ഭാഗ്യസ്മരണയ്ക്ക് അര്‍ഹനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി (1873-1925) പുരോഹിതാഭിഷിക്തനായിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്ന 2024 മേയ് 27, ചരമശതാബ്ദിയിലേക്കു പ്രവേശിക്കുന്ന 2024 ജൂണ്‍ 2 എന്നീ സുപ്രധാനദിനങ്ങള്‍ അടുത്തുവരുമ്പോള്‍, അജപാലനരംഗത്ത് ഒരു വൈദികനെന്ന നിലയിലും വൈദികമേലധ്യക്ഷനെന്ന നിലയിലും തനിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച പിതാവിനെക്കുറിച്ചുള്ള മഹദ്‌സ്മരണകള്‍ക്ക് ഉചിതമായ അവസരമാണ്. ''അപ്രാപ്യനും അയോഗ്യനും'' എന്നു വിനയപൂര്‍വം ഏറ്റുപറഞ്ഞുകൊണ്ട് ഏല്പിക്കപ്പെട്ട ശ്ലൈഹികാധികാരത്തെ ഫലസമ്പൂര്‍ണമാക്കാന്‍ പ്രയത്‌നിച്ച പിതാവ്, തന്റെ പൗരോഹിത്യം ജീവിച്ചതെങ്ങനെയെന്ന് അനുസ്മരിക്കുകയാണിവിടെ.
'വിശുദ്ധ കുര്‍ബാന വിശുദ്ധജനത്തിനുള്ളതാകുന്നു' എന്ന പരി. കുര്‍ബാനയിലെ ഉദ്‌ഘോഷണം പരി. കുര്‍ബാനയുടെ പരികര്‍മികളും സ്വീകര്‍ത്താക്കളും വിശുദ്ധരായിരിക്കണമെന്ന് അര്‍ഥമാക്കുന്നു. കുഞ്ഞുതോമ്മാച്ചന്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരി പിതാവില്‍, പൗരോഹിത്യജീവിതത്തിലേക്കുള്ള വിളി ചെറുപ്പംമുതലേ പ്രകടമായിരുന്നു. വൈദികനായ ചിറ്റപ്പന്‍, ബഹു. തോമ്മാച്ചന്‍ ശാരീരികാസ്വാസ്ഥ്യം നിമിത്തം ഇടവകജോലിയില്‍നിന്നു വിരമിച്ച് ചമ്പക്കുളത്തു താമസം തുടങ്ങിയതിനാല്‍, ചിറ്റപ്പനോടൊപ്പം സുറിയാനിഭാഷയില്‍ പരി. കുര്‍ബാനയില്‍ പങ്കെടുക്കാനും അഞ്ചുവയസ്സുമുതല്‍ ശുശ്രൂഷിസ്ഥാനം ഏറ്റെടുക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. അദ്ദേഹത്തിന് ആനന്ദകരമായിരുന്ന ഈ ശുശ്രൂഷ കുര്‍ബാനപ്പട്ടം സ്വീകരിക്കുന്നതുവരെ മുടക്കംകൂടാതെ തുടര്‍ന്നു. ആ വിശുദ്ധജീവിതവും പൗരോഹിത്യദര്‍ശനങ്ങളും കാലക്രമേണ 'കൊച്ചുപുണ്യവാന്‍' എന്നു റോമിലെ പ്രൊപ്പഗാന്തകോളേജിലെ അധികാരികളും സഹപാഠികളും വിളിക്കത്തക്കവിധം ഭക്തിസമന്വിതവും സല്‍ഗുണസമ്പൂര്‍ണവുമായിരുന്നു. 1899 മേയ് 27 ന് പൗരോഹിത്യം സ്വീകരിച്ചപ്പോള്‍, ദൈവം 'ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ വിളിച്ച്' (ജറെ. 1:5) അദ്ദേഹത്തില്‍ നിക്ഷേപിച്ച പൗരോഹിത്യം എന്ന ദാനം കാലസമ്പൂര്‍ണതയില്‍ തിരുസ്സഭയാല്‍ അഭിഷേകം ചെയ്യപ്പെട്ടു എന്നേ കരുതേണ്ടതുള്ളു.
വി. കുര്‍ബാനയുടെ ഭക്തനായും പരികര്‍മിയായും പ്രചാരകനായും വൈദികധര്‍മംനിര്‍വഹിക്കുന്നതില്‍ അദ്ദേഹം മാതൃകയായി. ഞായറാഴ്ചകളില്‍ സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ടു നല്‍കിയിരുന്ന പ്രസംഗങ്ങള്‍ ലളിതവും മനോഹരവും ദൈവജനത്തിനു ഹൃദയസ്പര്‍ശിയുമായിരുന്നു. മലയാള ബൈബിള്‍തര്‍ജമകളില്ലാതിരുന്ന അക്കാലത്ത്, ലത്തീന്‍, സുറിയാനി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലുള്ള സുവിശേഷം വായിക്കാനും വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. വിശ്വാസികളുടെ ആവശ്യമനുസരിച്ച് പാപസങ്കീര്‍ത്തനവേദിയിലിരുന്ന വൈദികന്‍, മെത്രാനായശേഷവും പള്ളിവിസീത്ത നടത്തുന്ന അവസരങ്ങളില്‍ അനുരഞ്ജനകൂദാശയ്ക്കണഞ്ഞവരെ നിരാശരാക്കിയില്ല. സത്തയും വിശദാംശങ്ങളും തമ്മില്‍ വിവേചിച്ചു ശരിയായതു ചെയ്യാന്‍ അനുഗൃഹീതനായ പിതാവ്, പുനരൈക്യത്തിനു ശ്രമിച്ച യാക്കോബായസഭയില്‍നിന്നുള്ള ദാവീദച്ചനും കൂട്ടര്‍ക്കുംവേണ്ടി പുതിയ റീത്തിലുള്ള തക്‌സായും മറ്റും സംഘടിപ്പിച്ചു പുനരൈക്യം സാധിച്ചു. എന്നാല്‍, അബദ്ധപഠനങ്ങള്‍ക്കെതിരായുള്ള വിശ്വാസസമര്‍ഥനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ളവനായി അദ്ദേഹത്തെ ചെറുപ്പംമുതല്‍ നമുക്കു കാണാന്‍ കഴിയുന്നു എന്നതിനുദാഹരണമാണ് വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രചിച്ച 'റോമായാത്ര'യുടെ മൂന്നാംഭാഗത്തെ സത്യവിശ്വാസപ്രബോധനം.
വിവിധ ഭക്താനുഷ്ഠാനങ്ങളിലൂടെയും ഇടയലേഖനങ്ങളിലൂടെയും അദ്ദേഹം വിശ്വാസികളുടെയിടയില്‍ അധികമായി പ്രചരിപ്പിക്കാനാഗ്രഹിച്ച സല്‍കൃത്യം വിശുദ്ധകുര്‍ബാനയുടെ ഭക്തിയാണ്. വിശുദ്ധകുര്‍ബാനയുടെ ആരാധനാസഖ്യം സ്ഥാപിച്ചും പതിമ്മൂന്നുമണി ആരാധന, നാല്പതുമണി ആരാധന, പരി. കുര്‍ബായുടെ വാഴ്‌വ് തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുത്തും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ചു.
പരി. കുര്‍ബാനയോടുള്ള ഭക്തിയാല്‍ പ്രചോദിതനായി, ചങ്ങനാശ്ശേരിയില്‍ അനേകം ഭക്തസഖ്യങ്ങള്‍ സ്ഥാപിച്ചു. അതേ ഭക്തിയാല്‍ പ്രേരിതനായി പരിശുദ്ധ കുര്‍ബാനയുടെ ആരാധനാസന്ന്യാസിനീസമൂഹവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പൗരോഹിത്യരജതജൂബിലിയാഘോഷങ്ങളുടെ പര്യവസാനമായി നടത്തപ്പെട്ടത് ചങ്ങനാശ്ശേരി ചന്തക്കടവിലുള്ള കുരിശുപള്ളിമുതല്‍ കത്തീദ്രല്‍ പള്ളിവരെയുള്ള രാജപാതയിലൂടെ ഒരു മൈല്‍ ദീര്‍ഘിച്ച ദിവ്യകാരുണ്യപ്രദക്ഷിണമായിരുന്നു.
താന്‍ ജീവിച്ച പൗരോഹിത്യദര്‍ശനങ്ങളാല്‍ പ്രേരിതനായി തന്റെ സഹോദരവൈദികരെ ഒരുമിച്ചുകൂട്ടി വാര്‍ഷികധ്യാനങ്ങള്‍ നടത്തിയും അവരെ തനിച്ചു കണ്ടും അവരുടെ ആത്മീയതയെയും ദൗത്യനിര്‍വഹണത്തെയും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, ദൈവജനത്തെ നയിക്കേണ്ടുന്ന അവരുടെ പ്രവര്‍ത്തനങ്ങളെയും പ്രസംഗങ്ങളെയും പ്രത്യേകിച്ച്, ജീവിതമാതൃകയെയുംകുറിച്ച് സ്‌നേഹബുദ്ധ്യാ, എന്നാല്‍, കര്‍ക്കശമായി അദ്ദേഹം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വൈദികരുടെ കടമകള്‍ ദൈവത്തിന്റെയും മറ്റുള്ളവരുടെയും അവനവന്റെയും നേര്‍ക്കുള്ളവയായി അദ്ദേഹം തരംതിരിക്കുന്നു. പരി. കുര്‍ബാനയ്ക്കും കാനോനനമസ്‌കാരത്തിനും പുറമേ വൈദികര്‍ അവശ്യം അനുഷ്ഠിക്കേണ്ട ഭക്തകൃത്യങ്ങളെ 1916 ജൂണ്‍ 1 ന് അയച്ച കത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധി, നിയോഗശുദ്ധി, വേദപുസ്തകപാരായണം, വിരക്തി എന്നിവയും ദൈവശാസ്ത്രം, സന്മാര്‍ഗശാസ്ത്രം, സുറിയാനി എന്നിവയിലുള്ള അറിവും ആവശ്യമാണെന്ന് ഊന്നിപ്പറയുന്നു. ദൈവജനത്തിനുനേര്‍ക്കുള്ള അവരുടെ കടമയെപ്പറ്റി പറയുമ്പോള്‍ ആത്മാക്കളുടെ രക്ഷയില്‍ ശ്രദ്ധിക്കുക, കൂദാശകള്‍ പരികര്‍മം ചെയ്യുക, സന്മാതൃക കൊടുക്കുക, ദൈവവചനം പ്രഘോഷിക്കുക, അജ്ഞാനികളുടെ മനസ്സുതിരിവിനായി പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക എന്നിവയോടൊപ്പം, ദാനധര്‍മം, പരസ്പരബഹുമാനം എന്നിവയില്‍ മുന്നിട്ടുനില്‍ക്കാനും ധനം, ലോകസംസര്‍ഗം എന്നിവയുടെ കാര്യത്തില്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കാനും വന്ദ്യപിതാവ് വൈദികരെ ഉപദേശിക്കുന്നുണ്ട്.
അപരനെ സ്‌നേഹിച്ച് ശൂന്യനായിത്തീരുന്ന, മറ്റൊരു ക്രിസ്തുവായി മാറാന്‍ പരിശ്രമിക്കുന്ന ഒരു പുരോഹിതനെ 52 വര്‍ഷത്തെ ആ ജീവിതത്തില്‍നിന്നു നമുക്ക് വായിച്ചെടുക്കാം. ആത്മീയ, ഭൗതികവളര്‍ച്ചയ്ക്കായി തന്നെത്തന്നെ വ്യയംചെയ്യുന്ന, കരുണയുടെ കരങ്ങള്‍ നീട്ടി അവശരെയും അജ്ഞരെയും സര്‍വപ്രകാരേണ ഉയര്‍ത്തുന്നതിനായി തന്റെ ആരോഗ്യവും സമയവും ചെലവഴിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്ക് അവിടെ കാണാനാവും! പുരോഹിതന്റെയും പുരോഹിതശ്രേഷ്ഠന്റെയും ദൗത്യം നിര്‍വഹിച്ച്, സമൂഹോദ്ധാരണത്തിന്റെ, സ്ത്രീസമുദ്ധാരണത്തിന്റെ, മാനവസമത്വത്തിന്റെ, നീതിബോധത്തിന്റെ മഹത്തായ സന്ദേശമേകിയ ആ ധന്യജീവിതം ഇനിയും നമുക്കു പാഠപുസ്തകമാകേണ്ടതുണ്ട്.
ദര്‍ശനദീപ്തിയാര്‍ന്ന ധന്യജീവിതം
ഭാഗ്യസ്മരണാര്‍ഹനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പുരോഹിതനായി അഭിഷിക്തനായിട്ട് 2024 മേയ് 27 ന് 125 വര്‍ഷം പൂര്‍ത്തിയാകുന്നു. ജൂണ്‍ രണ്ടിന് ചരമശതാബ്ദിയിലേക്കു പ്രവേശിക്കുന്ന വേളയില്‍, ധന്യതയാര്‍ന്ന ആ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം
ഭാഗ്യസ്മരണയ്ക്ക് അര്‍ഹനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി (1873-1925) പുരോഹിതാഭിഷിക്തനായിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്ന 2024 മേയ് 27, ചരമശതാബ്ദിയിലേക്കു പ്രവേശിക്കുന്ന 2024 ജൂണ്‍ 2 എന്നീ സുപ്രധാനദിനങ്ങള്‍ അടുത്തുവരുമ്പോള്‍, അജപാലനരംഗത്ത് ഒരു വൈദികനെന്ന നിലയിലും വൈദികമേലധ്യക്ഷനെന്ന നിലയിലും തനിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച പിതാവിനെക്കുറിച്ചുള്ള മഹദ്‌സ്മരണകള്‍ക്ക് ഉചിതമായ അവസരമാണ്. 'അപ്രാപ്യനും അയോഗ്യനും' എന്നു വിനയപൂര്‍വം ഏറ്റുപറഞ്ഞുകൊണ്ട് ഏല്പിക്കപ്പെട്ട ശ്ലൈഹികാധികാരത്തെ ഫലസമ്പൂര്‍ണമാക്കാന്‍ പ്രയത്‌നിച്ച പിതാവ്, തന്റെ പൗരോഹിത്യം ജീവിച്ചതെങ്ങനെയെന്ന് അനുസ്മരിക്കുകയാണിവിടെ.
'വിശുദ്ധ കുര്‍ബാന വിശുദ്ധജനത്തിനുള്ളതാകുന്നു' എന്ന പരി. കുര്‍ബാനയിലെ ഉദ്‌ഘോഷണം പരി. കുര്‍ബാനയുടെ പരികര്‍മികളും സ്വീകര്‍ത്താക്കളും വിശുദ്ധരായിരിക്കണമെന്ന് അര്‍ഥമാക്കുന്നു. കുഞ്ഞുതോമ്മാച്ചന്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരി പിതാവില്‍, പൗരോഹിത്യജീവിതത്തിലേക്കുള്ള വിളി ചെറുപ്പംമുതലേ പ്രകടമായിരുന്നു. വൈദികനായ ചിറ്റപ്പന്‍, ബഹു. തോമ്മാച്ചന്‍ ശാരീരികാസ്വാസ്ഥ്യം നിമിത്തം ഇടവകജോലിയില്‍നിന്നു വിരമിച്ച് ചമ്പക്കുളത്തു താമസം തുടങ്ങിയതിനാല്‍, ചിറ്റപ്പനോടൊപ്പം സുറിയാനിഭാഷയില്‍ പരി. കുര്‍ബാനയില്‍ പങ്കെടുക്കാനും അഞ്ചുവയസ്സുമുതല്‍ ശുശ്രൂഷിസ്ഥാനം ഏറ്റെടുക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. അദ്ദേഹത്തിന് ആനന്ദകരമായിരുന്ന ഈ ശുശ്രൂഷ കുര്‍ബാനപ്പട്ടം സ്വീകരിക്കുന്നതുവരെ മുടക്കംകൂടാതെ തുടര്‍ന്നു. ആ വിശുദ്ധജീവിതവും പൗരോഹിത്യദര്‍ശനങ്ങളും കാലക്രമേണ 'കൊച്ചുപുണ്യവാന്‍' എന്നു റോമിലെ പ്രൊപ്പഗാന്തകോളേജിലെ അധികാരികളും സഹപാഠികളും വിളിക്കത്തക്കവിധം ഭക്തിസമന്വിതവും സല്‍ഗുണസമ്പൂര്‍ണവുമായിരുന്നു. 1899 മേയ് 27 ന് പൗരോഹിത്യം സ്വീകരിച്ചപ്പോള്‍, ദൈവം 'ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ വിളിച്ച്' (ജറെ. 1:5) അദ്ദേഹത്തില്‍ നിക്ഷേപിച്ച പൗരോഹിത്യം എന്ന ദാനം കാലസമ്പൂര്‍ണതയില്‍ തിരുസ്സഭയാല്‍ അഭിഷേകം ചെയ്യപ്പെട്ടു എന്നേ കരുതേണ്ടതുള്ളു.
വി. കുര്‍ബാനയുടെ ഭക്തനായും പരികര്‍മിയായും പ്രചാരകനായും വൈദികധര്‍മംനിര്‍വഹിക്കുന്നതില്‍ അദ്ദേഹം മാതൃകയായി. ഞായറാഴ്ചകളില്‍ സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ടു നല്‍കിയിരുന്ന പ്രസംഗങ്ങള്‍ ലളിതവും മനോഹരവും ദൈവജനത്തിനു ഹൃദയസ്പര്‍ശിയുമായിരുന്നു. മലയാള ബൈബിള്‍തര്‍ജമകളില്ലാതിരുന്ന അക്കാലത്ത്, ലത്തീന്‍, സുറിയാനി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലുള്ള സുവിശേഷം വായിക്കാനും വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. വിശ്വാസികളുടെ ആവശ്യമനുസരിച്ച് പാപസങ്കീര്‍ത്തനവേദിയിലിരുന്ന വൈദികന്‍, മെത്രാനായശേഷവും പള്ളിവിസീത്ത നടത്തുന്ന അവസരങ്ങളില്‍ അനുരഞ്ജനകൂദാശയ്ക്കണഞ്ഞവരെ നിരാശരാക്കിയില്ല. സത്തയും വിശദാംശങ്ങളും തമ്മില്‍ വിവേചിച്ചു ശരിയായതു ചെയ്യാന്‍ അനുഗൃഹീതനായ പിതാവ്, പുനരൈക്യത്തിനു ശ്രമിച്ച യാക്കോബായസഭയില്‍നിന്നുള്ള ദാവീദച്ചനും കൂട്ടര്‍ക്കുംവേണ്ടി പുതിയ റീത്തിലുള്ള തക്‌സായും മറ്റും സംഘടിപ്പിച്ചു പുനരൈക്യം സാധിച്ചു. എന്നാല്‍, അബദ്ധപഠനങ്ങള്‍ക്കെതിരായുള്ള വിശ്വാസസമര്‍ഥനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ളവനായി അദ്ദേഹത്തെ ചെറുപ്പംമുതല്‍ നമുക്കു കാണാന്‍ കഴിയുന്നു എന്നതിനുദാഹരണമാണ് വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രചിച്ച 'റോമായാത്ര'യുടെ മൂന്നാംഭാഗത്തെ സത്യവിശ്വാസപ്രബോധനം.
വിവിധ ഭക്താനുഷ്ഠാനങ്ങളിലൂടെയും ഇടയലേഖനങ്ങളിലൂടെയും അദ്ദേഹം വിശ്വാസികളുടെയിടയില്‍ അധികമായി പ്രചരിപ്പിക്കാനാഗ്രഹിച്ച സല്‍കൃത്യം വിശുദ്ധകുര്‍ബാനയുടെ ഭക്തിയാണ്. വിശുദ്ധകുര്‍ബാനയുടെ ആരാധനാസഖ്യം സ്ഥാപിച്ചും പതിമ്മൂന്നുമണി ആരാധന, നാല്പതുമണി ആരാധന, പരി. കുര്‍ബായുടെ വാഴ്‌വ് തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുത്തും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ചു.
പരി. കുര്‍ബാനയോടുള്ള ഭക്തിയാല്‍ പ്രചോദിതനായി, ചങ്ങനാശ്ശേരിയില്‍ അനേകം ഭക്തസഖ്യങ്ങള്‍ സ്ഥാപിച്ചു. അതേ ഭക്തിയാല്‍ പ്രേരിതനായി പരിശുദ്ധ കുര്‍ബാനയുടെ ആരാധനാസന്ന്യാസിനീസമൂഹവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പൗരോഹിത്യരജതജൂബിലിയാഘോഷങ്ങളുടെ പര്യവസാനമായി നടത്തപ്പെട്ടത് ചങ്ങനാശ്ശേരി ചന്തക്കടവിലുള്ള കുരിശുപള്ളിമുതല്‍ കത്തീദ്രല്‍ പള്ളിവരെയുള്ള രാജപാതയിലൂടെ ഒരു മൈല്‍ ദീര്‍ഘിച്ച ദിവ്യകാരുണ്യപ്രദക്ഷിണമായിരുന്നു.
താന്‍ ജീവിച്ച പൗരോഹിത്യദര്‍ശനങ്ങളാല്‍ പ്രേരിതനായി തന്റെ സഹോദരവൈദികരെ ഒരുമിച്ചുകൂട്ടി വാര്‍ഷികധ്യാനങ്ങള്‍ നടത്തിയും അവരെ തനിച്ചു കണ്ടും അവരുടെ ആത്മീയതയെയും ദൗത്യനിര്‍വഹണത്തെയും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, ദൈവജനത്തെ നയിക്കേണ്ടുന്ന അവരുടെ പ്രവര്‍ത്തനങ്ങളെയും പ്രസംഗങ്ങളെയും പ്രത്യേകിച്ച്, ജീവിതമാതൃകയെയുംകുറിച്ച് സ്‌നേഹബുദ്ധ്യാ, എന്നാല്‍, കര്‍ക്കശമായി അദ്ദേഹം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വൈദികരുടെ കടമകള്‍ ദൈവത്തിന്റെയും മറ്റുള്ളവരുടെയും അവനവന്റെയും നേര്‍ക്കുള്ളവയായി അദ്ദേഹം തരംതിരിക്കുന്നു. പരി. കുര്‍ബാനയ്ക്കും കാനോനനമസ്‌കാരത്തിനും പുറമേ വൈദികര്‍ അവശ്യം അനുഷ്ഠിക്കേണ്ട ഭക്തകൃത്യങ്ങളെ 1916 ജൂണ്‍ 1 ന് അയച്ച കത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധി, നിയോഗശുദ്ധി, വേദപുസ്തകപാരായണം, വിരക്തി എന്നിവയും ദൈവശാസ്ത്രം, സന്മാര്‍ഗശാസ്ത്രം, സുറിയാനി എന്നിവയിലുള്ള അറിവും ആവശ്യമാണെന്ന് ഊന്നിപ്പറയുന്നു. ദൈവജനത്തിനുനേര്‍ക്കുള്ള അവരുടെ കടമയെപ്പറ്റി പറയുമ്പോള്‍ ആത്മാക്കളുടെ രക്ഷയില്‍ ശ്രദ്ധിക്കുക, കൂദാശകള്‍ പരികര്‍മം ചെയ്യുക, സന്മാതൃക കൊടുക്കുക, ദൈവവചനം പ്രഘോഷിക്കുക, അജ്ഞാനികളുടെ മനസ്സുതിരിവിനായി പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക എന്നിവയോടൊപ്പം, ദാനധര്‍മം, പരസ്പരബഹുമാനം എന്നിവയില്‍ മുന്നിട്ടുനില്‍ക്കാനും ധനം, ലോകസംസര്‍ഗം എന്നിവയുടെ കാര്യത്തില്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കാനും വന്ദ്യപിതാവ് വൈദികരെ ഉപദേശിക്കുന്നുണ്ട്.
അപരനെ സ്‌നേഹിച്ച് ശൂന്യനായിത്തീരുന്ന, മറ്റൊരു ക്രിസ്തുവായി മാറാന്‍ പരിശ്രമിക്കുന്ന ഒരു പുരോഹിതനെ 52 വര്‍ഷത്തെ ആ ജീവിതത്തില്‍നിന്നു നമുക്ക് വായിച്ചെടുക്കാം. ആത്മീയ, ഭൗതികവളര്‍ച്ചയ്ക്കായി തന്നെത്തന്നെ വ്യയംചെയ്യുന്ന, കരുണയുടെ കരങ്ങള്‍ നീട്ടി അവശരെയും അജ്ഞരെയും സര്‍വപ്രകാരേണ ഉയര്‍ത്തുന്നതിനായി തന്റെ ആരോഗ്യവും സമയവും ചെലവഴിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്ക് അവിടെ കാണാനാവും! പുരോഹിതന്റെയും പുരോഹിതശ്രേഷ്ഠന്റെയും ദൗത്യം നിര്‍വഹിച്ച്, സമൂഹോദ്ധാരണത്തിന്റെ, സ്ത്രീസമുദ്ധാരണത്തിന്റെ, മാനവസമത്വത്തിന്റെ, നീതിബോധത്തിന്റെ മഹത്തായ സന്ദേശമേകിയ ആ ധന്യജീവിതം ഇനിയും നമുക്കു പാഠപുസ്തകമാകേണ്ടതുണ്ട്.
രികർമം ചെയ്യുക, സന്മാതൃക കൊടുക്കുക, ദൈവവചനം പ്രഘോഷിക്കുക, അജ്ഞാനികളുടെ മനസ്സുതിരിവിനായി പ്രാർഥിക്കുക, പ്രവർത്തിക്കുക എന്നിവയോടൊപ്പം, ദാനധർമം, പരസ്പരബഹുമാനം എന്നിവയിൽ മുന്നിട്ടുനിൽക്കാനും ധനം, ലോകസംസർഗം എന്നിവയുടെ കാര്യത്തിൽ വിവേകപൂർവം പ്രവർത്തിക്കാനും വന്ദ്യപിതാവ് വൈദികരെ ഉപദേശിക്കുന്നുണ്ട്.
അപരനെ സ്‌നേഹിച്ച് ശൂന്യനായിത്തീരുന്ന, മറ്റൊരു ക്രിസ്തുവായി മാറാൻ പരിശ്രമിക്കുന്ന ഒരു പുരോഹിതനെ 52 വർഷത്തെ ആ ജീവിതത്തിൽനിന്നു നമുക്ക് വായിച്ചെടുക്കാം. ആത്മീയ, ഭൗതികവളർച്ചയ്ക്കായി തന്നെത്തന്നെ വ്യയംചെയ്യുന്ന, കരുണയുടെ കരങ്ങൾ നീട്ടി അവശരെയും അജ്ഞരെയും സർവപ്രകാരേണ ഉയർത്തുന്നതിനായി തന്റെ ആരോഗ്യവും സമയവും ചെലവഴിക്കുന്ന എത്രയോ സന്ദർഭങ്ങൾ നമുക്ക് അവിടെ കാണാനാവും! പുരോഹിതന്റെയും പുരോഹിതശ്രേഷ്ഠന്റെയും ദൗത്യം നിർവഹിച്ച്, സമൂഹോദ്ധാരണത്തിന്റെ, സ്ത്രീസമുദ്ധാരണത്തിന്റെ, മാനവസമത്വത്തിന്റെ, നീതിബോധത്തിന്റെ മഹത്തായ സന്ദേശമേകിയ ആ ധന്യജീവിതം ഇനിയും നമുക്കു പാഠപുസ്തകമാകേണ്ടതുണ്ട്.