സ്‌പെയിനിലെ ഇസബെല്ലാ രാജ്ഞിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ബിഷപ് രാജ്ഞിക്കു സമ്മാനിച്ചത് സ്പാനിഷ് ഭാഷയുടെ വ്യാകരണഗ്രന്ഥമായിരുന്നു. എന്തിനാണിതെന്നു ചോദിച്ച രാജ്ഞിയോടു ബിഷപ് പറഞ്ഞ മറുപടി, ''ഭാഷയ്ക്കു സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കാനാകും'' എന്നതായിരുന്നു. ഭാഷയുടെ സാധ്യതകള്‍ ഉപയോഗിച്ച് അധികാരം നേടുകയും തങ്ങളുടെ വിജയത്തിനായി അവ ഉപയോഗിക്കുകയും ചെയ്തവരില്‍ ഇംഗ്ലീഷുകാരും ഗ്രീക്കുകാരും ജര്‍മന്‍കാരുമൊക്കെയുണ്ട്.
1953 ഡിസംബര്‍ 23 ന് സംസ്ഥാന പുനഃസംഘടനാകമ്മീഷന്റെ നിയമനം പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പ്രസ്തുത കമ്മീഷന്റെ ശിപാര്‍ശയുടെ ഫലമായാണ് മലയാളം സംസാരിക്കുന്നവര്‍ക്കുവേണ്ടി 1956 നവംബര്‍ ഒന്നിന് ഐക്യകേരളം രൂപീകൃതമായത്. മലയാളഭാഷ എന്ന പൊതുവികാരത്തില്‍നിന്നാണ് കേരളസംസ്ഥാനംപോലും രൂപംകൊണ്ടത്. എന്നാല്‍, അര്‍ഹിക്കുന്ന പ്രാധാന്യവും വളര്‍ച്ചയും മലയാളഭാഷയ്ക്കുണ്ടായിട്ടുണ്ടോ എന്നു നാം പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ 19500 ഓളം മാതൃഭാഷകളുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറില്‍ താഴെ ആളുകള്‍ സംസാരിക്കുന്ന മാതൃഭാഷകളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ വരുന്ന ഭാഷകള്‍ ഇരുപത്തിരണ്ടെണ്ണം മാത്രമാണ്. മലയാളം ഭരണഘടനയുടെ എട്ടാം പട്ടികയില്‍ വരുന്ന ഭാഷയായതിനാല്‍ ദേശീയതലത്തിലുള്ള സിവില്‍ സര്‍വീസ്‌പോലുള്ള പരീക്ഷകള്‍ നമുക്ക് മലയാളത്തില്‍ എഴുതാവുന്നതാണ്. എന്നാല്‍, ഇന്നും
ഭരണഘടന ഉറപ്പാക്കുന്ന ഈ അവകാശംപോലും നമുക്കു പൂര്‍ണമായും ലഭിക്കുന്നില്ല. ഇത്തരം പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ഇന്നും ഹിന്ദിയിലും ഇംഗ്ലീഷിലുംമാത്രമാണു ലഭിക്കുന്നത്. ഇത്തരത്തില്‍ മലയാളമടക്കമുള്ള ഇതരഭാഷകളോടുള്ള ചിറ്റമ്മനയം മാറ്റേണ്ടിയിരിക്കുന്നു.
പുതിയ വിദ്യാഭ്യാസനയം പ്രാദേശികഭാഷയിലുള്ള ബോധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. സാങ്കേതികവിദ്യാഭ്യാസത്തിലും സാങ്കേതികവിദഗ്ധരുടെ എണ്ണത്തിലും ഇന്നു മുന്‍നിരയിലുള്ള ജര്‍മനി, ജപ്പാന്‍, സൗത്ത്‌കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം അവരുടെ മാതൃഭാഷയിലാണു നടപ്പാക്കുന്നത്. ഏറ്റവുമധികം പുതിയ കണ്ടുപിടിത്തങ്ങള്‍ നടക്കുന്നതും ഈ രാജ്യങ്ങളിലാണ് എന്നുള്ളതും മാതൃഭാഷയിലുള്ള ബോധനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (അകഇഠഋ) 2020 ല്‍ 83000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 44% വിദ്യാര്‍ഥികളും തങ്ങളുടെ മാതൃഭാഷയില്‍ എഞ്ചിനീയറിംഗ് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ എ.ഐ.സി.റ്റി.ഇ.യും, ഐ.ഐ.റ്റി. മദ്രാസും സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഈ ലേണിങ് പ്ലാറ്റ്‌ഫോമായ സ്വയം പ്ലാറ്റ്‌ഫോമില്‍ കോഴ്‌സുകള്‍ മലയാളമടക്കം എട്ടു പ്രാദേശികഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ബി.ടെക്, മലയാളമടക്കം 11 പ്രാദേശികഭാഷകളില്‍ പഠിക്കാനുള്ള അവസരം എ.ഐ.സി.ടി.ഇ. ഒരുക്കിയപ്പോഴും അതിനോടു മുഖംതിരിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ മലയാളത്തിലെഴുതാമെന്നിരിക്കേ, കേരളത്തില്‍ നടന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ മലയാളത്തിലെഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള പി.എസ്.സി.യുടെ പടിക്കല്‍ വിവിധ സംഘടനകള്‍ ഒരു മാസത്തോളം സമരം ചെയ്യേണ്ടിവന്നു എന്നതുതന്നെ ഉദ്യോഗസ്ഥ-സര്‍ക്കാര്‍ തലത്തില്‍ മലയാളഭാഷയോടുള്ള പുച്ഛം വെളിവാക്കുന്നു.
'ഒരു വ്യക്തി മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ അന്യഭാഷയില്‍ പഠിക്കുന്നതിനെക്കാള്‍ ആറിലൊന്നു പ്രയത്‌നംമാത്രം എടുത്താല്‍ മതി' എന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ കേവലം ആറു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍മാത്രമാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നതെന്ന് രാഷ്ട്രഭാഷാദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുകയുണ്ടായി. ഇതും സൂചിപ്പിക്കുന്നത് പ്രാദേശികഭാഷകളില്‍ വിദ്യാഭ്യാസവും മത്സരപ്പരീക്ഷകളും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയാണ്.
ഇന്ത്യയ്ക്ക് ദേശീയഭാഷ എന്നൊന്നില്ല. ഭരണഘടനയുടെ 343-ാം ആര്‍ട്ടിക്കിള്‍ ഹിന്ദിയെ ഒഫീഷ്യല്‍ ലാംഗ്വേജായി പ്രഖ്യാപിക്കുന്നതിനൊപ്പം ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെയും അംഗീകരിക്കുന്നു. എന്നാല്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള മലയാളവും തമിഴുമടക്കമുള്ള 22 ഭാഷകളും ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മത്സരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ മലയാളമടക്കമുള്ള പ്രാദേശികഭാഷകളില്‍ക്കൂടി ലഭ്യമാക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.
യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറലായിരുന്ന കൊയ്ച്ചീറോ മത്സുര 'നമ്മുടെ അമ്മമാരില്‍നിന്നു നാം പഠിക്കുന്ന ഭാഷ (മാതൃഭാഷ) നമ്മുടെ ആഴത്തിലുളള ചിന്തകളുടെ വിളനിലമാണ്' എന്നു പ്രഖ്യാപിക്കുകയുണ്ടായി. ഏതാണ്ട് ആറായിരത്തോളം ഭാഷകള്‍ നാമാവശേഷമായി സംഭവിക്കുന്നു എന്ന തിരിച്ചറിവിലാണ് യുനെസ്‌കോ ലോകമെമ്പാടുമുള്ള മാതൃഭാഷകളുടെ ഉന്നമനത്തിനായി സജീവപ്രവര്‍ത്തനമാരംഭിച്ചത്.
ഭാഷയെന്നത് കേവലം വികാരത്തിന്റെ കാര്യംമാത്രമല്ല. നമ്മുടെ സാംസ്‌കാരികത്തനിമയുടെ അടയാളംകൂടിയാണത്. ഇന്ന് മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടെക്‌നോളജികൂടി നമുക്കൊപ്പമുണ്ട്. ഗൂഗിള്‍ ട്രാന്‍സലേറ്റ്‌പോലുള്ള സാങ്കേതികവിദ്യ പഠനം ലളിതവും അനായാസവുമാക്കുന്നു.
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന എം. വെങ്കയ്യ നായിഡുവിനെപ്പോലുള്ള ആളുകള്‍ മാതൃഭാഷയിലുള്ള ബോധനത്തിനുവേണ്ടി നിരന്തരം വാദിച്ചവരാണ്.
ഇംഗ്ലീഷിലും ഒപ്പം, മാതൃഭാഷയായ മലയാളത്തിലും ഉന്നതവിദ്യാഭ്യാസം നേടാനും മത്സരപ്പരീക്ഷകള്‍ എഴുതാനുമുള്ള സാഹചര്യമാണ് നമ്മുടെ നാട്ടിലുണ്ടാകേണ്ടത്. സാധാരണക്കാരായ ജനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുന്നതിനും മാതൃഭാഷയിലുള്ള വിദ്യാഭ്യാസം സഹായകരമാകും..
Porno
İzmir Escort
türk ifşa
amatör türk porno
manisa escort
Türk İfşa
Twitter İfşa
Türk İfşa
Türk İfşa
Türk İfşa
Türk İfşa
Türk İfşa
Escobarvip
Escobarvip
Escobarvip
Escobarvip
amatör porno
japon porno
anal porno
sert porno
İzmir Son Dakika