മിനി പൊലീസുകാരിയാണ്. കടയില്‍പ്പോയി തിരിച്ചുവന്നപ്പോള്‍ ഭര്‍ത്താവ് കതകു തുറന്നു. മുറിക്കകത്തുനിന്ന് ഒരു പാറ്റ മിനിയുടെ അടുത്തേക്കു പറന്നുവന്നു. കൈയിലുണ്ടണ്ടണ്ടായിരുന്ന സാധനങ്ങള്‍ താഴെയിട്ട് അവര്‍ തിരിഞ്ഞോടി. ഭര്‍ത്താവ് പാറ്റപോയെന്ന് ഉറപ്പുപറഞ്ഞപ്പോള്‍ മിനി തിരിച്ചു വീട്ടില്‍ കയറി. പക്ഷേ, പാറ്റ അവളെ വീണ്ടും വേട്ടയാടി. റൂമിലൂടെ പറക്കുന്ന പാറ്റയെക്കണ്ടï് അവള്‍ നിലവിളിച്ച് ബാത്ത്‌റൂമില്‍ കയറി കതകടച്ചു. ധീരനായ ഭര്‍ത്താവ് പത്തുമിനിറ്റുകൊണ്ടï് പാറ്റയെ കൊന്നു. ഭര്‍ത്താവില്‍ വലിയ വിശ്വാസമുള്ള മിനി ബാത്ത്‌റൂമിന്റെ കതകുതുറന്നു പുറത്തിറങ്ങി. പക്ഷേ, അവള്‍ വിറയ്ക്കുകയായിരുന്നു. വൈകുന്നേരത്തോടെ പനികൂടി ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഹോസ്പിറ്റല്‍വാസത്തിനു നാലുനാളുകള്‍ക്കുശേഷം അവര്‍ ഭര്‍ത്താവിനെയുംകൂട്ടി എന്റെ അടുത്തുവന്നപ്പോള്‍ പറഞ്ഞ വാചകം ഓര്‍മയുണ്ടണ്ടï്: ''സാര്‍ എനിക്കു പാറ്റയെമാത്രമല്ല, പല്ലിയെയും പേടിയാ!'' ഇവര്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. ബസില്‍വച്ച് അനാവശ്യമായി ദേഹത്തു സ്പര്‍ശിച്ച പുരുഷനെ തല്ലിയിട്ടുമുണ്ടï്. ഇവര്‍ ശരിക്കും ഒരു ധൈര്യശാലിതന്നെ. പക്ഷേ, പാറ്റയെയും പല്ലിയെയും പേടിയാണ്. അത് സാധാരണ പേടിയല്ല. അമിതഭയമാണ് (ഫോബിയ)! ഫോബിയയെ മാറ്റിയെടുക്കാനുള്ള അനേകം മനഃശാസ്ത്രമാര്‍ഗങ്ങള്‍ പാരമ്പര്യമനഃശാസ്ത്രത്തിലും എന്‍.എല്‍.പി. പോലുള്ള വിദ്യകളിലുമുണ്ടï്. ഇത്തരത്തിലുള്ള വിദ്യകള്‍ പ്രയോഗിച്ചതിലൂടെ മിനി പാറ്റയെ കൈവെള്ളയില്‍ എടുക്കാന്‍ കെല്പുള്ള വ്യക്തിയായി മാറി.
എന്താണ് അമിത(അകാരണമായ) ഭയം(ഫോബിയ)?
പ്രശസ്തമായ വിക്കിപീഡിയ ഫോബിയായെ നിര്‍വചിക്കുന്നത്, 'ഒരു വസ്തുവിനെയോ സാഹചര്യത്തെയോകുറിച്ചുള്ള യുക്തിരഹിതവും യാഥാര്‍ഥ്യബോധമില്ലാത്തതും സ്ഥിരവും അമിതവുമായ ഭയത്താല്‍ നിര്‍വചിക്കപ്പെട്ട ഒരു ഉത്കണ്ഠാരോഗം എന്നാണ്.
ഫോബിയാകളെ പൊതുവായി രണ്ടായി തരം തിരിക്കാം:
1. പ്രത്യേക ഭയങ്ങള്‍ 2. സാമൂഹികഭയം
പ്രത്യേകഭയമുള്ള വ്യക്തി ഒരു പ്രത്യേകവസ്തുവിനെയോ സാഹചര്യത്തെയോ അകാരണമായി, അമി
തമായി ഭയക്കുന്നു. എന്നാല്‍ സാമൂഹികഭയമുള്ള വ്യക്തി, പേരില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ, സമൂഹവുമായി ബന്ധപ്പെട്ട, മറ്റു വ്യക്തികളുമായി ഇടപഴകേണ്ട സാഹചര്യങ്ങളെ അകാരണമായി, അമിതമായി ഭയക്കുന്നു. മിനിയെ സംബന്ധിച്ചിടത്തോളം അവള്‍ അനുഭവിച്ചിരുന്നത്, പ്രത്യേകഭയങ്ങളായിരു
ന്നു. ഇവിടെ ഓര്‍ക്കേണ്ട കാര്യം ഫോബിയായെ പൊതുവായി രണ്ടണ്ടായി തരംതിരിച്ചുവെങ്കിലും ഈ ഓരോ വിഭാഗത്തിനും കീഴിലും അനേകം ഫോബിയാകള്‍ വേറെയും ഉണ്ട് എന്നതാണ്.
ഫോബിയാകള്‍ ഉടലെടുക്കാനുള്ള പ്രധാന കാരണങ്ങള്‍?
മനഃശാസ്ത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് അമിതമായ, അകാരണമായ ഭയം എന്നത്. ഈ ഒരു പ്രശ്‌നം ഉടലെടുക്കാനുള്ള പ്രധാനകാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. കുട്ടിക്കാലത്തെ തിക്താനുഭവങ്ങള്‍, 2. പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളെ ഉള്‍ക്കൊള്ളേണ്ടിവന്ന അനുഭവങ്ങള്‍, 3. അമിത ഉത്കണ്ഠ
4. പാരമ്പര്യഘടകങ്ങള്‍.
മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ ഭയവും ഉത്ക
ണ്ഠയും വര്‍ധിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവുയരുകയും അത് സ്ഥിരം പ്രതിഭാസമാവുകയുംവ്യക്തി ഫോബിയായിലൂടെ കടന്നുപോവുകയും ചെയ്യും.
ഫോബിയ അനുഭവിക്കുന്നവരെ എങ്ങനെ നോക്കിക്കാണണം?
ഫോബിയായുടെ പിടിയില്‍ അകപ്പെട്ടവരെ എത്രയും നേരത്തേ കൗണ്‍സലിങ്ങിലൂടെയും മറ്റു ചികിത്സാമാര്‍ഗങ്ങളിലൂടെയും കടത്തിവിട്ടാല്‍ അവര്‍ക്കു വളരെ സുഗമമായി ഇതില്‍നിന്നു പുറത്തുവരാന്‍ പറ്റും. ചില സാഹചര്യങ്ങളില്‍ വ്യക്തി, ഫോബിയായില്‍നിന്നു പുറത്തുവരാന്‍ കുറച്ചുനാളുകള്‍ എടുത്തേക്കാം. ഫോബിയ ഉള്ള വ്യക്തികളുമായി ഇടപഴകുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
സഹാനുഭൂതിയോടെ പെരുമാറുക, കളിയാക്കാതിരിക്കുക, പ്രതികൂലസാഹചര്യങ്ങളെ മറികടക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വളരെ ചെറിയ മാറ്റത്തില്‍
പ്പോലും അഭിനന്ദിക്കുകയും ചെയ്യുക.
ഫോബിയാ അനുഭവിക്കുന്നവരുടെ വിഷമതകളെ മനസ്സിലാക്കാന്‍ പലപ്പോഴും ചുറ്റുമുള്ളവര്‍ക്കു കഴിയാതെ വരുന്നത് ചികിത്സ തേടുന്നതിനു തടസ്സമാകാറുണ്ടï്. ഇത് പ്രശ്‌നം സങ്കീര്‍ണമാക്കുകയും ചില സമയങ്ങളില്‍ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യാം. മേല്‍ സൂചിപ്പിച്ച വസ്തുത ശരിയായി മനസ്സിലാക്കാന്‍ ചില ഫോബിയാകളെയും അവയുടെ പരിണതഫലങ്ങളെയും ചുവടെ വിവരിക്കുന്നു:
ഉയരത്തെ ഭയക്കുന്നവര്‍: ഏതെങ്കിലും കാരണവശാല്‍ ഈ ഫോബിയ ഉള്ളവര്‍ ഉയരമുള്ള സ്ഥലത്തെത്തിയാല്‍ ബോധം നഷ്ടപ്പെട്ടു വീഴാന്‍പോലും സാധ്യ
തയുണ്ട്.
വിമാനത്തില്‍ സഞ്ചരിക്കാന്‍ ഭയക്കുന്നവര്‍: ലോകപ്രശസ്തരായ ചിലര്‍ വിമാനത്തില്‍ കയറാത്ത കഥകള്‍ കേട്ടിട്ടുണ്ടാവാം. ഈ ഒരു പ്രശ്‌നംമൂലം ജോ
ലികള്‍ നഷ്ടപ്പെടുന്നവരും വിമാനത്തിനുള്ളില്‍വച്ച് ശാരീരികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും അനേകമാണ്.
കൂടാതെ, വെള്ളത്തെ ഭയക്കുന്നവര്‍, അടച്ചുകെട്ടിയ സ്ഥലത്തെ ഭയക്കുന്നവര്‍ ഉദാ: അടച്ചിട്ട മുറി, ലിഫ്റ്റ് തുടങ്ങിയവ, ദന്തഡോക്ടറെ ഭയം, ആള്‍ക്കൂട്ടത്തെ ഭയക്കുന്നവര്‍, പ്രസംഗം പറയാനുള്ളഭയം, കുത്തിവയ്പ് ഭയക്കുന്നവര്‍, രക്തത്തെ ഭയക്കുന്നവര്‍, ഇരുട്ടിനെ ഭയക്കുന്നവര്‍, ജന്തുക്കളെ ഭയക്കു
ന്നവര്‍, രോഗം വരുമോ എന്നു ഭയമുള്ളവര്‍എന്നിങ്ങനെ. ഫോബിയമൂലം ദുരിതമനുഭവിക്കുന്നവര്‍ അനേകമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അവരെ സംബന്ധി
ച്ചിടത്തോളം വളരെ സങ്കീര്‍മാണുതാനും.
ഫോബിയായെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍
എന്റെ അനുഭവത്തില്‍ എക്‌സ്‌പോഷര്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി, എന്‍.എന്‍.പി. തെറാപ്പികള്‍, ഗെ
സ്റ്റാള്‍ട്ട് തെറാപ്പിഎന്നിവയെല്ലാണ്ടംഫോബിയായെ മറികടക്കാന്‍ വളരെ ഫലപ്രദമായി കണ്ടിട്ടുï്. ചില അവസരങ്ങളില്‍ ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകള്‍ ആവശ്യമായി വരും. കൗണ്‍സലിങ്ങും വിദഗ്ധചികിത്സയും ഒരുമിച്ചുപോകേണ്ട സന്ദര്‍ഭങ്ങളില്‍ഒട്ടും മടിക്കാതെ നാം അതു സ്വീകരിക്കണം. കാരണം, ഫോബിയാനിസ്സാരമല്ല.