•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇരട്ടമെഡല്‍; ചരിത്രനേട്ടവുമായി മനു ഭാക്കര്‍

''നമ്മള്‍ തമ്മില്‍ മിക്ഡ്ഡ് സോണില്‍ സംസാരിച്ചതല്ലേ?'' കഴിഞ്ഞ ഒക്‌ടോബറില്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ മനു ഭാക്കര്‍ വേദിക്കു പുറത്തു കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് അങ്ങനെയാണ്. മിക്ഡ്ഡ് സോണില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കൂം വീഡിയോ എടുക്കാന്‍ അനുവാദമില്ല. അതുകൊണ്ട് രണ്ടു മിനിറ്റ് വേണമെന്നു പറഞ്ഞപ്പോള്‍ മനു അനുസരിച്ചു. അതാണ് മനു ഭാക്കറിന്റെ ഏകാഗ്രത; സൂക്ഷ്മനിരീക്ഷണം. ഒട്ടേറെപ്പേര്‍ മനുവിനെ മിക്‌സ്ഡ് സോണില്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എന്നിട്ടും മനു ഓര്‍ത്തെടുത്തു.

ഇനി കോച്ച് ജസ്പാല്‍ റാണയെക്കുറിച്ച്. വര്‍ഷം 1996. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ഡോ. കാര്‍ണിസിങ് റേഞ്ചില്‍ ഈ ലേഖകന്‍ മന്‍ഷേര്‍ സിങ്ങിനോടു സംസാരിക്കുമ്പോള്‍ ജസ്പാല്‍ അടുത്തുണ്ട്. പെട്ടെന്ന്, ഇന്ത്യയുടെ ദേശീയകോച്ച് പ്രഫ. സണ്ണി തോമസ് പിന്നിലൂടെ വന്ന് ജസ്പാലിനിട്ട് ചെറിയൊരു തൊഴി കൊടുത്തു. മറ്റു താരങ്ങള്‍ ചിരിച്ചു. ''രാവിലെ ഇവന്‍ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവും.'' മന്‍ഷേര്‍ പറഞ്ഞു:  പിന്നീട് സണ്ണി തോമസ് പറഞ്ഞു: ''ബൈക്ക് എവിടെയോ വച്ചു മറന്നു. എവിടെയാ വച്ചതെന്ന് അവന്‍ ഓര്‍ക്കുന്നില്ല.'' ബൈക്കിനുശേഷം കാര്‍ വാങ്ങിയപ്പോള്‍ നടന്നൊരു സംഭവം കേട്ടറിഞ്ഞു. ട്രാഫിക് സിഗ്നല്‍ കാണാതെ മുന്നോട്ടെടുത്ത കാര്‍ ജസ്പാല്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നിലെ കാറില്‍ മുട്ടി. എന്നിട്ട് അവര്‍ കാര്‍ മുട്ടിച്ചെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ ജസ്പാലിനെ മറ്റുതാരങ്ങള്‍ പിന്‍തിരിപ്പിച്ചു.
ഇത്തരം രണ്ടു കഥാപാത്രങ്ങളുടെ ഏകോപനം എങ്ങനെയിരിക്കുമെന്നു സ്വാഭാവികമായും സംശയിക്കപ്പെട്ടു. പക്ഷേ, കാലം മാറി. ജസ്പാല്‍ റാണ പക്വതയുള്ള പരിശീലകനായി. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും ഒളിമ്പ്യനുമായ ജസ്പാല്‍ ഇടയ്ക്ക് മനുവുമായി തെറ്റി. ടോക്കിയോ ഒളിമ്പിക്‌സില്‍ ജസ്പാലിന്റെ സാന്നിധ്യം ഇല്ലാതെപോയി. പിസ്റ്റളിന്റെ സാങ്കേതികപ്പിഴവുമൂലം മനുവിനു പിഴച്ചു. ഏഷ്യന്‍ ഗെയിംസ് വേളയില്‍ ജസ്പാല്‍ ദേശീയടീമിനൊപ്പം ഇല്ലായിരുന്നു. അന്നു മനു പറഞ്ഞു, ജസ്പാല്‍ കൂടെയുണ്ടെങ്കില്‍ താന്‍ പാരീസില്‍ മെഡല്‍ നേടുമെന്ന്. മനു വാക്കുപാലിച്ചു. രണ്ടു വെങ്കലം. മൂന്നാമതൊന്നില്‍ നാലാം സ്ഥാനം. സ്വതേന്ത്രന്ത്യയുടെ ചരിത്രത്തില്‍ രണ്ടുപേര്‍ക്കേ ഇതിനുമുമ്പ് രണ്ട് ഒളിമ്പിക്‌സ് മെഡല്‍ ലഭിച്ചിട്ടുള്ളൂ. ഗുസ്തിതാരം സുശീല്‍ കുമാറിനും ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിനും. പക്ഷേ, അത് രണ്ട് ഒളിമ്പിക്‌സിലായിരുന്നു. സുശീല്‍കുമാര്‍ 2008 ല്‍ വെങ്കലവും 2012 ല്‍ വെള്ളിയും നേടി. സിന്ധു 2016 ല്‍ വെള്ളിയും 2020 ല്‍ വെങ്കലവും നേടി. ഇത്തവണ പാരീസില്‍ മത്സരിക്കുന്ന ഇന്ത്യന്‍ സംഘത്തിലെ 117 പേരില്‍ മനു മാത്രമാണ് മൂന്നിനങ്ങളില്‍ മത്സരിച്ചത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാരുള്‍ ചൗധരി രണ്ടിനങ്ങളില്‍ മത്സരിച്ചു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും 5000 മീറ്ററിലും. രണ്ടിലും ഫൈനലില്‍ കയറി. ശേഷിച്ച 115 പേരും ഓരോ ഇനത്തിലാണു മത്സരിക്കുന്നത്. വനിതകളുടെ 4 ന്ത 400 മീറ്റര്‍ റിലേയില്‍, 400 മീറ്റര്‍ താരം കിരണ്‍ പഹല്‍ ഇറങ്ങിയാല്‍മാത്രമേ ഇതില്‍ മാറ്റം വരികയുള്ളൂ.
1900 ത്തിലെ ഒളിമ്പിക്‌സില്‍ നോര്‍മന്‍ പ്രചാര്‍ഡ് 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു. പക്ഷേ, അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയെയാണു പ്രതിനിധാനം ചെയ്തത്. 2004 ലും 2008 ലും 2012 ലും ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ ഇന്ത്യയ്ക്ക് റിയോയിലും ടോക്കിയോയിലും ഷൂട്ടിങ് മെഡല്‍ ഇല്ലായിരുന്നു. മികച്ച തിരിച്ചുവരവാണ് ഇന്ത്യന്‍  ഷൂട്ടര്‍മാര്‍ കാഴ്ചവച്ചത്. 
പത്തുമീറ്റര്‍ എയര്‍ പിസ്റ്റളില്‍  വെങ്കലം നേടിയ മനുവാണ് പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിനു തുടക്കമിട്ടത്. തുടര്‍ന്ന്, പത്തുമീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് വിഭാഗത്തില്‍ സരബ് ജോത്‌സിങ്ങുമൊത്ത് വെങ്കലം കരസ്ഥമാക്കി. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തോടെ ക്വാളിഫയിങ് റൗണ്ട് പിന്നിട്ട മനു ഭാക്കര്‍ ഫൈനലില്‍ മൂന്നു സീരീസുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു.  മൂന്ന്, നാല് സ്ഥാനം നിര്‍ണയിക്കുന്ന എലിമിനേഷനില്‍ തുല്യത പാലിച്ചശേഷം ഷൂട്ടോഫിലാണ് ഹംഗറിയുടെ താരത്തോടു പരാജയപ്പെട്ടത്. 
ഇന്ത്യയുടെ ഷൂട്ടിങ് താരങ്ങള്‍ 21 ക്വോട്ട പ്ലേസുകള്‍ നേടിയതില്‍ രണ്ടെണ്ണം മനു സ്വന്തമാക്കിയതായിരുന്നു. 27 ഇനങ്ങളില്‍ ഇന്ത്യ മത്സരിച്ചു. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിന്റെയും ലോകറെക്കോര്‍ഡിന്റെയും മികവില്‍ 50 മീറ്റര്‍ റൈഫിള്‍ ക്രീപൊസിഷനില്‍ മത്സരിച്ച സിഫ്റ്റ് കൗര്‍ സമ്രയില്‍ ആയിരുന്നു കൂടുതല്‍ പ്രതീക്ഷ. പക്ഷേ, സിഫ്റ്റിന് ഫൈനലില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. മറിച്ച്, മേല്പറഞ്ഞ ഇനത്തിന്റെ പുരുഷവിഭാഗത്തില്‍ സ്വപ്നില്‍ കുശാലെ വെങ്കലം നേടുകയും ചെയ്തു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)