന്തകരുടെയും പ്രബോധകരുടെയും എഴുത്തുകാരുടെയുമൊക്കെ തൂലികമുനകളാണ്. തൂലികത്തണ്ടിന്റെ തുമ്പില്‍ വിരിയുന്ന അക്ഷരമലരുകളുടെ ആശയാര്‍ഥസുഗന്ധമാണ് വിദ്യയുടെ ഉദ്യാനമാകെ നിറഞ്ഞുനില്ക്കുന്നത്.
    തൂലികയെന്നാല്‍ എഴുത്തുപകരണങ്ങള്‍മാത്രമല്ല. ഒരാളുടെ വിരലുകള്‍, ചിത്രം വരയ്ക്കുന്നതിനുള്ള സാമഗ്രികള്‍, ശില്പിയുടെ പണിക്കോപ്പുകള്‍ തുടങ്ങി ശക്തമായ ആശയപ്രകാശനശേഷിയുള്ള ഏതൊരു തുമ്പും വിശാലാര്‍ഥത്തില്‍ തൂലികതന്നെയാണ്. അതുകൊണ്ടാണ് ജഋച എന്ന ഇംഗ്ലീഷ് ഹ്രസ്വപദത്തിന് ജീംലൃളൗഹഹ്യ ഋഃുൃലശൈിഴ ചശയ എന്ന ദീര്‍ഘരൂപം കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. ജലി എന്ന വാക്ക്  ലത്തീന്‍ഭാഷയിലെ 'ുലിറലൃല''എന്ന മൂലപദത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. 'ീേ വമിഴ' (ചേര്‍ക്കുക, ബന്ധിക്കുക) എന്നാണിതിന്റെ അര്‍ഥം. മനുഷ്യനെ പരലോകവുമായി ബന്ധിപ്പിക്കുന്ന പവിത്രമായ വസ്തുക്കളായി ചില പ്രാചീനസംസ്‌കാരങ്ങള്‍ എഴുത്തുപകരണങ്ങളെ കണക്കാക്കിയിരുന്നു. 
   നാം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന എഴുത്തുപകരണങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുകയും നമ്മെക്കുറിച്ചുതന്നെ എഴുതുകയും ചെയ്യുന്നു എന്നു വിവക്ഷിക്കപ്പെടുന്നു. തൂലിക കേവലമൊരു എഴുത്തുപാധിയല്ല. പരിജ്ഞാനത്തിന്റെ പ്രതീകമാണത്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് ഒരു പേന സമ്മാനമായി നല്കുന്നതിന്റെ അര്‍ഥം അയാളുടെ ബുദ്ധിശക്തിയെയും ആശയവിനിമയശേഷിയെയും വിലമതിക്കുന്നു എന്നതാണ്. കുട്ടികള്‍ക്കു കൊടുക്കാവുന്ന ഏറ്റവും ഉദാത്തമായ ഉപഹാരം പേനതന്നെയാണ്. രൂപത്തില്‍ ചെറുതാണെങ്കിലും ഭാവിജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സ്വരുക്കൂട്ടാനും സഫലമാക്കാനും അതു കുരുന്നുമനസ്സുകളെ പ്രചോദിപ്പിക്കും. എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണ്‍ സമ്മാനിക്കുന്നതിനുപകരം ഒരു സ്മാര്‍ട്ട് പെന്‍ നല്കുന്നതായിരിക്കും കൂടുതല്‍ ആരോഗ്യകരം. കൈയിലുള്ള ഫോണ്‍ നമുക്കുവേണ്ടി പലതും ചെയ്തുതരും. പേനയാകട്ടെ, ക്രിയാത്മകമായി പലതും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യും. ഓര്‍ക്കണം, പോക്കറ്റില്‍ കുത്തിയിരിക്കുന്ന പേന ഒരിക്കലും ഒരു അലങ്കാരവസ്തുവല്ല; മറിച്ച്, ഒരാളുടെ ജീവിതത്തിന്റെ മഹത്തായ ദൗത്യത്തെയും നിയോഗത്തെയുംകുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. പേനകൊണ്ടു വരയ്ക്കുന്ന നേര്‍രേഖപോലെ സ്വന്തം ജീവിതവ്യാപാരങ്ങളെ മാറ്റാനുള്ള ഓരോരുത്തരുടെയും ധാര്‍മികോത്തരവാദിത്വത്തെ അതു സൂചിപ്പിക്കുന്നു.
   1926 ല്‍ ലണ്ടനില്‍ സ്ഥാപിതമായ കിലേൃിമശേീിമഹ ജലി ഇഹൗയ എന്ന സംഘടന 1953 മുതല്‍ പ്രതിവര്‍ഷം മാര്‍ച്ച് 3 എഴുത്തുകാരുടെ ദിനമായി ആചരിച്ചുതുടങ്ങി. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ തമ്മിലുള്ള സൗഹൃദം വളര്‍ത്തുക എന്നിവയായിരുന്നുരുപ്രസ്തുത സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.  നാം നിവസിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്നതില്‍ സാഹിത്യത്തിനും എഴുത്തുകാര്‍ക്കുമുള്ള വലിയ പങ്കിനെ വിലമതിക്കുന്നതിനുവേണ്ടിയാണ് എഴുത്തുകാരുടെ ദിനം ആചരിക്കപ്പെടുന്നത്. കലയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും മതവിശ്വാസങ്ങളെയും സനാതനമൂല്യങ്ങളെയുമൊക്കെ പരിപോഷിപ്പിക്കുകയും പണിതുയര്‍ത്തുകയും അതുവഴി മനുഷ്യനിലെ മനുഷ്യത്വം എന്ന അടിസ്ഥാനസ്വഭാവത്തിനു തിളക്കം കൂട്ടുകയും ചെയ്യുക എന്ന മഹനീയമായ കര്‍മനിര്‍വഹണത്തിനായി തങ്ങളുടെ തൂലിക ചലിപ്പിക്കാന്‍ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാകണം. തൂലികാധര്‍മം തീര്‍ത്തും സൃഷ്ടിപരമായിരിക്കണം. 
   മനുഷ്യസമൂഹത്തിന്റെ മനസ്സാക്ഷിയായിരിക്കണം എഴുത്തുകാര്‍. നിഷ്പക്ഷതയുടെ വടിവൊത്ത തൂലികയും സത്യത്തിലേക്കു ചൂണ്ടിനില്ക്കുന്ന തൂലികമുനയും സാന്മാര്‍ഗികതയുടെ മഷിക്കുപ്പിയും എഴുത്തുകാരുടെ കൈമുതലായിരിക്കണം. ജീവിതത്തെ ഒരുരുതൂലികയാക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. ആയുസ്സിന്റെ അവസാനംവരെ പ്രപഞ്ചമാകുന്ന പുസ്തകത്താളിലെ നേരിന്റെ നേര്‍രേഖയിലൂടെമാത്രം ചലിക്കുന്ന, സ്‌നേഹത്തിന്റെ സ്‌നിഗ്ധമഷിയില്‍ സാഹോദര്യത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്ന ഒരു തൂലികത്തുമ്പായി ഓരോ മനുഷ്യജന്മവും മാറുമ്പൊഴേ ഈ ഭൗമഗോളത്തിനു നഷ്ടപ്പെട്ടുപോയ അതിന്റെ ആദിസൗന്ദര്യവും സൗരഭ്യവും വീണ്ടെടുക്കാനാവൂ. എഴുത്തുകാരെ അനുസ്മരിക്കുമ്പോള്‍, സ്വാതന്ത്ര്യവും സമത്വവും സമാധാനവും സന്തോഷവും സഹിഷ്ണുതയും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി തങ്ങളുടെ സാഹിത്യസിദ്ധികളെയും തൂലികയെയും ഉപയോഗിക്കാന്‍ അവര്‍ക്കോരോരുത്തര്‍ക്കും സാധിക്കട്ടേയെന്നാശംസിക്കാം. അവര്‍ ആഗ്രഹിക്കുന്ന ഏകാന്തതയെയും ഏകാഗ്രതയെയും വെറുതെ വിമര്‍ശിക്കാതിരിക്കാം. അവരുടെ ചിന്തകളും രചനകളും ആര്‍ക്കെങ്കിലുമൊക്കെ പ്രചോദനകരമാകുന്നുണ്ട്. ആകയാല്‍, പൊതുനന്മയ്ക്കായി അവര്‍ വ്യയം ചെയ്യുന്ന സമയത്തെയും ഊര്‍ജത്തെയും അര്‍ഹമായ വിധത്തില്‍ വിലമതിക്കാം. നാളിതുവരെയുള്ള നമ്മുടെ ജീവിതത്തെയും വ്യക്തിത്വരൂപീകരണത്തെയും നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരെ നന്ദിയോടെ സ്മരിക്കാം. തൂലിക തായയാണ്. അക്ഷരക്കിടാങ്ങള്‍ക്ക് അനശ്വരമായ ജന്മം കൊടുത്ത്, ആശയങ്ങളെ മഷിപ്പാലൂട്ടി വളര്‍ത്തുന്ന ആ മഹാജനനിക്ക് ഒരു പേനാപ്രേമിയുടെ സഹസ്രസ്‌നേഹവന്ദനം!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)