•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തിരഞ്ഞെടുപ്പിനൊരുങ്ങി അമേരിക്ക : കമലയോ ട്രംപോ?

അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റുതിരഞ്ഞെടുപ്പ് വളരെ ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഒരു ആക്ഷന്‍
സിനിമയെ വെല്ലുന്ന എല്ലാ ചേരുവകളും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. ചൂടേറിയ വാദപ്രതിവാദങ്ങളും  പ്രസിഡന്റ് ജോ ബൈഡന്റെ പൊടുന്നനേയുള്ള പിന്മാറ്റവും ട്രംപിനെതിരേയുള്ള വധശ്രമവും ലൈംഗികാതിക്രമ ആരോപണങ്ങളും എല്ലാംകൂടി ചേര്‍ന്ന് വളരെ പ്രക്ഷുബ്ധമാണ് അമേരിക്കന്‍തിരഞ്ഞെടുപ്പുരംഗം. ഡെമോക്രാറ്റിക് പ്രസിഡന്റുസ്ഥാനാര്‍ഥിയായി ഇന്ത്യന്‍വംശജയായ കമല ഹാരിസിന്റെ അപ്രതീക്ഷിത കടന്നുവരവാണ് ഇതിലെ അവസാനത്തെ ട്വിസ്റ്റ്.
     പ്രചാരണത്തിന്റെ ആരംഭത്തില്‍, ബൈഡന്റെയും ട്രംപിന്റെയും വര്‍ധിച്ചുവരുന്ന പ്രായത്തെക്കുറിച്ചാണ് അമേരിക്കന്‍ ജനത ഏറ്റവുമധികം ആശങ്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെയാണ്, ജൂലൈ 27-ാം തീയതി നടന്ന ആദ്യത്തെ പ്രസിഡന്റുസംവാദത്തെത്തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ സ്ഥാനാര്‍ഥികളുടെ പ്രായം ഒരു പ്രധാന വിഷയമായി മാറിയത്. വാക്കുകള്‍ക്കായി പരതുകയും ചിന്തകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞുപോ
വുകയും ചെയ്യുന്ന ബൈഡനെയാണ് ആദ്യത്തെ സംവാദവേദിയില്‍ ലോകം കണ്ടത്. ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ പ്രായാധിക്യത്താല്‍ കൂടുതല്‍
ബുദ്ധിമുട്ടുന്നുണ്ടെന്ന് സംവാദം വീക്ഷിച്ച വോട്ടര്‍മാരില്‍ നല്ല ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ഇതുമൂലമാണ് ബൈഡന്‍ തിരഞ്ഞെടുപ്പില്‍നിന്നു
പിന്മാറാന്‍ നിര്‍ബന്ധിതനായതും തുടര്‍ന്ന്, പൊതുസമ്മതസ്ഥാനാര്‍ഥിയായി കമല ഹാരിസിന്റെ പേര് ഉയര്‍ന്നുവന്നതും. 
    കാലിഫോര്‍ണിയായിലെ  മുന്‍ അറ്റോര്‍ണിജനറലും വൈസ് പ്രസിഡന്റുസ്ഥാനത്തെത്തുന്ന ആദ്യവനിതയും ആദ്യ ഇന്ത്യന്‍വംശജയുമാണ് കമലാദേവി ഹാരിസ്. തമിഴ്‌നാട്ടില്‍നിന്നുള്ള ശ്യാമള ഗോപാലനായിരുന്നു കമലയുടെ അമ്മ.  ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തിയ ശ്യാമള അവിടെവച്ച് ജമൈക്കന്‍ വംശജനായ ഹാരിസിനെ പരിചയപ്പെടുകയും  വിവാഹം കഴിക്കുകയും ചെയ്തു. കമലയും സഹോദരി മായയും ജനിച്ചതിനുശേഷം അധികം വൈകാതെ ഹാരിസുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ശ്യാമള മക്കളുമായി കാലിഫോര്‍ണിയയിലേക്കു താമസം മാറി. എന്നാല്‍, ഇന്ത്യയുമായുള്ള ബന്ധം മുറിയാതെ കാത്തുസൂക്ഷിക്കാന്‍ ശ്യാമള സദാ ശ്രദ്ധിച്ചിരുന്നു. അമ്മവഴി ഇന്ത്യയോടുള്ള ആത്മബന്ധം കമല പലപ്പോഴും എടുത്തുപറയാറുണ്ട്. 
    കമലയുടെ വരവോടെ ഡെമോക്രാറ്റിക്പാര്‍ട്ടിയില്‍ വലിയ ഉണര്‍വാണുണ്ടായത്. വെറും  36 മണിക്കൂര്‍കൊണ്ട് പതിനൊന്നു ലക്ഷം ആളുകള്‍ കമലയുടെ തിരഞ്ഞെടുപ്പിനു സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നുവെന്നത് ഇതിനു തെളിവായി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ, കമലയുടെ  സ്ഥാനാര്‍ഥിത്വപ്രഖ്യാപനത്തോടെ പുതിയ വോട്ടര്‍രജിസ്‌ട്രേഷന്‍ കുതിച്ചുയര്‍ന്നു. പുതുതായി രജിസ്റ്റര്‍ ചെയ്തവരില്‍ 83 ശതമാനവും  യുവജനങ്ങളാണ് എന്നത്     കമലയുടെ ക്യാമ്പുകളില്‍ ആവേശം നിറയ്ക്കുന്നു. 59 വയസ്സുള്ള കമല 78 വയസ്സുള്ള ട്രംപിനെ നേരിടുമ്പോള്‍, ബൈഡനെതിരേ ട്രംപ് മുമ്പ് ഉയര്‍ത്തിയിരുന്ന പ്രായത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും തിരിച്ചടിക്കുന്ന കൗതുകകരമായ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതുകൂടാതെ, കമലയുടെ വരവോടെ  കറുത്ത വംശജരുടെയും മറ്റ് ഏഷ്യന്‍വംശജരുടെയും വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. 
     എന്നാല്‍, കമലയെക്കാള്‍ പ്രായം കുറഞ്ഞ ജെ ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിലൂടെ യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ട്രംപ് കരുതുന്നു. ഇന്ത്യന്‍വംശജയായ ഉഷയാണ് വാന്‍സിന്റെ ഭാര്യ. ഇതിലൂടെ, ഏഷ്യന്‍വംശജരുടെ പിന്തുണയും ആര്‍ജിക്കാനാവുമെന്ന് റിപ്പബ്ലിക്കന്‍ ക്യാമ്പ് കണക്കുകൂട്ടുന്നു. 
     ജൂലൈ 13 ന് പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിന് വലതുചെവിയില്‍ വെടിയേറ്റത് ലോകം ഞെട്ടലോടെയാണു വീക്ഷിച്ചത്. സുരക്ഷാഭടന്മാര്‍ ചുറ്റും വലയംതീര്‍ത്ത് പുറത്തേക്കു കൊണ്ടുപോകുമ്പോള്‍ മുഷ്ടി ചുരുട്ടിക്കൊണ്ട് 'പോരാടൂ' എന്നു വിളിച്ചുപറയുന്ന ട്രംപിനെ റിപ്പബ്ലിക്കന്‍പാര്‍ട്ടി പെട്ടെന്നുതന്നെ ഹീറോപരിവേഷം നല്‍കി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു. ഇത് തിരഞ്ഞെടുപ്പുഗോദയില്‍  ട്രംപിനു നല്‍കിയ മുന്‍തൂക്കം ചെറുതല്ല. 
എന്നാല്‍, കോടതിയില്‍ നടക്കുന്ന കേസുകള്‍ ട്രംപിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് 34 കുറ്റങ്ങളാണ് ട്രംപിനെതിരേ കോടതിയില്‍ തെളിയിക്കപ്പെട്ടത്. ക്രിമിനല്‍കേസില്‍ കുറ്റവാളിയായി കോടതി വിധിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. എന്നാല്‍, പ്രസിഡന്റായിരുന്ന കാലഘട്ടങ്ങളില്‍ ചെയ്ത കാര്യങ്ങളില്‍ നിയമപരമായ പരിരക്ഷയുണ്ടാകുമെന്ന സുപ്രീംകോടതിയുടെ സുപ്രധാനവിധി ട്രംപിന് അല്പം ആശ്വാസം പകരുന്നുണ്ട്. പക്ഷേ, ഈ പരിരക്ഷ എല്ലാ പ്രവൃത്തികള്‍ക്കും ഉണ്ടാവില്ല എന്നുകൂടി കോടതി വ്യക്തമാക്കുന്നു. 2016 ല്‍ ഹിലരിക്കെതിരേ മത്സരിച്ചപ്പോള്‍ സ്ത്രീകള്‍ ട്രംപിനെ ധാരാളമായി പിന്തുണച്ചിരുന്നു. എന്നാല്‍, ലൈംഗികാതിക്രമക്കേസില്‍ കുറ്റവാളി എന്ന കോടതിവിധിക്കുശേഷം സ്ത്രീകളുടെ പിന്തുണ വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് പല സര്‍വേകളും കാണിക്കുന്നു. 
   ഇതുകൂടാതെ, മറ്റു ചില പ്രധാന വിഷയങ്ങള്‍കൂടി ഈ തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്:
സമ്പദ്‌വ്യവസ്ഥ 
    സംവാദത്തിനുമുമ്പു നടന്ന ഒരു അഭിപ്രായസര്‍വേപ്രകാരം 76 ശതമാനം അമേരിക്കക്കാരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഈ ഇലക്ഷനിലെ ഒരു പ്രധാന വിഷയമായി പരിഗണിക്കുന്നു. അമേരിക്കയുടെ സാമ്പത്തികരംഗം തങ്ങളുടെ ഭരണകാലത്ത് അഭിവൃദ്ധിപ്പെട്ടുവെന്നു തെളിയിക്കാന്‍ ഇരുവരും ശ്രമിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും ഫലപ്രദമായി നിയന്ത്രിക്കാന്‍ ബൈഡന്‍ഭരണകൂടത്തിനു കഴിഞ്ഞുവെന്ന് കമല ഹാരിസ് അവകാശപ്പെടുന്നു. പക്ഷേ, ഭൂരിപക്ഷം അമേരിക്കക്കാരും ഇതിനോടു യോജിക്കുന്നില്ല എന്നതാണു വാസ്തവം. കൂടിവരുന്ന തൊഴിലില്ലായ്മാനിരക്ക് (ഇപ്പോള്‍ 4.3 ശതമാനം) അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ട്രംപ് ആകട്ടെ, തന്റെ ഭരണകാലത്തു വളര്‍ച്ചയുടെ പാതയിലായിരുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ തെറ്റായ നയങ്ങളിലൂടെ കഴിഞ്ഞ നാലു വര്‍ഷമായി ബൈഡന്‍ ഭരണകൂടം പിന്നോട്ടു  നയിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ധാരാളം നികുതിയിളവു നല്‍കി അതുമൂലം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതാണ് ട്രംപിന്റെ നയമെങ്കില്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തി സാധാരണക്കാര്‍ക്ക് നികുതിയിളവ് നല്‍കണമെന്നതാണ് കമലയുടെ നിലപാട്. 
ഗര്‍ഭച്ഛിദ്രം 
   ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി 1973 മുതല്‍ രാജ്യത്ത് നിലനിന്നിരുന്ന നിയമം (ഞീല ്. ണമറല), സുപ്രീംകോടതിവിധിയിലൂടെ അസാധുവാക്കിയത് തന്റെ ഭരണകാലത്തു നടത്തിയ ഫലപ്രദമായ ഇടപെടല്‍മൂലമാണെന്നു സ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുന്നു.  യാഥാസ്ഥിതികരായ മൂന്നു ജഡ്ജിമാരെ തനിക്കു നിയമിക്കാന്‍ കഴിഞ്ഞതുമൂലമാണ് ചരിത്രപരമായ ഈ വിധി സാധ്യമായതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിലൂടെ, പ്രൊ ലൈഫ് സമൂഹത്തിന്റെയും കത്തോലിക്കാസഭയുടെയും പിന്തുണ നേടാന്‍ പറ്റുമെന്നാണ് ട്രംപ് കരുതുന്നത്.  എന്നാല്‍, ഈ വിധിയെ രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനാണ് കമല ഹാരിസിന്റെ ശ്രമം. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന പുരോഗമനസ്ത്രീപക്ഷവോട്ടുകള്‍ തന്റെ പിന്നില്‍ അണിനിരത്തുന്നതിനുവേണ്ടി ട്രംപിന്റെ തീരുമാനങ്ങളെ കടന്നാക്രമിക്കാനും ഗര്‍ഭച്ഛിദ്രത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കു ശക്തമായി പിന്തുണ നല്‍കാനും കമല ശ്രമിക്കുന്നു. അതേസമയം, ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുള്ളതാണെന്ന് ഇരുവരും അംഗീകരിക്കുന്നു.
കുടിയേറ്റം 
   അമേരിക്കയിലേക്കു കുടിയേറിയെത്തുന്ന ആളുകളോടു വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍ഭരണകൂടം സ്വീകരിക്കുന്നത്.  നിയമവിരുദ്ധമായി എത്തുന്നവര്‍ക്കുപോലും എട്ടുവര്‍ഷംകൊണ്ട് പൗരത്വം നല്‍കുന്ന ഒരു പദ്ധതി ഗവണ്മെന്റ് ആവിഷ്‌കരിച്ചിരുന്നു. പതിനൊന്നു ദശലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു സന്തോഷം നല്‍കുന്ന കാര്യമാണിത്. എന്നാല്‍, അനധികൃതമായി കുടിയേറിയവരെയെല്ലാം രാജ്യത്തുനിന്നു പുറത്താക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അധികാരത്തില്‍ വീണ്ടും എത്തുകയാണെങ്കില്‍, മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിലേക്കുള്ള യാത്രാനിരോധനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. ഇതുകൂടാതെ, തീവ്രവാദചിന്തയുമായി രാജ്യത്തു കഴിയുന്നവരെ പുറത്താക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെടുന്നു.
പലസ്തീന്‍പ്രശ്‌നം 
   ഇസ്രയേലിനെ അകമഴിഞ്ഞു സഹായിക്കുന്ന നയമാണ് ബൈഡന്‍ ഗവണ്മെന്റിന്റേത്. എന്നാല്‍, രാജ്യത്ത് യുദ്ധത്തിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നപ്പോള്‍, ഇസ്രയേലിനുള്ള സഹായം പുനഃപരിശോധിക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. ബൈഡനെക്കാള്‍ പലസ്തീനികള്‍ക്ക് അനുകൂലമായ നിലപാടാണ് കമല സ്വീകരിക്കുന്നത്. ഈ നിലപാടുമൂലം അമേരിക്കയിലുള്ള യഹൂദവംശജരുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്ക ഡെമോക്രാറ്റ് കേന്ദ്രങ്ങള്‍ക്കുണ്ട്. കൂടാതെ, മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി, ചര്‍ച്ചകളിലൂടെ പ്രത്യേക പലസ്തീന്‍രാജ്യം സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. ട്രംപിനും വിട്ടുവീഴ്ചയില്ലാത്ത ഇസ്രയേല്‍ അനുകൂലനിലപാടാണുള്ളത്. അമേരിക്കന്‍ കലാലയങ്ങളില്‍ ഉയര്‍ന്നുവന്ന പലസ്തീന്‍ അനുകൂലപ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്ന് പരസ്യനിലപാടു സ്വീകരിച്ചുകൊണ്ട്  അദ്ദേഹം രംഗത്തുവന്നിരുന്നു. 
വിശ്വാസം 
    പ്രൊട്ടസ്റ്റന്റ് സഭാവിഭാഗമായ പ്രിസ്ബിറ്റേറിയന്‍സമൂഹത്തിലെ അംഗമായാണ് ട്രംപ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ അദ്ദേഹം ഒരു പ്രത്യേക ഗ്രൂപ്പിലും അംഗമല്ലാതെ ക്രൈസ്തവവിശ്വാസം (ിീിറലിീാശിമശേീിമഹ) പിന്തുടരുന്നു എന്നാണ് കരുതുന്നത്. എങ്കിലും, മതസ്വാതന്ത്ര്യത്തിനുവേണ്ടിയും പരമ്പരാഗതമൂല്യങ്ങള്‍ക്കുവേണ്ടിയും താന്‍ നിലകൊള്ളുന്നുവെന്നു സ്ഥാപിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. പ്യൂ റിസേര്‍ച്ചിന്റെ സര്‍വേ അനുസരിച്ച്     അമേരിക്കയിലെ 61 ശതമാനം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും 52 ശതമാനം കത്തോലിക്കരും ട്രംപ് മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു കരുതുന്നു.
അമേരിക്കയിലെ മറ്റൊരു പ്രൊട്ടസ്റ്റന്റ് ക്രൈസ്തവവിഭാഗമായ ബാപ്റ്റിസ്റ്റ്‌സഭയില്‍ അംഗമാണ് കമല ഹാരിസ്. തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി ഏറ്റുപറയാന്‍ കമല ഒരിക്കലും മടിക്കുന്നില്ല. 'നല്ല സമരിയാക്കാരന്റെ ഉപമയും അതുപോലുള്ള മറ്റ് ബൈബിള്‍ പ്രബോധനങ്ങളും പഠിക്കുന്നതിലൂടെയാണ് എനിക്ക് സാമൂഹികസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യം നേടുവാന്‍ സാധിച്ചത്' എന്ന് കമല ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു. എന്റെ കുട്ടിക്കാലംമുതല്‍, ദൈവാലയം എനിക്കു ശക്തിപകരുന്ന ഒരു ഇടമാണ്. അത് ആഴമേറിയ വിചിന്തനത്തിനുള്ള ഒരു സ്ഥലമാണ് - അവര്‍ പറഞ്ഞു. എന്നാല്‍, ഗര്‍ഭച്ഛിദ്രത്തെ ശക്തമായി അനുകൂലിക്കുന്ന നിലപാടുമൂലം യാഥാസ്ഥിതിക വോട്ടുകള്‍ കമലയ്ക്കു ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 
തിരഞ്ഞെടുപ്പുപ്രക്രിയ 
    നവംബര്‍ അഞ്ചിനാണ്  അമേരിക്കന്‍ പ്രസിഡന്റുതിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനായി ഇലക്ടറല്‍ കോളജ് സംവിധാനത്തിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് നേടുന്നവര്‍ക്ക് ആ  സംസ്ഥാനത്തെ മുഴുവന്‍ പ്രതിനിധികളുടെയും പിന്തുണ ലഭിക്കും. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. അങ്ങനെ, ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍  270  വോട്ടു ലഭിക്കുന്നവര്‍  അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും. അതായത്, കൂടുതല്‍ ജനങ്ങളുടെ വോട്ടു നേടുന്നവരല്ല; മറിച്ച്, കൂടുതല്‍ പ്രതിനിധികളുടെ പിന്തുണ ലഭിക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഉദാഹരണമായി, ഹിലരി ക്ലിന്റണ്‍ മുപ്പതു ലക്ഷത്തോളം ജനകീയവോട്ടുകള്‍ കൂടുതല്‍ നേടിയെങ്കിലും, 304 ഇലക്ടറല്‍വോട്ടു നേടിയ ട്രംപ് ആയിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ വിജയിയായത്.    
    അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഏതെങ്കിലും ഒരു പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ, ഈ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ ആര്‍ക്കു ലഭിക്കുമെന്ന് മുന്‍കൂട്ടി കണക്കുകൂട്ടാന്‍ കഴിയും. അതിനാല്‍,  ഇത്തരം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ സമയം ചെലവഴിക്കാറില്ല. ഇരുവശത്തേക്കും ചായാവുന്ന ഏഴോളം 'സ്വിങ് സ്റ്റേറ്റു'കളാണ് യഥാര്‍ഥത്തില്‍ അമേരിക്കന്‍ പ്രസിഡന്റുതിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ, സ്ഥാനാര്‍ഥികള്‍ കൂടുതല്‍ സമയം ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനു ശ്രദ്ധിക്കുന്നു. 
   എന്തായാലും, ഈ കാര്യങ്ങള്‍ ഇപ്പോള്‍ കമലയ്ക്ക് അനുകൂലമായാണ് പരിണമിക്കുന്നത്. ഭൂരിഭാഗം അഭിപ്രായസര്‍വേകളും അവര്‍ക്കു മുന്‍തൂക്കം പ്രവചിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേയില്‍ കമല ട്രംപിനെക്കാള്‍ രണ്ടു പോയിന്റുകള്‍ക്കു മുന്നിട്ടുനില്‍ക്കുന്നു. എങ്കിലും, ഇവയെല്ലാം അതിജീവിച്ചു രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റാകാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ട്രംപ് മുന്നോട്ടുപോകുന്നത്. എന്നാല്‍, ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ട്വിസ്റ്റ് എന്തെങ്കിലും സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് അമേരിക്കന്‍ജനതയും ലോകം മുഴുവനും.
 

 

 

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)