സഹിക്കുന്നവരോടുള്ള പക്ഷംചേരലാണ് യഥാര്‍ഥത്തില്‍ അല്‍ഫോന്‍സിയന്‍ദര്‍ശനത്തിന്റെ കാതല്‍. പ്രാര്‍ഥനകൊണ്ടും ജീവിതംകൊണ്ടും നിയോഗംകൊണ്ടും തനിക്കുലഭിച്ച സഹനംകൊണ്ടും അവള്‍ വേദനിക്കുന്ന മനുഷ്യരെശുശ്രൂഷിച്ചു. വേദനിക്കുന്നവരോടു പക്ഷം ചേരുമ്പോഴാണ് സഭ ഈശോയുടെ സഭയായി ലോകത്തിനുമുമ്പില്‍ നില്‍ക്കുന്നത്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഒരിക്കല്‍ക്കൂടി സമാഗതമാകുമ്പോള്‍ അല്‍ഫോന്‍സിയന്‍ ദര്‍ശനങ്ങളെക്കുറിച്ചു ചിന്തിക്കാനും ധ്യാനിക്കാനും പ്രാര്‍ഥിക്കാനും നമുക്ക് ഒരവസരംകൂടി കൈവന്നിരിക്കുകയാണ്. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തിലുടനീളം പുലര്‍ത്തിയആത്മീയവീക്ഷണം ഈശോയുമായി മനുഷ്യസാധ്യമാംവിധം പൂര്‍ണമായിട്ടുള്ള ഐക്യംസാധ്യമാക്കുന്നതായിരുന്നു. അതു സംബന്ധിച്ച് ഇന്ന് സഭ വളരെ ദൈവകൃപയിലാണ് മുന്നോട്ടുപോകുന്നത്. സഹനത്തിന്റെ തീവ്രമായ രൂപം
തന്നെ ദൈവം അല്‍ഫോന്‍സാമ്മയ്ക്കു നല്കിയിരുന്നു. ആ സഹനം ഈശോയുമായി താദാത്മ്യപ്പെടുന്നതിനു ദൈവംതനിക്കു നല്കിയ ദാനമാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. സഹനത്തെ ഒരു സമ്മാനമായി സ്വീകരിച്ച വ്യക്തിയാണ് അല്‍ഫോന്‍സാമ്മ.
ഒന്നാലോചിച്ചാല്‍, നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹാ നല്‍കിയ ദര്‍ശനം തന്നെയാണ് അല്‍ഫോന്‍സിയന്‍ദര്‍ശനം. നമ്മുടെ പിതാവ് നമ്മെ പഠി
പ്പിച്ച ആ ദര്‍ശനമാണ് അല്‍ഫോന്‍സാമ്മ ജീവിതത്തില്‍ ഉള്‍ച്ചേര്‍ത്തത്. കാരണം, മറ്റു ശിഷ്യന്മാര്‍ ഈശോയെ കïു എന്നു പറഞ്ഞപ്പോള്‍ തോമാശ്ലീഹാ പറഞ്ഞു: 'എനിക്കു കര്‍ത്താവിനെ കാണണം. അവിടുത്തെ കൈകളിലെ ആണിപ്പഴുതുകളില്‍ എന്റെ വിരലിടണം.
അവന്റെ തിരുവിലാവില്‍ എന്റെ കൈ വയ്ക്കണം.' ഇത് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഈശോയുടെ മുറിപ്പാടുകളിലേക്കുള്ള ഒരു ദര്‍ശനമായിരുന്നു മാര്‍ത്തോമ്മാശ്ലീഹാ നല്കിയത്.
ഒന്നാലോചിച്ചാല്‍, നമ്മുടെ പിതാവായ മാര്‍ത്തോമാശ്ലീഹാ നല്‍കിയ ദര്‍ശനംതന്നെയാണ് അല്‍ഫോന്‍സിയന്‍ദര്‍ശനം. നമ്മുടെ പിതാവ് നമ്മെ പഠിപ്പിച്ച ആ ദര്‍ശനമാണ് അല്‍ഫോന്‍സാമ്മ ജീവിതത്തില്‍ ഉള്‍ച്ചേര്‍ത്തത്. കാരണം, മറ്റു ശിഷ്യന്മാര്‍ ഈശോയെ കണ്ടു എന്നു പറഞ്ഞപ്പോള്‍ തോമാശ്ലീഹാ പറഞ്ഞു: ''എനിക്കും കര്‍ത്താവിനെ കാണണം. അവിടുത്തെ കൈകളിലെ ആണിപ്പഴുതുകളില്‍ എന്റെ വിരലിടണം. അവന്റെ തിരുവിലാവില്‍ എന്റെ കൈ വയ്ക്കണം.'' ഈശോയുടെ മുറിപ്പാടുകളിലേക്കുള്ള ഒരു ദര്‍ശനമായിരുന്നു മാര്‍ത്തോമാശ്ലീഹാ നല്കിയത്. അങ്ങനെ ഈശോയുടെ സഹനത്തോടുചേരാന്‍, ആ സഹനം ഇന്നു നാം ജീവിക്കുന്ന സാഹചര്യത്തില്‍ എപ്രകാരം നമ്മുടെ സഭാസമൂഹവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദര്‍ശനമാണത്. മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു കിട്ടിയ ആ പൈതൃകമാണ് അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തിലുടനീളം കാത്തുപരിപാലിച്ചത്. ഈശോയുടെ മുറിപ്പാടുകളിലേക്കുനോക്കി സ്വജീവിതത്തെ പൂര്‍ണമായും അവള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ആ മുറിപ്പാടുകളിലേക്കു നോക്കിയപ്പോള്‍ തനിക്കു ലഭിച്ച സഹനത്തിന്റെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ അല്‍ഫോന്‍സാമ്മയ്ക്കു സാധിച്ചു. അങ്ങനെയാണ് ക്രൈസ്തവജീവിതത്തെ നാമും അനുഗ്രഹമാക്കിത്തീര്‍ക്കേണ്ടത്.
സഭയില്‍ വേദനിക്കുന്ന അനേകം മനുഷ്യരുണ്ട്. അല്‍ഫോന്‍സാമ്മ താന്‍മാത്രം വേദനിക്കുന്നുവെന്നല്ല ചിന്തിച്ചത്, വേദനിക്കുന്ന അനേകരെ ആ വിശുദ്ധ തന്റെ വേദനയില്‍ കണ്ടു. അതാണല്ലോ തോമാശ്ലീഹാ പഠിപ്പിച്ചതും. ഈശോയുടെ മുറിപ്പാടുകളിലേക്കു നോക്കിയപ്പോള്‍ സഹിക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്ന എല്ലാവരെയും കാണുകയാണ്. ഈശോ അതാണ് യഥാര്‍ഥത്തില്‍ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നതും. വിശുദ്ധ മത്തായിയുടെ സുവിശേഷം 25-ാം അധ്യായത്തില്‍ അന്ത്യവിധിയെക്കുറിച്ചു പറയുന്നിടത്ത് അതു വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു. അതിന്റെ സാരാംശം ഇതാണ്: ഞാന്‍ വേദനിക്കുന്നവനും ദരിദ്രനും രോഗിയും പരിത്യക്തനും വിശക്കുന്നവനും ദാഹിക്കുന്നവനുമൊക്കെയായാണ് ഈ ലോകത്തില്‍ നിങ്ങളുടെ മുമ്പിലുള്ളത്. അവരെയൊക്കെ നിങ്ങള്‍ എങ്ങനെയാണോ സ്വീകരിക്കുന്നത്, അങ്ങനെയാണ് എന്നെ സ്വീകരിക്കാന്‍ സാധിക്കുന്നത് എന്ന് ഈശോ പഠിപ്പിക്കുന്നു. സഹിക്കുന്നവരോടുള്ള പക്ഷംചേരലാണ് യഥാര്‍ഥത്തില്‍ അല്‍ഫോന്‍സിയന്‍ദര്‍ശനത്തിന്റെ കാതല്‍. അല്‍ഫോന്‍സാമ്മ രോഗിയായിരുന്നു. ഒത്തിരിയേറെ സഹിച്ചു. പക്ഷേ, ആ സഹനം, സഹിക്കുന്ന എല്ലാവരെയും കാണാനുള്ള കണ്ണാടിയായിരുന്നു.
ഇന്നു സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം, ലോകത്തില്‍ ദൈവരാജ്യത്തിന്റെ അടയാളമായ സഭ സഹിക്കുന്നവരോടൊപ്പം നില്‍ക്കുമ്പോഴാണ് അത് ദൈവരാജ്യത്തിന്റെ ഏറ്റവും ശക്തമായ രൂപമായി ലോകത്തിനു കാണാന്‍ സാധിക്കുന്നത്. ഇന്ന് എത്രയോ മനുഷ്യരാണ് ഹൃദ്രോഗവും കാന്‍സറുംമൂലമൊക്കെ വിഷമിക്കുന്നത്. ഓരോ ആഴ്ചയിലും മൂന്നുംനാലും ഡയാലിസിസ് ചെയ്തു ജീവിക്കുന്ന മനുഷ്യരുണ്ട്. അവര്‍മാത്രമല്ല, അവരുടെകൂടെയുള്ള ബന്ധുക്കളും ഈ വേദന അനുനിമിഷം അനുഭവിക്കുകയാണ്. നമ്മുടെ സമുദായത്തില്‍ത്തന്നെ നാല്പതു വയസ്സു കഴിഞ്ഞിട്ടും, വിവാഹം കഴിക്കാന്‍ പറ്റാത്ത എത്രയോ പുരുഷന്മാരുണ്ട്. അതുപോലെതന്നെ, വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്ത എത്രയോ ആളുകളുണ്ട്. ഇങ്ങനെ പലതരത്തില്‍ വേദനിക്കുന്ന ഒത്തിരിയേറെ മനുഷ്യര്‍ നമുക്കു ചുറ്റിലുമുണ്ട്.
അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നത്, ഈ വേദനിക്കുന്ന മനുഷ്യരുടെ നൊമ്പരം ഉള്‍ക്കൊള്ളുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണമാകുന്നത് എന്നാണ്; സ്‌നേഹവും ഐക്യവും സന്തോഷവും സമാധാനവും എല്ലാം അനുഭവിച്ച് ദൈവത്തിന്റെ മക്കള്‍ എന്ന കൂട്ടായ്മയില്‍ വസിക്കാന്‍ നമുക്കു സാധിക്കുന്നതും അപ്പോഴാണ്. ഇങ്ങനെയൊരു സഹനത്തിന്റെ രൂപം നമ്മുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കണം. അല്‍ഫോന്‍സാമ്മ രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് മുറിവേറ്റ മനുഷ്യര്‍ക്കുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. അവരുടെ വേദന താന്‍ ഏറ്റെടുക്കുകയാണെന്നു പറഞ്ഞു. മറ്റുള്ളവരുടെ വേദന തന്റെ ജീവിതത്തിലേക്കു സ്വീകരിക്കാനുള്ള ഒരു മനോഭാവം, ആ വേദന ഈശോയുമായി തന്നെ ഐക്യപ്പെടുത്തുമെന്നുള്ള ബോധ്യം - ഇവയാണ് അല്‍ഫോന്‍സാമ്മ ഏറ്റവും പ്രധാനമായി നമ്മെ പഠിപ്പിക്കുന്നത്. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പായും നമ്മുടെ മറ്റു സഭാതലവന്മാരുമൊക്കെ നിരന്തരം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. വേദനിക്കുന്നവരോടു പക്ഷം ചേരുമ്പോഴാണ് സഭ ഈശോയുടെ സഭയായി ലോകത്തിനുമുമ്പില്‍ നില്‍ക്കുന്നത്. അല്‍ഫോന്‍സിയന്‍ദര്‍ശനവും ഇതുതന്നെയാണ്. അല്‍ഫോന്‍സാമ്മ രോഗക്കിടക്കയിലായിരുന്നു. കിടക്കയിലായിരുന്നപ്പോഴും അവള്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇത് പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ മനുഷ്യരുമായും ഐക്യപ്പെടാനിടയാക്കി. പ്രാര്‍ഥനകൊണ്ടും ജീവിതംകൊണ്ടും നിയോഗംകൊണ്ടും തനിക്കുലഭിച്ച സഹനംകൊണ്ടും അവള്‍ വേദനിക്കുന്ന മനുഷ്യരെ ശുശ്രൂഷിച്ചു. ഇന്നും അല്‍ഫോന്‍സാമ്മ ജീവിക്കുന്നതിന്റെ പ്രധാനകാരണം അതാണ്. ജീവിച്ചിരുന്ന കാലത്ത് സഹിക്കുന്ന മനുഷ്യരോടൊപ്പം നിന്നു.
സഹിക്കുന്നവരോടൊപ്പം അല്‍ഫോന്‍സാമ്മ ഇന്നും ജീവിക്കുന്നുണ്ട്. സഹിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സാന്ത്വനവും സൗഖ്യവുമായിത്തീരാന്‍ അവര്‍ക്കു കഴിയുന്നത് ജീവിച്ചിരുന്ന കാലത്ത് അവര്‍ ഈശോയുമായി അത്രമാത്രം ഐക്യപ്പെട്ടിരുന്നു എന്നതുകൊണ്ടാണ്. ഈശോയുടെ സഹനരൂപത്തിന്റെ ഒരു നിഴലായി ഈ ഭൂമിയില്‍ അല്‍ഫോന്‍സാമ്മ ജീവിച്ചു. മരണാനന്തരവും ഈശോയുടെ ഒരു നിഴലായിട്ടുതന്നെ അല്‍ഫോന്‍സാമ്മയെ അനുഭവിക്കാന്‍ അവളെ സമീപിക്കുന്നവര്‍ക്കെല്ലാം കഴിയുന്നുവെന്നത് എത്രയോ ധന്യമാണ്!