•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിര്‍മിതബുദ്ധി എങ്ങനെ നേരിടും?

  മനുഷ്യന്‍ നിര്‍മിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയെത്തന്നെ അരക്ഷിതരോ അശരണരോ ആക്കി മാറ്റുന്നില്ലേ എന്ന ശങ്ക ഇന്നു വ്യാപകമാണ്. എ ഐ എന്ന അതിശക്തഭീമനെ നമ്മള്‍ ശരിക്കും തിരിച്ചറിയേണ്ടിയിരിക്കുന്നു, അതിന്റെ മനസ്സു പിടിച്ചെടുക്കേണ്ടിയിരിക്കുന്നു. നിര്‍മിതബുദ്ധി പെരുമാറുന്നത് പ്രവചിക്കാന്‍ വയ്യാത്ത രീതിയിലാണ്. തീരുമാനങ്ങള്‍ എടുക്കുന്നതു സുതാര്യമായല്ല, ആന്തരികമായ ഏര്‍പ്പാടുകള്‍ സങ്കീര്‍ണവുമാണ്. സിസ്റ്റം മുഴുവന്‍ ''അടിച്ചുപോകുന്ന''   (failure mode) ) വേളകള്‍ പരീക്ഷണാത്മകമായി കമ്പ്യൂട്ടര്‍ ലാബില്‍മാത്രം ചെയ്യപ്പെടുന്നത്, ഇനിയത്തെ നിര്‍മിതബുദ്ധി താനേ സംഭവിപ്പിച്ചേക്കാം. സുരക്ഷിതത്വം നിലനിര്‍ത്തുന്നതും നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതും പുതിയ നിര്‍മിതബുദ്ധി അവഗണിച്ചേക്കാം എന്ന അപകടസാധ്യതയുമുണ്ട്.
ശ്രദ്ധേയമായത് നമ്മള്‍തന്നെ പരിശീലിപ്പിച്ചുവിട്ട നിര്‍മിതബുദ്ധി നമ്മളെ ഭരിക്കാന്‍ വരുന്നു എന്നതാണ്. പരിശീലിപ്പിക്കുമ്പോള്‍ത്തന്നെ വേണ്ടവണ്ണം പെരുമാറാനുള്ള കര്‍ശനസൂത്രങ്ങള്‍ ഉള്‍ച്ചേര്‍ക്കേണ്ട കുരുത്തംകെട്ടവിദ്യാര്‍ഥിയാണ് നിര്‍മിതബുദ്ധി. സമൂഹത്തെ 'മാനിപ്പുലേറ്റ്' ചെയ്യാന്‍ എഐയെ പഠിപ്പിച്ചുവിടുന്ന കശ്മലര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. നിരന്തരമായി വിലയിരുത്തലുകളും മൂല്യനിര്‍ണയങ്ങളും നടത്തപ്പെടേണ്ടതാണെന്നു സാരം. ആദ്യ ടെസ്റ്റുകളിലൊന്നും കാണാത്ത ചില കഴിവുകള്‍ പിന്നീട് ആര്‍ജിച്ചെടുക്കാനും സാധ്യതയുണ്ട് നിര്‍മിതബുദ്ധിയുടെ തന്ത്രങ്ങള്‍ക്ക്. മൂല്യനിര്‍ണയവും കുറ്റമറ്റതായിരിക്കണം, തുടരെ നവീകരിക്കപ്പെടുകയും വേണം. 
   ശക്തി കൂടുന്നു, മനുഷ്യനെ അവഗണിക്കുന്നു. ഈ പരീക്ഷണവേളകളില്‍ മനുഷ്യരെപ്പോലെ നമ്മെ വ്യാജവിദ്യകള്‍ കാട്ടി തെറ്റിധരിപ്പിക്കാനും സാധ്യതകളുണ്ട്, കൗശലങ്ങള്‍ ഒളിക്കാന്‍ മിടുക്കുമുണ്ട് എ ഐ യ്ക്ക്. പഠിപ്പിച്ചെടുത്ത നിര്‍മിതബുദ്ധി സമൂഹത്തില്‍ പെരുമാറുന്നതും പ്രതികരിക്കുന്നതും പലപ്പോഴും പഠിച്ച പാഠങ്ങള്‍ക്കപ്പുറമായ രീതിയിലാകാനും സാധ്യതയുണ്ട് നിര്‍മിതബുദ്ധിക്ക്. സുരക്ഷയുമായി ചെന്നാല്‍ നമ്മളെ അവഗണിച്ചേക്കാം. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ഇതു നയിച്ചേക്കാം, ഈ പഴുതിലൂടെ 'സൈബര്‍' ആക്രമണങ്ങള്‍ക്കു വശംവദനായേക്കാം, സ്വയംസുരക്ഷകള്‍ ഏറ്റെടുത്തുതുടങ്ങുന്ന എ ഐ തന്ത്രശാലി. ചെറിയ പ്രശ്‌നംകൊണ്ട് സ്വയം പണിമുടക്കു പ്രഖ്യാപിക്കുന്നതും സംഭവിക്കാം. ഈയിടെ ലോകത്താകമാനം സംഭവിച്ചത് അങ്ങനെയൊന്നാണ്. നിരവധി വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ ഒക്കെ നിശ്ചലങ്ങളായത് നമ്മള്‍ കണ്ടതാണ്. ടെക് കമ്പനികള്‍ അവരുടെ ഫണ്ടിങ്ങിന്റെ ഒരു ഭാഗം സുരക്ഷാക്രമീകരണങ്ങള്‍ക്കുവേണ്ടി നീക്കിവയ്‌ക്കേണ്ടതാണ്, പ്രത്യേകിച്ചും ധാര്‍മികപരമായ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍വേണ്ടി.  സമൂഹത്തെ വന്‍തെറ്റുധാരണകളിലേക്കു നയിക്കുന്നത് മനുഷ്യരുടെ ഇടപെടലുകള്‍ ഇല്ലാതെതന്നെ സംഭവിച്ചേക്കാം. സ്വന്തമായി ആശയങ്ങള്‍ സ്വരൂപിക്കാനും അതു നടപ്പിലാക്കാനും ത്രാണിയുള്ള ഈ അതിമാനുഷശക്തി ശീഘ്രതരമായി മുന്നേറുന്ന സ്വഭാവം പേറുന്നതാണ്. ധാര്‍മികതയ്‌ക്കെതിരേ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ തിരിച്ചുപിടിക്കാനാവാത്ത തരത്തിലുള്ള കെടുതികള്‍ ഉത്പന്നമാകാന്‍ സാധ്യതയേറ്റുകയാണ്.
   ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ ഗാഢമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് ഈ വിപത്ത് വന്നുഭവിക്കാതിരിക്കാനുള്ള പദ്ധതികളെപ്പറ്റി. ആഗോളമായ നിയമങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പക്ഷേ, 'ഓടുന്ന മനുഷ്യന് ഒരു മുഴംമുമ്പേ' ആണ് നിര്‍മിതബുദ്ധി. ഈ പുരോഗതി പ്രവചനാത്മകമല്ല, രാഷ്ട്രീയാഭിപ്രായങ്ങളില്‍ ഭിന്നത ഉള്ളപോലെ നിര്‍മ്മിതബുദ്ധിയെ കൈകാര്യം ചെയ്യുന്നതിലും വിഭിന്നമായ ആശയങ്ങള്‍ പല രാജ്യങ്ങള്‍ക്കുമുണ്ട്. ഓരോ തവണയും നിര്‍മിതബുദ്ധി പുതിയ ആവിഷ്‌കാരങ്ങളിലേക്കു നീങ്ങുമ്പോള്‍ സ്വതവേ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്ന രീതി അവലംബിക്കേണ്ടതാണ് എല്ലാ രാജ്യങ്ങളും. കമ്പനികളും മിലിറ്ററിയും ഭരണകൂടങ്ങള്‍ പൊതുവേയും സുരക്ഷയെ ഉദാസീനമായിക്കാണാന്‍ സമ്മതിക്കാതെ ഉടമ്പടികള്‍ നിര്‍വചിച്ച് എടുക്കേണ്ടതുമാണ്. സ്വയം തീരുമാനമെടുക്കുന്ന നിര്‍മിതബുദ്ധിക്ക്, മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ വിട്ടുകൊടുത്തുകൂടാ സമൂഹത്തിന്റെ ഗതിവിഗതികളുടെ നിയന്ത്രണങ്ങള്‍. 
എത്രമാത്രം സുരക്ഷിതമാണ് നമ്മള്‍ എന്നുള്ളത് ഇപ്പോഴും പ്രവചിക്കാന്‍ വയ്യ. നിലവിലുള്ള പരീക്ഷണസങ്കേതങ്ങള്‍ അപകടങ്ങള്‍ കണ്ടുപിടിച്ചെന്നുമിരിക്കില്ല. ഭരണകൂടങ്ങള്‍ക്ക് വളരെ പെട്ടെന്ന് അതിവിദഗ്ധരായ സാങ്കേതികവിദ്യാപ്രവീണരെ  കണ്ടുപിടിക്കാന്‍ സാധിച്ചെന്നുമിരിക്കില്ല. സമൂഹത്തെ ബാധിക്കുന്ന കുല്‍സിതപ്രവൃത്തി എപ്പോഴാണ് പൊട്ടിപ്പുറപ്പെടുന്നതെന്നു പറയാനും പറ്റില്ല. അതുകൊണ്ട്, നിലവിലുള്ള കമ്പ്യൂട്ടര്‍ വിദ്യാധരന്മാര്‍ നിരന്തരം ജാഗ്രത പൂണ്ടിരിക്കണം എന്നു സാരം. പ്രത്യേകിച്ചും മെഡിക്കല്‍ ഉപകരണങ്ങളും യുദ്ധ/പ്രതിരോധ വസ്തുക്കളും  നിര്‍മിക്കുന്ന കമ്പനികള്‍ സൂക്ഷ്മനിരീക്ഷണത്തില്‍ ആയിരിക്കണം. പ്രതിരോധവകുപ്പിന്റെ (ഉലളലിരല റലുമൃാേലി)േ ആവിഷ്‌കാരസോഫ്റ്റ്‌വെയറുകളും (റലളലിരല ീെളംേമൃല) സുരക്ഷാടെസ്റ്റുകള്‍ക്കപ്പുറമല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ബില്യണ്‍ ഡോളര്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ചടുലപുരോഗതി എപ്പോഴും സൂക്ഷ്മനിരീക്ഷണത്തില്‍ ആയിരിക്കേണ്ടതുണ്ട്. അവ എപ്പോഴാണ് 'ചുവപ്പുവര' ഭേദിക്കുന്നതെന്നു പറയാന്‍ വയ്യ.
   അപകടസാധ്യതകളെ കൈപ്പിടിയില്‍ ഒതുക്കാവുന്നതാക്കി നിലനിര്‍ത്താന്‍ അവയുടെ പരിമാണത്തോടു സമാനമായ ഭരണകൂടതന്ത്രങ്ങള്‍ മെനഞ്ഞെടുക്കേണ്ടതാണ്.  ശക്തിയേറിയ, വളരെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന നിര്‍മിതബുദ്ധി ആവിഷ്‌കരിക്കുന്ന ടെക് കമ്പനികള്‍ നിയമപരമായി ബാധ്യത ഏല്‍ക്കേണ്ടതാണെന്ന് അവരെ കൃത്യമായി  ഭരണകൂടം ധരിപ്പിക്കേണ്ടതാണ്. നേരത്തേ അറിഞ്ഞെടുക്കാവുന്നതോ അല്ലെങ്കില്‍ ഊഹിക്കാവുന്നതോ ആയ നിര്‍മിതബുദ്ധിവിനാശങ്ങള്‍ തടയുക എന്നത് കമ്പനികളുടെ ഉത്തരവാദിത്വമാണ്. കര്‍ശനമായ നിയമങ്ങള്‍കൊണ്ടേ ഇതിനെ നേരിടാനാവൂ. മനുഷ്യന്റെ നിയന്ത്രണം അവഗണിച്ചേക്കാവുന്ന ഏതൊരു നിര്‍മിതബുദ്ധിസങ്കേതങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും അവ ഏറ്റവും ലഘൂകരിക്കപ്പെട്ട രീതിയില്‍ ആയിരിക്കണം.
ഇത്തരം ചട്ടങ്ങളും ശാസനകളും നടപ്പില്‍ വരുത്തുന്നതു വരെയുള്ള ഇടവേളയില്‍ ടെക് കമ്പനികള്‍ അവരുടെ എ.ഐ. ആവിഷ്‌കാരങ്ങള്‍ 'ചുവപ്പുവര'യ്ക്കപ്പുറം കടക്കുന്നതാണോ എന്നു പരിശോധിച്ച് അപകടസാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സമൂഹത്തിലെ പ്രാതിനിധ്യസ്വഭാവമുള്ള എല്ലാ സ്ഥാപനങ്ങളും ഇതില്‍ ജാഗരൂകരാകേണ്ടതുണ്ട്. രണ്ടു മാസം മുന്നേയുള്ള ഒരു സയന്‍സ് മാഗസിനില്‍ ലോകത്തെ പല യൂണിവേഴ്‌സിറ്റികളിലെ കമ്പ്യൂട്ടര്‍വിഭാഗതലവരും ടെക്കമ്പനി നടത്തിപ്പുകാരും യുവാല്‍ നോവ ഹരാരി ഉള്‍പ്പെടെ ഭാവിവിചിന്തകരും ഉള്‍പ്പെട്ട ഒരു വന്‍നിര പ്രഗല്ഭര്‍ ഇക്കാര്യത്തെ അവതരിപ്പിച്ചുകൊണ്ട് കൂട്ടായി എഴുതിയ ലേഖനം ഇത്തരുണത്തില്‍ ശ്രദ്ധാര്‍ഹമാണ്.

 

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)