നല്ല മുല്ലമൊട്ടു വിരിഞ്ഞപോലൊരു പുഞ്ചിരിയുമായി നമ്മെ ആശുപത്രിയിലേക്കാനയിക്കുന്ന നേഴ്‌സും എപ്പോഴും സ്‌നേഹവായ്‌പോടെ നമ്മെ സമാശ്വസിപ്പിക്കാനെത്തുന്ന ഡോക്ടറും നമുക്കെല്ലാം സുപരിചിതരാണ്. പക്ഷേ, തിരക്കുപിടിച്ച ദൈനംദിനജീവിതത്തിനിടയില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും നെഞ്ചു തകര്‍ക്കുന്ന സന്ദര്‍ഭങ്ങളെയുംകുറിച്ചൊന്നും പലപ്പോഴും നാം ബോധവാന്മാരല്ല. എന്തുകൊണ്ടാണ് ആതുരസേവനരംഗത്തുള്ളവര്‍ക്ക് ഇത്രയും മനോസംഘര്‍ഷങ്ങള്‍? എന്തിനാണ് അവര്‍ ഒരു രോഗിയുടെ അവസ്ഥയെക്കുറിച്ചു കണക്കിലേറെ വ്യാകുലപ്പെടുന്നത്. എന്നാല്‍, ഇതെല്ലാം ഹോസ്പിറ്റലുകളില്‍ നിത്യസംഭവമാകുന്നുണ്ട്. അതുമൂലം ആതുരസേവകര്‍ക്കു സമചിത്തതയോടെ കാര്യങ്ങള്‍ കാണാന്‍ കഴിയാതെവരുന്നുമുണ്ട്. അതവരുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുകയും ചെയ്യും. ഇത്തരം ടെന്‍ഷനുകളുടെ ആധിക്യം അവരെ രോഗങ്ങളിലേക്കുപോലും നയിക്കാം.
തന്റെ തൊഴിലിന്റെ ഭാഗമായി ആതുരസേവനം ചെയ്യുന്നവരാണല്ലോ ഡോക്ടര്‍മാരും നേഴ്‌സുമാരും. രോഗികളുടെ ആരോഗ്യത്തിനും ഉയിരിനും സമാധാനം പറയേണ്ടവരാണ് അവര്‍. തൊഴിലില്‍ കൈപ്പിഴകള്‍ സംഭവിച്ചേക്കാം, രോഗനിര്‍ണയം ശരിപ്പെടാതെ പോകാം. ഓപ്പറേഷന്‍സമയത്തു ശ്രദ്ധക്കുറവുണ്ടാകാം, അബദ്ധങ്ങള്‍ സംഭവിക്കാം. മരുന്നു മാറിപ്പോകാം. അങ്ങനെ ഒരു നൂറു കാരണങ്ങള്‍കൊണ്ടു രോഗി സുഖപ്പെടാതെ വരാം, രോഗം മൂര്‍ച്ഛിച്ചുപോകാം. ചില ചികിത്സകള്‍ പിന്നീടൊരിക്കലും മാറ്റിയെഴുതാന്‍ സാധിക്കാത്തവിധം നിര്‍ണായകമാകാം. ചില തെറ്റുകള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നേക്കാം. നിയമപ്രശ്‌നങ്ങള്‍ മറ്റൊരു ഡെമോക്ലീസ്‌വാളായി തലയ്ക്കുമുകളില്‍ നില്‍ക്കും.
നല്ല മനോബലത്തോടും സമതുലനാവസ്ഥയോടുംവേണം ആതുരസേവകര്‍ തന്റെ ജോലികള്‍ ചെയ്യാന്‍. നേരത്തേ പറഞ്ഞ അനാവശ്യമായ ടെന്‍ഷനുകള്‍ ഉണ്ടെങ്കില്‍ അതുതന്നെ ചികിത്സപ്പിഴവിനുള്ള ഗ്യാരണ്ടിയാകും.
സ്‌ട്രെസ്സിനുള്ള കാരണങ്ങള്‍ പലതുണ്ട്. നിത്യജീവിതത്തിലെ സാധാരണ പിരിമുറുക്കങ്ങള്‍, പൊരുത്തക്കേടുകള്‍, ആശുപത്രികളിലെ ആന്തരികവും സഹപ്രവര്‍ത്തകര്‍ ഒരുക്കുന്നതുമായ സമ്മര്‍ദങ്ങള്‍, മാനേജുമെന്റുകളുടെ സമീപനം, സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പം തനിക്ക് ഉയരാനാകുമോ എന്ന ഉള്‍ഭയം എന്നിങ്ങനെ ഒട്ടനേകം കാര്യങ്ങള്‍ മനസ്സിനെ വേവലാതിപ്പെടുത്തുന്നുണ്ടാകാം.
ദീര്‍ഘകാലത്തെ കഠിനാധ്വാനം
ഒട്ടേറെ വര്‍ഷങ്ങള്‍ ബിരുദാനന്തരപഠനവും, സ്‌പെഷ്യലൈേസഷനും കഴിഞ്ഞു, ലോകപ്രശസ്തിയാര്‍ജിച്ച ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തനപരിചയവും നേടി എത്തുന്നവര്‍ക്ക് ഇവിടെ ചിലപ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല.
ഡോക്ടര്‍മാരും നഴ്‌സുമാരും ഗുണനിലവാരം ഇല്ലാത്തവരാണ് എന്നൊരു പൊതു അഭിപ്രായം നാട്ടില്‍ പരന്നാല്‍ അത്തരം ഒരു ഹോസ്പിറ്റലിനു പിന്നെ നിലനില്പില്ല എന്നു നമുക്കറിയാം. ഇതോടൊപ്പം ആതുരസേവകരും മോശം പേരിന് അര്‍ഹരാവുകയും അവരുടെ കരിയര്‍തന്നെ അവതാളത്തിലാവുകയും ചെയ്യും. ഇത്തരം ഭയങ്ങള്‍ അവരെ സദാ അലട്ടുന്നുണ്ട്. ഏറെ കഷ്ടപ്പെട്ട് നൂല്‍പ്പാലങ്ങളിലൂടെ നടന്നു സമ്പാദിച്ചെടുത്ത സല്‍പ്പേരു നിലനിര്‍ത്തണം; അതൊരു ചെറിയ കാര്യമല്ല. അതിനായി അവര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ക്കനുസൃതമായ വേതനമോ അംഗീകാരമോ പ്രൊമോഷനോ ലഭിക്കാതെവന്നാലോ? അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും.
വേണ്ടത്ര സൗകര്യങ്ങളുടെ അഭാവം
പ്രചാരലുപ്തമായ, കാലോചിതമല്ലാത്ത ഉപകരണങ്ങളും എക്‌സ്‌റേ, സ്‌കാനിംഗ് തുടങ്ങിയ മറ്റു സജ്ജീകരണങ്ങളും ഓപ്പറേഷന്‍ തിയേറ്ററുകളും ചിലപ്പോള്‍ പ്രസിദ്ധമായ ഹോസ്പിറ്റലുകളില്‍പോലും ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടിവരാറുണ്ട്. ഈ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തുന്ന രോഗവിവരങ്ങള്‍ ചിലപ്പോള്‍ കൃത്യതയുള്ളതാവില്ല എന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. വലിയ പണച്ചെലവുള്ള ചില എക്യുപ്‌മെന്റുകള്‍ മാനേജ്‌മെന്റുകള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നുണ്ടാകാം.
മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ചില ഹോസ്പിറ്റലുകള്‍ക്കു കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പിക്കുക എന്നൊരു ഉദ്ദേശ്യവും കാണും.
ഈ അടുത്തകാലത്ത് ഒരു നഗരത്തില്‍ ഒരു മറുനാട്ടുകാരന്‍ ഒരു അള്‍ട്രാമോഡേണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങി. എന്താണു സംഭവിച്ചത് എന്നറിയാമോ? അന്നാട്ടിലെ മറ്റു ചില ആശുപത്രികള്‍ ഇവര്‍ക്കെതിരേ അനാവശ്യമായ, കുപ്രചാരണങ്ങളുടെ ഒരു മലവെള്ളം തുറന്നുവിട്ടു. ഇതൊക്കെ പിന്നീടു വിഫലമായി. ഇന്ന് ആ ഹോസ്പിറ്റല്‍ പ്രശസ്തിയിലേക്കുയര്‍ന്നു എന്നത് മറ്റൊരു കഥ.
ആശുപത്രികളിലെ അരക്ഷിതാവസ്ഥയും ദുഃഖകരമായ, ടെന്‍ഷന്‍ കൂട്ടുന്ന കാര്യമാണ്. ഇക്കഴിഞ്ഞ ദിവസമാണല്ലോ കല്‍ക്കട്ടയിലെ ഒരു ഗവണ്‍മെന്റ്‌ഹോസ്പിറ്റലിന്റെ സെമിനാര്‍ഹാളില്‍ ഒരു ഡോക്ടറുടെ മൃതദേഹം രാവിലെ കാണുന്നത്. നൈറ്റ് ഡ്യൂട്ടിക്കുവന്ന ഒരു ഡോക്ടറാണ് ബലാത്സംഗത്തിനിരയായത്.
ആശുപത്രികളുടെ നടത്തിപ്പില്‍ ചില അപാകതകളും പോരായ്മകളും സംഭവിച്ചാലും അതും ഡോക്ടര്‍ന്മാരെയും നഴ്‌സുമാരെയും ബാധിക്കും. മാനേജ്‌മെന്റുകളുടെ കാര്‍ക്കശ്യവും കെടുകാര്യസ്ഥതയുമാണ് മറ്റൊരു പ്രശ്‌നം. അതെല്ലാം സൃഷ്ടിക്കുന്ന വിഘ്‌നങ്ങളും നിരാശയും ചെറുതല്ല. വിദേശത്തും മറ്റും ഉപരിപഠനം കഴിഞ്ഞ് അവിടങ്ങളിലെ പ്രസിദ്ധങ്ങളായ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തു മടങ്ങുന്നവരുടെ പുത്തനാശയങ്ങള്‍, ലാഭേച്ഛമാത്രം കൈമുതലായി കൊണ്ടുനടക്കുന്ന ചിലര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. മരുന്നുകള്‍ വാങ്ങുന്നതിലും മറ്റും ചില സ്ഥാപിതതാത്പര്യക്കാര്‍ ഇടപെടുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
വിദേശങ്ങളില്‍ പല പ്രമുഖ ആശുപത്രികളിലും അവിടത്തെ നഴ്‌സിംഗ്സ്റ്റാഫിനും മറ്റും 'ഓണ്‍ ദി ജോബ് ട്രെയിനിങ്' നല്‍കുന്ന പതിവുണ്ട്. എന്നാല്‍, ഭാരതത്തിലെ ആശുപത്രികളില്‍ ഈ സംവിധാനം തുലോം വിരളമാണ്. യഥാസമയം ശമ്പള പരിഷ്‌കരണവും പ്രൊമോഷനും ലഭിക്കാതെ വരുന്നതും ചിലരെയെങ്കിലും നിരാശരാക്കുന്നു. ചികിത്സപ്പിഴവിനു വലിയ വിലയാണ് പലപ്പോഴും ആതുരസേവനക്കാര്‍ നല്‍കേണ്ടിവരിക.
പരിണതഫലങ്ങള്‍
മനസ്സില്‍ ഉയര്‍ന്നുവരുന്ന ഉത്കണ്ഠയെ നീക്കം ചെയ്യാന്‍ പലരും പല ഉപാധികളെയാണു സ്വീകരിക്കുന്നത്. ചുരുക്കം ചിലര്‍ മദ്യപരോ ഡ്രഗ് ഉപയോഗിക്കുന്നവരോ ആയി മാറുന്നു. മറ്റു ചിലര്‍ മനോസംഘര്‍ഷത്തിനു വിരാമിടാന്‍ ശ്രമിക്കുന്നത് വിവാഹേതരബന്ധങ്ങളിലൂടെയും ക്ലബുകളിലെ നൈറ്റ് ലൈഫില്‍ക്കൂടിയും മറ്റുമാകാം. തുടര്‍ച്ചയായ പഠനങ്ങളിലൂടെയും വായനയിലൂടെയും മറ്റും തന്റെ മികവുകളുടെ മൂര്‍ച്ച കൂട്ടുന്നതിനു പകരം അവര്‍ അലസമായി സമയം ദുര്‍വ്യയം ചെയ്യുന്നു.
കൂടുതല്‍ വെന്തുരുകുന്ന ഒരു സ്ഥിതിവിശേഷം വന്നാല്‍ അവര്‍ സ്വയം ക്ഷീണിപ്പിക്കുന്ന, ഒരു അവസ്ഥയില്‍ എത്തിച്ചേരും, പിന്നീട് അവരുടെ രോഗികളോടുള്ള സമീപനം പഴയ ദീനാനുകമ്പയ്ക്കു പകരം അവര്‍ എന്തോ നിര്‍ജീവവസ്തുക്കള്‍ എന്ന രീതിയിലാകും. ഇതിന്റെയൊക്കെ അവസാനഘട്ടത്തില്‍ സ്വയം ഇല്ലായ്മചെയ്യാന്‍വരെ ആളുകള്‍ മടിക്കില്ല. ഏതായാലും അതീവശ്രദ്ധ മാനേജ്‌മെന്റുകള്‍ക്ക് ആതുരസേവനം ചെയ്യുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുണ്ടാവണം എന്ന കാര്യത്തില്‍ സംശയമില്ല.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika